»   » താത്പര്യമുണ്ടെങ്കില്‍ മാത്രം ജൂലി ആയാല്‍ മതി; ചട്ടക്കാരിയോട് നിര്‍മാതാവ് പറഞ്ഞത്

താത്പര്യമുണ്ടെങ്കില്‍ മാത്രം ജൂലി ആയാല്‍ മതി; ചട്ടക്കാരിയോട് നിര്‍മാതാവ് പറഞ്ഞത്

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന്റെ കലക്ഷന്‍ റെക്കോര്‍ഡുകള്‍ മാത്രമല്ല, പ്രേക്ഷകരുടെ കാഴ്ചപ്പാടുകളും മാറ്റിമറിച്ച ചിത്രമാണ് കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചട്ടക്കാരി. ഒരു ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയുടെയും കേരളത്തില്‍ ജനിച്ചുവളര്‍ന്ന ചെറുപ്പക്കാരന്റെയും പ്രണയം വളരെ അധികം റൊമാന്റിക്കായിട്ടാണ് ചിത്രത്തില്‍ കാണിയ്ക്കുന്നത്.

ലക്ഷ്മിയാണ് ചിത്രത്തിലെ കേന്ദ്ര നായികയായ ജൂലിയെ അവതരിപ്പിച്ചത്. കഥ പറയാന്‍ ലക്ഷ്മിയുടെ അടുത്തെത്തിയപ്പോള്‍ അവരുടെ സ്വഭാവം നിര്‍മാതാവിന് ഇഷ്ടപ്പെട്ടില്ല. ഒട്ടും മയമില്ലാത്ത അവരുടെ പെരുമാറ്റം കണ്ട് താത്പര്യമുണ്ടെങ്കില്‍ മാത്രം ജൂലി ആയാല്‍ മതിയെന്ന് നിര്‍മാതാവ് എം ഓ ജോസഫ് പറഞ്ഞുവത്രെ. തുടര്‍ന്ന് വായിക്കൂ

കടപ്പാട്; മെട്രോമാറ്റിനി

താത്പര്യമുണ്ടെങ്കില്‍ മാത്രം ജൂലി ആയാല്‍ മതി; ചട്ടക്കാരിയോട് നിര്‍മാതാവ് പറഞ്ഞത്

അറുപതുകളുടെ അവസാനത്തില്‍ മദ്രാസില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ജയകേരളം മാസികയില്‍ തുടര്‍ച്ചയായി വന്ന പത്മന്റെ നോവലായിരുന്നു ചട്ടക്കാരി. യാദൃശ്ചികമായി ഒരിക്കല്‍ മഞ്ഞിലാസിന്റെ എം ഓ ജോസഫ് ഈ നോവല്‍ വായിക്കാനിടയായി.

താത്പര്യമുണ്ടെങ്കില്‍ മാത്രം ജൂലി ആയാല്‍ മതി; ചട്ടക്കാരിയോട് നിര്‍മാതാവ് പറഞ്ഞത്

നോവലില്‍ ഒരു സിനിമ ഉണ്ടെന്ന് തിരിച്ചറിഞ്ഞ ജോസഫ് പത്മനെ കാണാന്‍ ബോംബെയില്‍ എത്തി, നോവല്‍ സിനിമയാക്കാനുള്ള സമ്മതം വാങ്ങി. സംവിധായകനായി കെ സേതുമാധവനെയും തിരക്കഥാകൃത്തായി തോപ്പില്‍ ഭാസിയെയും കൂട്ടി.

താത്പര്യമുണ്ടെങ്കില്‍ മാത്രം ജൂലി ആയാല്‍ മതി; ചട്ടക്കാരിയോട് നിര്‍മാതാവ് പറഞ്ഞത്

കേന്ദ്ര നായികയായ ജൂലിയെ അവതരിപ്പിയ്ക്കാന്‍ മലയാളത്തില്‍ പല നായികമാരെയും നോക്കിയെങ്കിലും ഒന്നും ശരിയായില്ല. ഒടുവില്‍ അന്വേഷണം തമിഴിലേക്ക് നീണ്ടു, ലക്ഷ്മിയില്‍ എത്തി.

താത്പര്യമുണ്ടെങ്കില്‍ മാത്രം ജൂലി ആയാല്‍ മതി; ചട്ടക്കാരിയോട് നിര്‍മാതാവ് പറഞ്ഞത്

എന്നാല്‍ ലക്ഷ്മിയെ കാണാന്‍ എത്തിയ ജോസഫ് അവരുടെ മയമില്ലാത്ത സ്വഭാവം കണ്ട് ഞെട്ടി. താത്പര്യമുണ്ടെങ്കില്‍ മാത്രം ഡേറ്റ് നല്‍കിയാല്‍ മതിയെന്ന് ലക്ഷ്മിയുടെ മുഖത്ത് നോക്കി പറഞ്ഞു. ഒടുവില്‍ വിഷയത്തില്‍ നടിയുടെ അമ്മ ഇടപെട്ടതോടെയാണ് ലക്ഷ്മി ജൂലി ആകാന്‍ സമ്മതിച്ചത്.

താത്പര്യമുണ്ടെങ്കില്‍ മാത്രം ജൂലി ആയാല്‍ മതി; ചട്ടക്കാരിയോട് നിര്‍മാതാവ് പറഞ്ഞത്

പൂനെ ഫിലി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പഠിച്ചിറങ്ങി, ഒന്ന് രണ്ട് ചിത്രങ്ങളില്‍ മുഖം കാണിച്ച മോഹന്‍ ശര്‍മയെ ചിത്രത്തില്‍ നായകനായി തീരുമാനിച്ചു.

താത്പര്യമുണ്ടെങ്കില്‍ മാത്രം ജൂലി ആയാല്‍ മതി; ചട്ടക്കാരിയോട് നിര്‍മാതാവ് പറഞ്ഞത്

ചിത്രത്തിന്റെ ഷൂട്ടിങ് തീരുമ്പോഴേക്കും മോഹനും ലക്ഷ്മിയും അകലാനാകാത്ത വിധം അടുത്തിരുന്നു. ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വിവാഹ മോചിതരായി.

താത്പര്യമുണ്ടെങ്കില്‍ മാത്രം ജൂലി ആയാല്‍ മതി; ചട്ടക്കാരിയോട് നിര്‍മാതാവ് പറഞ്ഞത്

ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ മാത്രം ഒരുക്കിയിരുന്ന മഞ്ഞിലാസ് എന്ന ബാനല്‍ ആദ്യമായി എടുക്കുന്ന കളര്‍ ചിത്രമായിരുന്നു ചട്ടക്കാരി. പോപ്പ് ഗായിക ഉഷ ഉദുപ്പ് ആദ്യമായി പിന്നണി ഗായികയായ ചിത്രം എന്ന പ്രത്യേകതയും ഉണ്ട്.

താത്പര്യമുണ്ടെങ്കില്‍ മാത്രം ജൂലി ആയാല്‍ മതി; ചട്ടക്കാരിയോട് നിര്‍മാതാവ് പറഞ്ഞത്

1947 മെയ് 10 ന് ചിത്രം റിലീസ് ചെയ്തു. സര്‍വ്വകാല റെക്കോഡുകളും തകര്‍ത്തെറിഞ്ഞ് മികച്ച വിജയം നേടുകയും ചെയ്തു. ബാംഗ്ലൂരിലെ ഒരു തിയേറ്ററില്‍ 25 ആഴ്ച ചിത്രം പ്രദര്‍ശിപ്പിച്ചു. 2012 ല്‍ ഷംന കാസിനമിനെ നായികയാക്കി സന്തോഷ് സേതുമാധവന്‍ ഇതേ പേരില്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുത്തു.

English summary
The story behind Chattakkari

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam