»   » വിവാഹത്തിനായി അപ്പന്‍ സ്വരുക്കൂട്ടിയ പണംകൊണ്ട് സിനിമ നിര്‍മിച്ച സാന്ദ്ര, ബുദ്ധി കൊടുത്തത് വിജയ് ബാബു

വിവാഹത്തിനായി അപ്പന്‍ സ്വരുക്കൂട്ടിയ പണംകൊണ്ട് സിനിമ നിര്‍മിച്ച സാന്ദ്ര, ബുദ്ധി കൊടുത്തത് വിജയ് ബാബു

Posted By: Rohini
Subscribe to Filmibeat Malayalam

ഫ്രൈഡെ ഫിലിം ഹൗസിന്റെ ഈ തര്‍ച്ച വളര്‍ന്നു വരുന്ന യുവ സംവിധായകരെയും അഭിനേതാക്കളെയും നിരാശപ്പെടുത്തുന്നതാണ്. ഫ്രൈഡെ ഫിലിം ഹൗസ് നിര്‍മിച്ച് ചിത്രങ്ങളില്‍ പകുതി മുക്കാലും യുവ സംവിധായകരുടെ ചിത്രങ്ങളാണ്. ആ വളര്‍ച്ചയ്ക്ക് പിന്നില്‍ 23 കാരിയായ ഒരു പെണ്‍കുട്ടിയുടെ സ്വപ്‌നമാണ്.

സാന്ദ്ര തോമസിനെ വിജയ് ബാബു മര്‍ദ്ദിച്ചതിന് തെളിവുണ്ട്, വിജയ് ബാബു ഒളിവിലാണെന്ന് പൊലീസ്

അപ്പന്‍ തന്നെ കെട്ടിച്ചുവിടാന്‍ സ്വരുക്കൂട്ടിവച്ച പണം എടുത്താണ് സാന്ദ്ര തോമസ് ഫ്രൈഡെ ഫിലിം ഹൗസ് എന്ന നിര്‍മാണ കമ്പനി ആരംഭിച്ചത്. അതിനുള്ള ബുദ്ധി പറഞ്ഞുകൊടുത്ത ആളാണ് വിജയ് ബാബു.

സാന്ദ്ര വളര്‍ന്ന സാഹചര്യം

കാര്‍ഷികപാരമ്പര്യമുള്ള കുടംബമാണ് സാന്ദ്രയുടെ അപ്പന്റേയും അമ്മയുടേയും. ചങ്ങനാശ്ശേരിയിലെ മോസ്‌കോ എന്ന ഗ്രാമത്തിലാണ് വളര്‍ന്നത്. വയലും വരമ്പുമുള്ള നാട്. അഞ്ചു കിലോമീറ്റൊറൊക്കെ നടന്നാണ് സ്‌കൂളില്‍ പോയത്. അംഗനവാടിയിലും പഠിച്ചു. ആദ്യമായി അനുകരിച്ചത് അംഗനവാടിയിലെ ടീച്ചറെയാണ്.

ആദ്യത്തെ വിജയം

സാന്ദ്രയെ രൂപപ്പെടുത്തിയത് തൃശൂര്‍ സെന്റ് ജോസഫ്‌സ് ബോര്‍ഡിങ് സ്‌കൂളാണ്. ഒരു ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു സാന്ദ്ര. പക്ഷെ പത്തിലെത്തിയപ്പോള്‍ ഡിസ്റ്റിങ്ഷന്‍ വാങ്ങി എല്ലാവരേയും ഞെട്ടിച്ചു. എറണാകുളം സെന്റ് തെരേസാസിലായിരുന്നു പ്രീഡിഗ്രി.

ദുബായിലേക്കുള്ള പറിച്ചു നടലും പഠനവും

അപ്പോഴേയ്ക്കും അച്ഛനും അമ്മയും ബിസിനസുമായി ദുബായിയിലേയ്ക്ക് മാറി. ഡിഗ്രിക്ക് സാന്ദ്ര ദുബായയില്‍ ചേര്‍ന്നു. അവിടെ നിന്നും ചെന്നൈയില്‍ ബിബിഎ. സിവില്‍ സര്‍വ്വീസിനൊരുങ്ങാന്‍ വീണ്ടും ദുബായിയിലെത്തി.

കലയിലേക്ക്

കോളേജില്‍ വച്ചാണ് സിസ്റ്റര്‍ വിവറ്റിനെ പരിചയപ്പെടുന്നത്. സിസ്റ്ററാണ് സാന്ദ്രയെ കലയുടെ ലോകത്തേയ്ക്കു കൈപിടിച്ചത്. ആദ്യം നാടകമായിരുന്നു. ഫൂലന്‍ദേവിയുടെ ഭര്‍ത്താവിന്റെ വേഷം.

സ്പാ എന്ന മോഹവുമായി കൊച്ചിയില്‍

ഇംഗ്ലീഷ് ടീച്ചിങ് കോളേജിന്റെ മാര്‍ക്കറ്റിങ് സ്റ്റാഫായിട്ടാണ് സാന്ദ്ര തോമസ് കൊച്ചിയില്‍ തിരിച്ചെത്തുന്നത്. 22 വയസില്‍ കൊച്ചിയിലെത്തുമ്പോള്‍ സാന്ദ്രയ്ക്ക് ബിസിനസുകാരിയാകണം എന്നായിരുന്നു മോഹം. ഒരു സ്പാ തുടങ്ങണം. സ്പായൊക്കെ ഹിറ്റാകണമെങ്കില്‍ നടത്തുന്നയാള്‍ സെലിബ്രിറ്റിയാകണം. അതിനുള്ള കുറുക്കുവഴിയായി തോന്നിയത് ചാനല്‍ അവതാരികയാവുക തന്നെ.

വിജയ് ബാബുവിനെ കണ്ടുമുട്ടി

അങ്ങനെ കിരണ്‍ ടിവിയില്‍ വിഡിയോ ജോക്കിയായി കയറാന്‍ എത്തിയപ്പോഴാണ് ആദ്യമായി വിജയ് ബാബുവിനെ കാണുന്നത്. വീഡിയോ ജോക്കിയാകാന്‍ വന്ന സാന്ദ്രയോട് സംസാരിച്ച ശേഷം ചാനലിന്റെ അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന വിജയ് ബാബുവാണു പറഞ്ഞത്, ലക്ഷ്യങ്ങള്‍ സ്പാ എന്നതിലും വലുതാകണമെന്ന്.

അതൊരു പ്രചോദനം, നിര്‍മാണ രംഗത്ത്

വിജയ് ബാബു നല്‍കിയ പ്രചോദനത്തിലാണ് പാലക്കാട്ട് അച്ഛനുള്ള സ്ഥലം വിറ്റ് 80 ലക്ഷം രൂപയുമായി ആദ്യ സിനിമയായ ഫ്രൈഡെ നിര്‍മ്മിക്കാനിറങ്ങിയത്. അച്ഛനോ ഭര്‍ത്താവോ സിനിമയിലുള്ളതിനാല്‍ നിര്‍മ്മാതാവിന്റെ സ്ഥാനത്തു പേരു വന്നിട്ടുള്ള സ്ത്രീകളെ മാത്രമെ അതുവരെ കണ്ടിരുന്നുള്ളു. എന്നാല്‍, തന്നെ കെട്ടിച്ചു വിടാന്‍ അപ്പന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം വിറ്റ് നിര്‍മ്മാതാവായ വനിത സാന്ദ്രയായിരിക്കും. അതും 23 വയസില്‍.

പിന്നെ സജീവ സിനിമയില്‍, കൂടെ വിജയ് യും

അപ്പോഴേക്കും ചാനല്‍ പരിപാടി നിര്‍ത്തി സാന്ദ്രയ്‌ക്കൊപ്പം ബിസിനസ് പങ്കാളിയായി വിജയ് ബാബുവും എത്തി. ഫ്രൈഡെയ്ക്ക് ശേഷം ആമേന്‍, കിളിപോയി, സക്കറിയയുടെ ഗര്‍ഭിണികള്‍, പെരുച്ചാഴി, ആട് ഭീകര ജീവിയാണ്, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചു. നിര്‍മാണത്തില്‍ മാത്രമൊതുങ്ങാതെ അഭിനയ രംഗത്തും രണ്ട് പേരും സജീവമായി. അതിനിടയിലാണ് ഈ വഴക്ക്

English summary
The way Sandra Thomas succeed her career

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam