»   » ഇതുവരെ ആരും ചെയ്യാത്ത ആ കാര്യവും ചെയ്തു, മോഹന്‍ലാലിനെ സമ്മതിക്കണം!!!

ഇതുവരെ ആരും ചെയ്യാത്ത ആ കാര്യവും ചെയ്തു, മോഹന്‍ലാലിനെ സമ്മതിക്കണം!!!

Posted By: Nihara
Subscribe to Filmibeat Malayalam

ചില കാര്യങ്ങള്‍ അങ്ങനെയാണ്. മുന്‍പ് ആരും ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ത്രില്ലിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഏത് മേഖലയിലായാലും പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്ന കാലഘട്ടത്തില്‍ അതിന്റെ ഭാഗമാകാന്‍ കിട്ടുന്ന സുവര്‍ണ്ണാവസരം പരമാവധി വിനിയോഗിക്കുക. പറഞ്ഞു വരുന്നത് മലയാള സിനിമയെക്കുറിച്ചാണ്. സിനിമ ദിനംപ്രതി മാറിക്കൊണ്ടേയിരിക്കുകയാണ്. സാങ്കേതിക വിദ്യയിലും പ്രമേയത്തിലും അവതരണത്തിലും ആ മാറ്റം പ്രകടാണുതാനും. ഇത്തരത്തില്‍ മലയാള സിനിമയില്‍ ആരും ചെയ്യാത്ത കാര്യം ചെയ്യാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് മോഹന്‍ലാല്‍.

മലയാള സിനിമയിലെ നല്ല മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ഭാഗ്യം ലഭിച്ച കലാകാരനാണ് മോഹന്‍ലാല്‍. ആദ്യമായി 70 എംഎം ല്‍ പുറത്തിറങ്ങിയ പടയോട്ടത്തില്‍ താരത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. മലയാള സിനിമയ്ക്ക് തന്നെ അന്യമായിരുന്ന പല കാര്യങ്ങളും ചെയ്യാന്‍ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നൂറു കോടി ചിത്രമെന്നത് മലയാള സിനിമയ്ക്ക് കേട്ടു കേള്‍വിയായിരുന്നു. എന്നാല്‍ പുലിമുരുകനിലൂടെ ആ നേട്ടം സാക്ഷാല്‍ മോഹന്‍ലാല്‍ സ്വന്തമാക്കി.

ബോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ആക്ഷന്‍ കൊറിയോഗ്രാഫി ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്നായിരുന്നു. മിലിട്ടറി കഥകളില്‍ സ്ഥിരമായി വേഷമിടുന്നത്. മറ്റൊരു നടനും ഇത്തരമൊരു ഭാഗ്യം ലഭിച്ചിട്ടില്ല. ലഫ്റ്റനന്റ് പദവി വരെ എത്തി നില്‍ക്കുന്നു താരത്തിന്റെ നേട്ടം. മുന്‍പാരും ചെയ്യാത്ത പുതിയൊരു കാര്യത്തിന് തുടക്കമിടാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ലാല്‍ ഇപ്പോള്‍ ടൊംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കംപ്ലീറ്റ് ആക്ടര്‍ കാര്യങ്ങള്‍ പങ്കുവെച്ചത്.

മലയാള സിനിമയിലെ റെക്കോര്‍ഡ്

മലയാള സിനിമയിലെ നല്ല മാറ്റങ്ങളോടൊപ്പം സഞ്ചരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോവും ചാരിതാര്‍ത്ഥ്യവുമുണ്ട്. സ്‌പെഷല്‍ ഇഫക്റ്റ്‌സും ആക്ഷന്‍ കൊറിയോഗ്രാഫിയിലൂടെയുമായി വലിയൊരു മാറ്റത്തിന് തുടക്കമിട്ടത് പുലിമുരുകനിലൂടെയാണ്. പുതിയ ചിത്രമായ വില്ലന്‍ 8കെയിലാണ് ഷൂട്ട് ചെയ്യുന്നത്. ഇത്തരത്തില്‍ നിരവധി മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

ആരും ചെയ്യാത്ത കാര്യവും ചെയ്തു

സിനിമയ്ക്ക് വേണ്ടിയും അല്ലാതെയുമായി നിരവധി വാഹനങ്ങള്‍ ഓടിച്ചിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് മിലിട്ടറിക്കാരുടെ വാഹനം ഓടിച്ചത്. മലയാള സിനിമയിലെ മറ്റൊരു നടനും ഇത്തരത്തിലൊരു ഭാഗ്യം സിദ്ധിച്ചിട്ടുണ്ടാവില്ല. ആദ്യമായി ചെയ്യുമ്പോള്‍ കിട്ടുന്ന ത്രില്ലിലാണ് ഞാനിപ്പോള്‍.

ആര്‍മിയുടെ അനുവാദത്തോടെയാണ് ചെയ്തത്

ആര്‍മിയുടെ അനുമതിയോട് കൂടിയാണ് ആ വാഹനം ഓടിച്ചത്. ആര്‍മി യൂണിഫോം ധരിക്കാന്‍ കഴിയുന്നത് തന്നെ ജീവിതത്തിലെ വലിയൊരനുഗ്രഹമായാണ് കാണുന്നതെന്നും ലഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ച താരം പറഞ്ഞു.

ജവാന്‍മാരെക്കുറിച്ച് അറിഞ്ഞിരിക്കണം

രാജ്യസുരക്ഷയ്ക്കായി നിയമിക്കപ്പെട്ട പട്ടാളക്കാരുടെ ഡ്യൂട്ടിയെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും എല്ലാവരും അറിഞ്ഞിരിക്കണം. മുന്‍പൊന്നും പട്ടാളക്കാരുടെ ദുരിതത്തെക്കുറിച്ച് സാധാരണക്കാര്‍ ബോധവാന്‍മാരായിരുന്നില്ല. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറിവരുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സിനിമ പ്രചോദനേമകിയെന്ന് അറിഞ്ഞു

നവംബറില്‍ നടന്ന ആര്‍മി ഗെറ്റ് റ്റുഗദറില്‍ പങ്കെടുത്തിരുന്നു. രാജസ്ഥാനില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് താന്‍ അക്കാര്യം അറിഞ്ഞത്. കീര്‍ത്തിചക്ര നല്‍കിയ പ്രചോദനത്തിലൂടെ മിലിട്ടറിയില്‍ ജോയിന്‍ ചെയ്ത ഒരാളെ പരിചയപ്പെടാനിടയായി. ഇപ്പോള്‍ അദ്ദേഹം ക്യാപ്റ്റനാണ്. മറ്റൊരു വനിതയേയും ഇതുപോലെ പരിചയപ്പെട്ടു. സിനിമ നല്‍കിയ പ്രചോദനം ഉള്‍ക്കൊണ്ടാണ് അവരും മിലിട്ടറി ജോലി സ്വീകരിച്ചത്.

English summary
Mohanlal says, "I have been shown driving a lot of vehicles and even piloting an aircraft in my films, but for Beyond Borders, I drove the tank for real in one of the scenes. And I don't think there's anyone in Malayalam cinema who has done that . But that's where the thrill is; when you are the first one doing it."

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam