»   » സിംഹാസനത്തിന് പാരയായത് തട്ടത്തിന്‍ മറയത്ത്

സിംഹാസനത്തിന് പാരയായത് തട്ടത്തിന്‍ മറയത്ത്

Posted By:
Subscribe to Filmibeat Malayalam
ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രമായ സിംഹാസനത്തിന്റെ റിലീസ് വൈകിയത് സംബന്ധിച്ച് പലതരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീര്‍ന്നില്ലെന്നും ഡബ്ബിങ് വൈകിയതുമൊക്കെയാണ് പൃഥ്വി ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്തിലാക്കിയതെന്നുമായിരുന്നു വാര്‍ത്തകള്‍. എ്ന്നാലിതു മാത്രമല്ല വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്തും പൃഥ്വി ചിത്രത്തിന് പാരയായെന്നാണ് സംവിധായകന്‍ ഷാജി കൈലാസ് വെളിപ്പെടുത്തുന്നത്.

ജൂലൈ ആറിന് ചാര്‍ട്ട് ചെയ്ത സിനിമയുടെ ജോലികള്‍ പൂര്‍ത്തിയാകില്ലെന്ന ചില തിയറ്റര്‍ ഉടമകളുടെ തെറ്റിദ്ധാരണയാണ് സിനിമയുടെ റിലീസ് വൈകിപ്പിച്ചതെന്ന് സംവിധായകന്‍ ഷാജി് പറയുന്നു. സിംഹാസനത്തിന്റെ ഡബ്ബിങ് ജൂണ്‍ 29ന് തീര്‍ക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പൃഥ്വിയ്ക്ക് ചിക്കന്‍ പോക്‌സ് പിടിപെട്ടതോടെ ഡബ്ബിങ് വൈകി. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ജൂലൈ രണ്ടിന് മുംബൈയില്‍ വച്ച് സിനിമയുടെ ഡബിങ് പൂര്‍ത്തിയാക്കി.

ഇതിനിടെ സിംഹാസനത്തിന്റെ റിലീസ് പറഞ്ഞ തീയതിയില്‍ നടക്കില്ലെന്ന് കരുതിയ ചില തിയറ്ററുടമകള്‍ ഈ ഗ്യാപ്പില്‍ തട്ടത്തിന്‍ മറയത്ത് റിലീസ് ചെയ്യാന്‍ തീരുമാനിച്ചതാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചത്.

വിനീത് ശ്രീനിവാസന്‍ ചിത്രം വമ്പന്‍ ഹിറ്റായതോടെ സിംഹാസനത്തിന് തിയറ്ററുകള്‍ കിട്ടാത്ത അവസ്ഥയിലായി. നോമ്പുകാലവും വന്നതോടെ സിംഹാസനത്തിന്റെ റിലീസ് ആഗസ്റ്റ് മൂന്നാം വാരത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും ഷാജി വിശദീകരിയ്ക്കുന്നു. ഇപ്പോള്‍ റംസാനോടനുബന്ധിച്ച് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Shaji Kailas tells us that it was because some theatres had 'assumed that Simhaasanam wouldn't be ready by then.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam