»   » 'ഞാന്‍ നായകനായ ചിത്രത്തില്‍ ചെറിയ വേഷം ചെയ്ത മമ്മൂട്ടി ഇന്നെനിക്ക് തൊടാന്‍ കഴിയാത്തത്ര ഉയരത്തില്‍'

'ഞാന്‍ നായകനായ ചിത്രത്തില്‍ ചെറിയ വേഷം ചെയ്ത മമ്മൂട്ടി ഇന്നെനിക്ക് തൊടാന്‍ കഴിയാത്തത്ര ഉയരത്തില്‍'

Written By:
Subscribe to Filmibeat Malayalam

'മേള'യിലെ അഭിനയം തനിക്ക് അറം പറ്റിപ്പോയി എന്ന് നായകനായെത്തിയ രഘു. കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലെ നായകന്‍ ഇപ്പോള്‍ സിനിമയില്‍ സംഭവിച്ചതുപോലെ ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സര്‍ക്കസ്സിലെ കോമാളിയായി ജീവിയ്ക്കുകയാണ്.

കെജി ജോര്‍ജ്ജ് മേള എന്ന തന്റെ പുതിയ ചിത്രത്തിലേക്ക് നായകന്മാരെ അന്വേഷിക്കുന്ന കാലം. കുള്ളനായ നായകനെയാണ് വേണ്ടത്. കുറേ പേര്‍ വന്നു. പക്ഷെ കഥാപാത്രത്തിന് യോജിച്ച ഒരു മുഖം കണ്ടില്ല. അപ്പോഴാണ് രഘുവിന്റെ വരവ്. ശരീര ഭാഷകൊണ്ടും അഭിനയം കൊണ്ടും രഘു തന്നെ മുന്നില്‍. അങ്ങനെ മേളയില്‍ രഘു നായകനായി വേഷമിട്ടു.

 mammootty-mela

പക്ഷെ സിനിമയ്ക്ക് വേണ്ട രീതിയില്‍ അംഗീകാരം ലഭിച്ചില്ല. എന്നാല്‍ നായകനായി വേഷമിട്ട രഘു ശ്രദ്ധിക്കപ്പെട്ടു. മേളയ്ക്ക് ശേഷം ഒന്നു രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചു. ഉലകനായകന്‍ കമല്‍ ഹസനൊപ്പവും ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞു. പിന്നെയും കാത്തിരുന്നെങ്കിലും നല്ല അവസരങ്ങള്‍ ലഭിച്ചില്ല. പതിയെ രഘു സര്‍ക്കസിലേക്ക് മാറി.

എന്നാല്‍ അന്ന് തനിക്കൊപ്പം ചെറിയൊരു വേഷത്തില്‍ എത്തിയ സഹ നടന്‍ ഇന്നെനിക്ക് തൊടാന്‍ പോലും കഴിയാത്തത്ര ഉയരത്തിലാണെന്ന് രഘു പറയുന്നു. ആ സൂപ്പര്‍ സ്റ്റാറാണ് മമ്മൂട്ടി. 1980 ല്‍ റിലീസ് ചെയ്ത ചിത്രം മമ്മൂട്ടി അഭിനയിക്കുന്ന നാലാമത്തെ ചിത്രമായിരുന്നു. ചിത്രത്തില്‍ വിജയന്‍ എന്ന ബൈക്ക് ജംപറായിട്ടാണ് മമ്മൂട്ടി വേഷമിട്ടത്.

English summary
The supporting actor became super star and what happened the hero?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam