»   » വാടക വാങ്ങാന്‍ വന്ന പൃഥ്വിരാജിനെ നായകനാക്കി; നന്ദനത്തിലൂടെ പൃഥ്വി സിനിമയിലെത്തിയ കഥ

വാടക വാങ്ങാന്‍ വന്ന പൃഥ്വിരാജിനെ നായകനാക്കി; നന്ദനത്തിലൂടെ പൃഥ്വി സിനിമയിലെത്തിയ കഥ

Posted By: Rohini
Subscribe to Filmibeat Malayalam

സുകുമാരന്‍ മരിയ്ക്കുമ്പോള്‍ ഇന്ദ്രജിത്തും പൃഥ്വിരാജും പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്. പഠനം കഴിഞ്ഞ് വന്ന ശേഷം 2002 ല്‍ ഇന്ദ്രജിത്ത് വില്ലനായും പൃഥ്വിരാജ് നായകനായും സിനിമയില്‍ അരങ്ങേറി.

കൊച്ചിന്‍ ഹനീഫയുടെയും ജനാര്‍ദ്ദനന്റെയും അഭിനയം ശരിയല്ല എന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞോ?

വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് ആദ്യം അഭിനയിച്ചത്. നന്ദനമാണ് പൃഥ്വിയുടെ ആദ്യ ചിത്രം. സുകുമാരന്റെ മകനായത് കൊണ്ടല്ല രഞ്ജിത്ത് പൃഥ്വിരാജിനെ തന്റെ രണ്ടാമത്തെ സംവിധാന ചിത്രത്തില്‍ നായകനാക്കിയത്. അതിന് പിന്നില്‍ ഒരു കഥയുണ്ട്.

ഫാസില്‍ പൃഥ്വിയെ പരിചയപ്പെട്ടു

സംവിധായകന്‍ ഫാസില്‍ മദ്രാസിലുള്ള മല്ലികയുടെ വീട് വാടകയ്ക്ക് എടുത്തിരുന്നു. ഇതിന്റെ വാടക വാങ്ങാന്‍ വന്നപ്പോഴാണ് പൃഥ്വിയെ ഫാസില്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.

സ്‌ക്രീന്‍ ടെസ്റ്റ് ചെയ്തു

പൃഥ്വി അവിടെ നിന്ന് മടങ്ങിയപ്പോള്‍ ഫാസില്‍ മല്ലികയെ വിളിച്ചു. മകനെ സ്‌ക്രീന്‍ ടെസ്റ്റിനായി ആലപ്പുഴയിലേക്ക് അയക്കണം എന്ന് പറഞ്ഞു. പൃഥ്വി ചെല്ലുകയും സ്‌ക്രീന്‍ ടെസ്റ്റ് നടത്തുകയും ചെയ്തു.

ആ ചിത്രം മുടങ്ങി

എന്നാല്‍ അന്നത്തെ ആ കഥയ്ക്ക് നായികയെ കിട്ടാത്തതിനാല്‍ ആ അവസരം പൃഥ്വിയ്ക്ക് നഷ്ടപ്പെട്ടു. അനിയത്തിപ്രാവായിരുന്നു ആ സിനിമ. തെന്നിന്ത്യന്‍ താരം അസിനെ ഈ സിനിമയിലെ നായികയായി പരിഗണിച്ചിരുന്നു എന്നത് വേറൊരു പഴങ്കഥ. എന്തായാലും പൃഥ്വിയ്ക്ക് അനിയത്തിപ്രാവ് നഷ്ടപ്പെട്ടു. പൃഥ്വി തിരിച്ച് പഠനത്തിലേക്ക് പോയി.

നന്ദനത്തില്‍ എത്തിയത്

ഫാസില്‍ അന്ന് എടുത്ത് സ്‌ക്രീന്‍ ടെസ്റ്റിന്റെ വീഡിയോ പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് കാണാന്‍ ഇടയായി. അപ്പോഴേക്കും പൃഥ്വി പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയിരുന്നു. സുകുമാരന്റെ ഓര്‍മദിവസം പൃഥ്വിയെ കാണുന്നതോടെയാണ് നന്ദനത്തിലെ നായകനായി രഞ്ജിത്ത് താരപുത്രനെ തീരുമാനിക്കുന്നത്.

പൃഥ്വിരാജിന്റെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
The story behind prithviraj's entry to Nandanam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam