»   » മമ്മൂട്ടി-പൃഥ്വി ചിത്രങ്ങളെ പ്രതിസന്ധിയിലാക്കിസമരം

മമ്മൂട്ടി-പൃഥ്വി ചിത്രങ്ങളെ പ്രതിസന്ധിയിലാക്കിസമരം

Posted By:
Subscribe to Filmibeat Malayalam
Theatre
തിരുവനന്തപുരം: സര്‍വീസ് ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ 'എ' ക്ലാസ് തീയറ്റര്‍ ഉടമകള്‍ തീയറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്യുന്നു. സര്‍വീസ് ചാര്‍ജ്് രണ്ടു രൂപയില്‍ നിന്ന് അഞ്ചു രൂപയാക്കി ഉയര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം.

മുഖ്യമന്ത്രിയുമായും മന്ത്രി കെ.ബി ഗണേഷ്‌കുമാറുമായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീയേറ്റര്‍ ഉടമകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് നീങ്ങിയത്. സമരത്തെ തുടര്‍ന്ന് എം മോഹനന്‍ കഥയും തിരക്കഥയും സംവിധാനം ചെയ്ത 916, കലവൂര്‍ രവികുമാറിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിങ് എന്നീ സിനിമകളുടെ റിലീസിങ് തടസ്സപ്പെട്ടു. അതേസമയം ബി ക്ലാസ് തീയേറ്റര്‍ ഉടമകളും മള്‍ട്ടിപ്ലക്‌സുകളും സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ജവാന്‍ ഓഫ് വെള്ളിമല, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളെ സമരം ദോഷകരമായി ബാധിക്കും. മറ്റ് പോംവഴികളെ കുറിച്ച് ചിന്തിക്കാതെ അനിശ്ചിത കാലത്തേയ്ക്ക് തീയേറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്യാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ലാല്‍ ജോസ് പറഞ്ഞു. മലയാള സിനിമ പ്രതിസന്ധിയില്‍ നിന്ന് പതിയെ കരകയറി വരുന്ന ഈ ഘട്ടത്തില്‍ തീയേറ്റര്‍ ഉടമകള്‍ സമരത്തിലേയ്ക്ക് നീങ്ങിയതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.

English summary
The various film organisations in the state has called for a shut down of theatres from the second of November onwards, in support of their full fledged strike to hike service charges

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam