»   » ആ ചിത്രത്തിന് പിന്നില കഥ: ഇന്ദ്രന്‍സിനൊപ്പമുളള ഓര്‍മ്മ പങ്കുവെച്ച് സഹപ്രവര്‍ത്തകന്‍

ആ ചിത്രത്തിന് പിന്നില കഥ: ഇന്ദ്രന്‍സിനൊപ്പമുളള ഓര്‍മ്മ പങ്കുവെച്ച് സഹപ്രവര്‍ത്തകന്‍

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ താരജാഡകളില്ലാതെ ലളിത ജീവിതം നയിക്കുന്ന നടന്‍മാരിലൊരാളാണ് ഇന്ദ്രന്‍സ്. അദ്ദേഹം എല്ലാവരോടും ഇടപഴകുന്ന രീതിയും സാധാരണ്ക്കാരനെ പോല ജീവിക്കുന്നതും എല്ലാവര്‍ക്കുമറിയുന്ന കാര്യവുമാണ്. ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്ദ്രന്‍സിന്റെ കൈകളിലെത്തുമ്പോള്‍ അദ്ദേഹത്തെ അഭിനന്ദിച്ച് എത്തിയ സഹപ്രവര്‍ത്തകര്‍ നിരവധിയാണ്.

ഏദന്‍ പൂവേ കണ്‍മണി പാടി ശാന്തി കൃഷ്ണ: വീഡിയോ കാണാം

ഈ അവാര്‍ഡ് വൈകിയതായി തോന്നുന്നുണ്ടോ എന്ന സുരാജ് വെഞ്ഞാറമൂടിന്റെ ചോദ്യത്തിന് ഞാന്‍ തുടങ്ങിയിട്ടേയുളളു എന്ന മറുപടിയാണ് ഇന്ദ്രന്‍സ് നല്‍കിയത്. സമൂഹമാധ്യമങ്ങളിലും മറ്റും അദ്ദേഹത്തിന് നിരവധി അഭിനന്ദനങ്ങള്‍ വരുന്നതിനിടെ ഇന്ദ്രന്‍സിനോടൊപ്പം ഒരു ഹ്രസ്വചിത്രത്തില്‍ പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകന്റെ കുറിപ്പും ചിത്രവും വൈറലായിരിക്കുകയാണ്.

indrans

ഇമ്മാനുവല്‍ സംവിധാനം ചെയ്ത കെന്നി എന്ന ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രമാണ് അണിയറപ്രവര്‍ത്തകരിലൊരാളായ സെബിന്‍ മറിയംകുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചിത്രത്തില്‍ കെന്നിയുടെ സഹപ്രവര്‍ത്തകരോടൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ഇന്ദ്രന്‍സിന്റെ ചിത്രമാണുളളത്. സെബിന്‍റെ  പോസ്റ്റില്‍ ഇന്ദ്രന്‍സിനോടൊപ്പമുളള ഷൂട്ടിംഗ് അനുഭവവും നടനെ അഭിനന്ദിച്ചുകൊണ്ടുളള വരികളുമാണുളളത്.

indrans

സെബിന്‍ മറിയം കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

37 കൊല്ലം ആയി ഇന്ദ്രന്‍സ് ഏട്ടന്‍ സിനിമയില്‍ വന്നിട്ടു... 1981ല്‍ ചൂതാട്ടം എന്ന സിനിമയില്‍ കോസ്റ്റുമറായി അവതരിച്ച അദ്ദേഹം... പിന്നീട് ഒരു കോമഡി താരം ആയി മുന്നേറി... പക്ഷെ അദ്ദേഹത്തെ മലയാള സിനിമ ശെരിക്കും ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ട് വര്‍ഷം ഏറെ ഒന്നുമായിട്ടില്ല... ഇത് 2017 ഡിസംബറില്‍ ഞങ്ങളുടെ കെന്നി എന്ന ഷോര്‍ട് ഫിലിം ലൊക്കേഷനില്‍ വച്ചു എടുത്ത ഒരു ചിത്രം ആണ്...

shebin

'ചേട്ടാ ഒരു മിനിറ്റ് കസേര എടുക്കാം' എന്ന് പറഞ്ഞ അസിസ്റ്റന്റ് ഡയറക്ടറോടു 'വേണ്ട മോനേ നമ്മുക്ക് എല്ലാവര്‍ക്കും കൂടെ നിലത്തു ഇരുന്നു ഭക്ഷണം കഴിക്കാം' എന്ന് പറഞ്ഞു ഞങ്ങള്‍ക്കൊപ്പം തറയില്‍ ഇരിക്കാന്‍ കാണിച്ച ആ മനസ്സ് തന്നെ ആണ് അദ്ദേഹത്തെ ഇന്ന് കേരളത്തിലെ മികച്ച നടനുള്ള സിംഹാസനത്തില്‍ പ്രതിഷ്ടിച്ചതു (സിനിമ: ആളൊരുക്കം)

(എന്‍ബി: നിക്കോളാസ് എന്നൊരു ആംഗ്ലോ ഇന്ത്യന്‍ കഥാപാത്രമായാണ് ഇന്ദ്രന്‍സ് ഏട്ടന്‍ കെന്നിയില്‍ പ്രത്യക്ഷപ്പെടുന്നത്... ഈ സന്തോഷ വേളയില്‍ ഇന്ദ്രന്‍സ് ഏട്ടന് ഞങ്ങള്‍ കെന്നി ടീമിന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍)

അവാർഡ് ലഭിച്ചതിൽ സന്തോഷം! ആ ഒരു സങ്കടം ബാക്കി, ആ ഗാനത്തെപ്പറ്റി സിത്താര പറയുന്നതിങ്ങനെ

വൈകി വന്ന വസന്തം: ചലച്ചിത്ര പുരസ്‌കാരം ആദ്യമായി അര്‍ജുനന്‍ മാഷിന്റെ കൈകളിലെത്തുമ്പോള്‍

English summary
the story behind that image;Co worker shared his memories with indrans

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam