»   » ബഷീറിന്‍റെ തിയേറ്ററില്‍ കളിമണ്ണ് കാണിക്കില്ല

ബഷീറിന്‍റെ തിയേറ്ററില്‍ കളിമണ്ണ് കാണിക്കില്ല

Posted By:
Subscribe to Filmibeat Malayalam

ഒടുവില്‍ ബ്ലെസ്സിയുടെ ചിത്രം കളിമണ്ണിന്റെ പേരില്‍ ഉരുണ്ടുകൂടിയ കാറും കോളും മായുന്നു. കളിമണ്ണിന് ഏര്‍പ്പെടുത്തിയ പ്രദര്‍ശനവിലക്ക് നീക്കുകയാണെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേസ് ഫെഡറേഷന്‍ അറിയിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ വല്ല പ്രതിഷേധക്കാരും തിയേറ്ററുകള്‍ എറിഞ്ഞുപൊളിച്ചാല്‍ ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദിത്തം വഹിക്കില്ലെന്ന് ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കളിമണ്ണിലെ പ്രസവരംഗങ്ങള്‍ നീക്കണമെന്നും ചിത്രം കേരളത്തിലെ തിരഞ്ഞെടുത്ത പാനലിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച് പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്ത രംഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നുമായിരുന്നു ഫെഡറേഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍ ഇതിന് പിന്നാലെ കളിമണ്ണ് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ഓഗസ്റ്റില്‍ ഒരൊറ്റച്ചിത്രവും റിലീസ് ചെയ്യില്ലെന്ന് വ്യക്തമാക്കി ബ്ലെസ്സിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ വെട്ടിലായ തിയേറ്റര്‍ ഉടമകള്‍ ഒടുവില്‍ നിലപാട് മാറ്റുകയാിരുന്നു.

എന്നാല്‍ കളിമണ്ണിലെ പ്രസവരംഗത്തെ നിശിതമായി വിമര്‍ശിക്കുന്ന സംഘനടയുടെ പ്രസിഡന്റ് കൂടിയായ ലിബര്‍ട്ടി ബഷീര്‍ തന്റെ തിയേറ്ററുകളില്‍ കളിമണ്ണ് പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചലച്ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്ന സംഘടനകളെ പിണണക്കി കുഴപ്പങ്ങള്‍ ഉണ്ടാക്കാനില്ലെന്ന നിലപാടിലാണ് ബഷീര്‍.

നിരോധനം നീങ്ങിയതോടെ ചിത്രം ഓഗസ്റ്റ് 23ന് തന്നെ തിയേറ്ററുകളിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. അതിനിടെ കളിമണ്ണില്‍ പ്രസവം ചിത്രീകരിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് കാണിച്ച് ലഭിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ക്കൂടി പരിഹാരം വന്നെങ്കില്‍ മാത്രമേ കളിമണ്ണ് പ്രശ്‌നങ്ങളൊന്നുമില്ലാതെ തിയേറ്ററില്‍ എത്തിക്കാന്‍ കഴിയുകയുള്ളു.

English summary
Film Exhibitors Federation said that they are ready to exhibit Blessy's controversial film Kalimannu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam