»   » തിയറ്ററുകള്‍ അവഗണിക്കുന്നു; ഫ്രൈഡേ സംവിധായകന്‍

തിയറ്ററുകള്‍ അവഗണിക്കുന്നു; ഫ്രൈഡേ സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam
Fahad-Lijin
താരപ്പൊലിമയില്ലാത്ത ചെറുസിനിമകളെ തീയറ്റര്‍ ഉടമകള്‍ മുന്‍വിധിയോടെയാണ് കാണുന്നതെന്ന് 'ഫ്രൈഡേ' എന്ന സിനിമയുടെ സംവിധായകന്‍ ലിജിന്‍ ജോസ്.

വന്‍താരനിര അണിനിരക്കുന്ന വലിയ ചിത്രങ്ങള്‍ക്കു ലഭിക്കുന്ന സ്വീകരണം ചെറിയ ചിത്രങ്ങള്‍ക്ക് തീയറ്ററുകളില്‍ ലഭിക്കുന്നില്ല. 'ഫ്രൈഡേ' കേരളത്തിലെ 25 തീയറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്യാന്‍ കഴിഞ്ഞത്. തീയറ്ററുകള്‍ കിട്ടിയില്ലെങ്കില്‍ പിന്നെ എങ്ങിനെയാണ് ന്യൂജനറേഷന്‍ ചിത്രങ്ങള്‍ക്ക് കളക്ഷന്‍ കൂടുതല്‍ ലഭിക്കുന്നതെന്ന് വിമര്‍ശിക്കുന്നവര്‍ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്രൈഡേയുടെ നിര്‍മാതാവായ സാന്ദ്ര തോമസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

പരീക്ഷണമെന്ന രീതിയില്‍ ഇടവേളയില്ലാതെ ഒരു മണിക്കൂര്‍ 45 മിനിറ്റാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പല തീയറ്ററുകാരും ഇടയ്ക്ക് മുറിച്ച് ഇടവേള നല്‍കിയാണ് പ്രദര്‍ശിപ്പിക്കുന്നത്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള തിയേറ്ററുകളില്‍പോലും കഥ 'മുറിച്ച്' ഇടവേളയോടെയാണ് പ്രദര്‍ശനം നടത്തുന്നത്. ഇതിലൊക്കെ ഇടപെടുന്നതില്‍ ഒരു പരിധിയുണ്ടെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ഫ്രൈഡേയിലെ വേഷം താന്‍ ചോദിച്ചുവാങ്ങുകയായിരുന്നെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നടന്‍ ഫഹദ് ഫാസില്‍ പറഞ്ഞു. സുഹൃത്തുക്കളില്‍ നിന്ന് കഥ കേട്ടപ്പോള്‍ തന്നെ ഫ്രഡേയിലെ വേഷം മെട്രോ ബോയ് എന്ന തന്റെ ഇമേജ് തിരുത്തിക്കുറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഫ്രൈഡേയുടെ സംവിധായകനായ ലിജില്‍ ജോസ്, കഥാകൃത്ത് നജീം കോയ എന്നിവര്‍ വര്‍ഷങ്ങളായി തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും ഫഹദ് പറഞ്ഞു.

ആലപ്പുഴയില്‍ ഒരു ദിവസം എത്തിച്ചേരുന്ന ആളുകളുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ നജീം കോയ, അഭിനേതാക്കളായ മനു, നിമിഷ എന്നിവരും പങ്കെടുത്തു.

ഫ്രൈഡേ നിരൂപണം വായിക്കാം...

English summary
'Friday' is not a formulaic film and in that sense it belongs to the new-gen bandwagon. But I don't think the metro backdrop is mandatory," says the director about his film, which is set in Alappuzha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam