twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തീയേറ്റര്‍ ഉടമകളുടെ സമരം അവസാനിച്ചു

    By Nisha Bose
    |

    തിരുവനന്തപുരം: സംസ്ഥാനത്തെ തീയേറ്ററുകള്‍ വെള്ളിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. എ ക്‌ളാസ് തിയറ്റര്‍ ഉടമകള്‍ നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചതിനെ തുടര്‍ന്നാണിത്. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേതാക്കളും മന്ത്രി കെ ബി ഗണേഷ് കുമാറും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം പിന്‍വലിയ്ക്കാന്‍ തീരുമാനമായത്.

    സിനിമാരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി ഒരു പാക്കേജ് തയ്യാറാക്കിയിട്ടുണ്ടെന്ന് ഗണേഷ് കുമാര്‍ അറിയിച്ചു. ഇക്കാര്യം ചര്‍ച്ചയ്‌ക്കെത്തിയ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതാക്കളെ അറിയിച്ചു. ഇതെ തുടര്‍ന്ന് അവര്‍ സമരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായാണ് ചര്‍ച്ച നടത്തിയത്. അതേസമയം സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ല.

    സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നവംബര്‍ രണ്ടുമുതല്‍ എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീയറ്ററുകള്‍ അടച്ചിട്ട് സമരം നടത്തുന്നത്. അഞ്ചുരൂപ വര്‍ധനയായിരുന്നു സമരം തുടങ്ങുമ്പോള്‍ ആവശ്യം.

    തീയേറ്ററുകള്‍ അടച്ചിട്ടുള്ള സമരം സിനിമാരംഗത്തെ പ്രതിസന്ധിയിലാക്കി. തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരുന്ന ജവാന്‍ ഓഫ് വെള്ളിമല, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങള്‍ക്ക് സമരം മൂലം കനത്ത നഷ്ടമുണ്ടായി. എം മോഹനന്‍ കഥയും തിരക്കഥയും സംവിധാനം ചെയ്ത 916, കലവൂര്‍ രവികുമാറിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിങ് എന്നീ സിനിമകളുടെ റിലീസിങും സമരം മൂലം തടസ്സപ്പെട്ടു.

    English summary
    The strike called by the Kerala Film Exhibitors' Federation ends.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X