twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഴിവുള്ള നടിമാരെ കുറിച്ച് സംവിധായകര്‍ ബോധവാന്മാരല്ല: ഇനിയ

    By Aswathi
    |

    മലയാളികളായിട്ടും കഴിവ് തെളിയിക്കാന്‍ മിക്ക നടിമാര്‍ക്കും അവസരം ലഭിച്ചത് തമിഴ് ഇന്റസ്ട്രിയിലാണ്. നയന്‍താര, അസിന്‍, ലക്ഷ്മി മേനോന്‍ അങ്ങനെ പോകുന്നു നിര. ടെലിവിഷന്‍ പരിപാടിികളില്‍ നിന്ന് സിനിമയിലേക്ക് ചേക്കേറിയ ഇനിയയും പറയുന്നു, മലയാളത്തെക്കാള്‍ തനിക്ക് സ്വീകാര്യത കിട്ടിയത് തമിഴകത്താണെന്ന്.

    മലയാളത്തില്‍ ധാരാളം കഴിവുള്ള അഭിനേതാക്കളുണ്ട്. പക്ഷെ സംവിധായകര്‍ ഇതേ പറ്റി ബോധവാന്മാരല്ലെന്നാണ് ഇനിയ പറയുന്നത്. സംവിധായകര്‍ അഭിനയിക്കാന്‍ താത്പര്യമില്ലാത്തവരെ പിടിച്ച് അഭിനയിപ്പിക്കുകയാണ്. എന്നാല്‍ ഒരിക്കല്‍ നമുക്ക് ഇവിടെ കഴിവ് തെളിയിക്കാന്‍ കഴിഞ്ഞാല്‍ ധാരാളം നേടാം. അതിനുള്ള ഉത്തമ ഉദാഹരമണമാണ് മഞ്ജു വാര്യരെന്നും ഇനിയ പറഞ്ഞു. തുടര്‍ന്നു വായിക്കൂ...

    വെള്ളി വെളിച്ചത്തില്‍

    മലയാളത്തെക്കാള്‍ എന്നെ സ്വീകരിച്ചത് തമിഴ്

    മധു കൈതപ്രം സംവിധാനം ചെയ്യുന്ന 'വെള്ളിവെളിച്ചത്തില്‍' എന്ന ചിത്രത്തിലാണ് ഇനിയ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തനുജ എന്ന കാബേറ നര്‍ത്തകിയുടെ വേഷത്തിലാണ് ഇനിയ എത്തുന്നത്.

    നായകന്‍ ജോണ്‍ ബ്രിട്ടാസ്

    മലയാളത്തെക്കാള്‍ എന്നെ സ്വീകരിച്ചത് തമിഴ്

    പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസാണ് ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോലിയില്‍ വളരെ കൃത്യത പുലര്‍ത്തുന്ന ആളാണ് ജോണ്‍ ബ്രിട്ടാസെന്ന് ഇനിയ പറയുന്നു.

    മലയാളത്തിലെ വേഷങ്ങളെ കുറിച്ച്

    മലയാളത്തെക്കാള്‍ എന്നെ സ്വീകരിച്ചത് തമിഴ്

    മലയാളത്തില്‍ താന്‍ ചെയ്തതെല്ലാം അഭിനയ പ്രധാന്യമുള്ള വേഷങ്ങളാണ്. ഇന്ന വേഷം മാത്രമേ ചെയ്യൂ എന്ന നിര്‍ബന്ധമൊന്നും തനിക്കില്ല. താന്‍ അഭിനയിച്ച പല സിനിമകള്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്- ഇനിയ പറഞ്ഞു.

    ഡാന്‍സ് നമ്പറുകള്‍ ചെയ്യുന്നത്

    മലയാളത്തെക്കാള്‍ എന്നെ സ്വീകരിച്ചത് തമിഴ്

    മിക്ക ചിത്രങ്ങളിലും താന്‍ അതിഥി താരമായി ഡാന്‍സ് ചെയ്യാന്‍ എത്താറുണ്ട്. അതൊക്കെ സൗഹൃദത്തിന്റെ പുറത്താണെന്നാണ് ഇനിയ പറയുന്നത്.

    സൗത്തില്‍ മാത്രമെന്താ ഇങ്ങനെ??

    മലയാളത്തെക്കാള്‍ എന്നെ സ്വീകരിച്ചത് തമിഴ്

    ഡാന്‍സ് ചെയ്യാന്‍ എത്തുന്ന അതിഥികളെ തരം തിരിക്കുന്നത് ഇവിടെ മാത്രമാണ്. എത്രയോ സിനിമകളില്‍ വിജയ് അതിഥി താരമായി എത്തിയിരിക്കുന്നു. ദീപികയുടെ സിനിമയില്‍ പ്രിയങ്ക നൃത്തം ചെയ്യാറില്ലേ- ഇനിയ ചോദിക്കുന്നു.

    ഐറ്റം എന്ന് മുദ്രകുത്തരുത്

    മലയാളത്തെക്കാള്‍ എന്നെ സ്വീകരിച്ചത് തമിഴ്

    എനിക്ക് ഡാന്‍സ് ഇഷ്ടമാണ്. പക്ഷെ അതിനെ ഐറ്റം നമ്പരുകളെന്ന് മുദ്ര കുത്തുന്നതിനോട് താല്‍പര്യമില്ല. ഇതു വരെ താന്‍ എക്‌സ്‌പോസ് ചെയ്ത് അഭിനയിച്ചിട്ടില്ല- ഇനിയ വ്യക്താമാക്കി

    വില്ലത്തിയായത്

    മലയാളത്തെക്കാള്‍ എന്നെ സ്വീകരിച്ചത് തമിഴ്

    'നാന്‍ സികപ്പു മനിതന്‍' എന്ന ചിത്രത്തില്‍ വില്ലത്തിയായാണ് ഇനിയ അഭിനയിച്ചത്. എന്നും നാടന്‍ വേഷങ്ങള്‍ മാത്രം ചെയ്യുന്ന താന്‍ അല്പം വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ആ വേഷം ചെയ്തതെന്നും ഇത്തരം വ്യത്യസ്ത വേഷങ്ങള്‍ ഇഷ്ടമാണെന്നും ഇനിയ പറഞ്ഞു.

    അടുത്തത് തെലുങ്കില്‍

    മലയാളത്തെക്കാള്‍ എന്നെ സ്വീകരിച്ചത് തമിഴ്

    തെലുങ്കില്‍ ഒരു സിനിമ ചെയ്യുക എന്റെ ആഗ്രഹമാണെന്നും അധികം വൈകാതെ അത് നടക്കുമെന്നും ഇനിയ പറഞ്ഞു.

    നല്ല സിനിമകളുടെ ഭാഗമാകണം

    മലയാളത്തെക്കാള്‍ എന്നെ സ്വീകരിച്ചത് തമിഴ്

    പെട്ടന്ന് പണമോ പ്രശസ്തിയോ വേണ്ടെന്നും നല്ല സിനിമയുടെ ഭാഗമായാല്‍ മതിയെന്നും നടി അറിയിച്ചു.

    പുതിയ ചിത്രം

    മലയാളത്തെക്കാള്‍ എന്നെ സ്വീകരിച്ചത് തമിഴ്

    ശരത് കുമാര്‍ നായകനായ 'വെലചേരി'യാണ് ഇനിയയുടെ അടുത്ത ചിത്രം. ഇതൊരു ക്രൈം ത്രില്ലറാണെന്നും ചിത്രത്തില്‍ താനൊരു അഭിഭാഷകയുടെ വേഷമാണ് അവതരിപ്പിക്കുന്നതെന്നും നടി പറഞ്ഞു.

    English summary
    The Tamil industry has accepted me more than M’wood: Iniya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X