»   » സല്‍മാന്‍ ഖാന്‍ ചിത്രം ദബാംഗിന് മൂന്നാം ഭാഗം വരുന്നു: സംവിധാനം സാക്ഷാല്‍ പ്രഭുദേവ

സല്‍മാന്‍ ഖാന്‍ ചിത്രം ദബാംഗിന് മൂന്നാം ഭാഗം വരുന്നു: സംവിധാനം സാക്ഷാല്‍ പ്രഭുദേവ

Written By:
Subscribe to Filmibeat Malayalam

2010ല്‍ സല്‍മാന്‍ ഖാനെ നായകനാക്കി അഭിനവ് കശ്യപ് സംവിധാനം ചെയ്ത  ചിത്രമായിരുന്നു ദബാംഗ്. സല്‍മാന്‍ ചുല്‍ബുള്‍ പാണ്ഡെ എന്ന പോലീസ് വേഷത്തിലെത്തിയ ചിത്രത്തില്‍ സൊനാക്ഷി സിന്‍ഹയായിരുന്നു നായിക വേഷത്തിലെത്തിയിരുന്നത്. സല്‍മാന്റെ കരിയറിലെ തന്നെ സുപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ദബാംഗ്.സൊനാക്ഷി സിന്‍ഹ ഈ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയിരുന്നത്.

ബാഗ്മതിയുടെ വിജയം: പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍സിനെ പിന്നിലാക്കി അനുഷ്‌ക്ക

ആദ്യ ഭാഗത്തിന്റെ വന്‍വിജയം കാരണമാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കുവാന്‍ തീരുമാനിച്ചത്.അര്‍ബാസ് ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദബാംഗ് 2 വും സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. സാജിദ് വാജിദ് സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റായിരുന്നു.

salman khan

ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗവും വരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.നടനും നര്‍ത്തകനും സംവിധായകനുമായ പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പ്രഭുദേവ തന്നെയാണ് ഇക്കാര്യം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്.

salman khan prabhu deva

സല്‍മാനും സഹോദരന്‍ അര്‍ബാസിനും വേണ്ടി താന്‍ ഈ ചിത്രം ചെയ്യുകയാണെന്നും എങ്ങനെയാണ് എനിക്ക് അവരോട് ചിത്രം ചെയ്യാന്‍ പറ്റില്ലായെന്ന് പറയാന്‍ സാധിക്കുകയെന്നും പ്രഭുദേവ പറഞ്ഞു.മുന്‍ ഭാഗങ്ങളിലെ താരങ്ങള്‍ തന്നെയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നും സംവിധായകനായി താന്‍ മാത്രമാണ് പുതിയതായിട്ടുളളൂവെന്നും പ്രഭുദേവ പറഞ്ഞു.സല്‍മാന്റെ ചുല്‍ബുള്‍ പാണ്ഡെ എന്ന കഥാപാത്രം തിരികെയെത്തുന്നത് തീര്‍ച്ചയായും ആരാധകര്‍ക്ക് ആവേശമാകുമെന്നും പ്രഭുദേവ പറഞ്ഞു.

ഗോദ നായിക വാമിഖ ഖബ്ബിയുടെ പാട്ട് വൈറല്‍: വീഡിയോ കാണാം

സംഗീതം പഠിക്കാനായി ഹരീഷ് കണാരന്‍ ചെന്ന് പെട്ടത് രമേഷ് പിഷാരടിയുടെ മടയില്‍! ശേഷം സംഭവിച്ചതിങ്ങനെ...

English summary
The third part of Salman khan's Dabangg is coming: Directed by Prabhu Deva

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam