»   » തെലുങ്കിലും പുലിമുരുകന്‍ 'പുപ്പുലി' തന്നെ; മന്യം പുലി തിയേറ്ററുകള്‍ നിറഞ്ഞോടുന്നു

തെലുങ്കിലും പുലിമുരുകന്‍ 'പുപ്പുലി' തന്നെ; മന്യം പുലി തിയേറ്ററുകള്‍ നിറഞ്ഞോടുന്നു

Posted By: Pratheeksha
Subscribe to Filmibeat Malayalam

കേരളത്തില്‍ ബോക്‌സോഫീസ് റേക്കോര്‍ഡുകളോടെ വിജയം നേടിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ തെലുങ്ക് മൊഴിമാറ്റ ചിത്രം മന്യം പുലിയെയും തെലുങ്കു പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ പ്രേക്ഷകരില്‍ നിന്ന് ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

എല്ലാ തിയറ്ററുകളിലും ചിത്രം ഹൗസ് ഫുള്‍ ആയാണ്  ഓടുന്നത്. പ്രധാന തെലുങ്കു പോര്‍ട്ടലുകളിലെല്ലാം ചിത്രത്തെ കുറിച്ച് നല്ല റിവ്യു ആണ് നല്‍കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം 350 തിയറ്ററുകലിലാണ് ചിത്രം റിലീസ് ചെയ്തത്.

ചിത്രത്തിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്

ആന്ധ്രയിലും തെലുങ്കാനയിലുമായി 350 ഓളം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 125 കോടി പിന്നിട്ട തെലുങ്ക് ചിത്രം ജനതാഗാരേജിനു ശേഷം ഇറങ്ങുന്ന മോഹന്‍ലാല്‍ ചിത്രം എന്ന രീതിയിലും ചിത്രത്തിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.

ആക്ഷന്‍ രംഗങ്ങളെ കുറിച്ചുള്ള പ്രതികരണങ്ങള്‍

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ചും മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ചുമുളള ചലച്ചിത്രാനുഭവം സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പേരാണ് പങ്കുവെയ്ക്കുന്നത്. ആക്ഷന്‍ കോറിയോഗ്രാഫി ചെയ്ത പീറ്റര്‍ ഹെയിന്‍ ഇതോടെ തെലുങ്കു പ്രേക്ഷകരുടെയും ഹീറോയായി കഴിഞ്ഞിരിക്കുകയാണ്.
മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേരിനു ചിത്രത്തില്‍ മാറ്റമുണ്ട്. മലയാളത്തില്‍ ലാല്‍ മുരുകനായി സ്‌ക്രീനിലെത്തിയപ്പോള്‍ തെലുങ്കില്‍ ലാലിന്റെ പേര് കുമാര്‍ എന്നാണ്.

മോഹന്‍ലാല്‍ ഡബ്ബിങ് നിര്‍വ്വഹിച്ചു

മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തില്‍ തന്റെ കഥാപാത്രത്തിനായി ഡബ്ബിങ് നിര്‍വ്വഹിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മനമന്ത,ജനതാ ഗാരേജ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം പുറത്തിറങ്ങുന്ന ലാലിന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് മന്യംപുലി. പുലിമുരുകനു സമാനമായി ചിത്രത്തിന്റെ റീലിസിനു മുന്‍പുള്ള പ്രചരണത്തിന് കോടികളാണ് ചിലവാക്കിയത്

ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍

മലയാളത്തിലെ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ക്കൊപ്പം തെലുങ്കിലെ വിജയവും കൂടിയായാല്‍ ചിത്രം 150 കോടിയോളം കളക്ഷന്‍ നേടുമെന്നാണ് കരുതുന്നത്. വിജയ് ആന്റണി ചിത്രം ബെത്തലുഡുവാണ് മന്യം പുലിയുടെ മുഖ്യ എതിരാളി.

English summary
Mohanlal who had mesmerised the Tollywood audience with his performance in the movies like Manamantha and Janatha Garage is now ready to entertain the Telugu people with the movie Manyam Puli

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam