twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജ്യത്ത് തിയ്യേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യവുമായി ഐ&ബി മന്ത്രാലയം,അന്തിമ തീരുമാനം ഉടന്‍

    By Prashant V R
    |

    കോവിഡ് വ്യാപനത്തിന് പിന്നാലെ രാജ്യത്തെ സിനിമാ തിയ്യേറ്ററുകളെല്ലാം മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. നിരവധി സിനിമകളുടെ റിലീസും ചിത്രീകരണവുമാണ് കൊറോണ കാരണം മാറ്റിവെക്കേണ്ടി വന്നത്. മികച്ച പ്രതികരണം നേടി മുന്നേറിയ സിനിമകളുടെയെല്ലാം പ്രദര്‍ശനം ലോക്ഡൗണ്‍ കാരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തിയ്യേറ്ററുകള്‍ അടച്ചിട്ടത് കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സിനിമാ മേഖലയില്‍ ഉണ്ടായത്. ലോക് ഡൗണിന് പിന്നാലെ വളരെ കുറച്ച് സിനിമകളുടെ ചിത്രീകരണമാണ് വീണ്ടും പുനരാരംഭിച്ചത്.

    theatre

    തിയ്യേറ്ററുകളെല്ലാം ഇനി എന്നാകും തുറക്കുകയെന്ന് എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്. അതേസമയം മാസങ്ങളായി അടഞ്ഞുകിടക്കുന്ന തിയ്യേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ ആഭ്യന്തര സെക്രട്ടറി അറിയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    Recommended Video

    Shaji Kailas Movie Kaduva Rolling Soon

    ആഗസ്റ്റ് ഒന്നുമുതലോ 31നോ ഉളളില്‍ രാജ്യമെമ്പാടുമുളള സിനിമാ തിയ്യേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിംഗ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. സാമൂഹിക അകലം കൃത്യമായി പാലിച്ചുകൊണ്ട് സീറ്റുകള്‍ ഒഴിച്ചിട്ട് മാത്രം സീറ്റിംങ്ങ് ക്രമീക്കരിയ്ക്കാന്‍ നിര്‍ദ്ദേശം ഉണ്ട്. രണ്ട് മീറ്റര്‍ എങ്കിലും സാമൂഹ്യ അകലം ഉറപ്പുവരുത്തും. അതേസമയം മുന്‍നിരയിലെ സീറ്റുകള്‍ക്ക് അനുസൃതമായി അടുത്തനിരയിലും സീറ്റുകള്‍ ഒഴിച്ചിടണമെന്ന നിര്‍ദ്ദേശത്തെ സിനിമാ തിയ്യേറ്റര്‍ ഉടമകള്‍ എതിര്‍ത്തു. ഏതായാലും വിഷയത്തില്‍ അന്തിമ തീരുമാനം ആഭ്യന്ത്ര മന്ത്രാലയത്തിന്റെത് തന്നെയാണ്.

    നിലവില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പുതിയ സിനിമകളെല്ലാം റിലീസ് ചെയ്യുന്നത്. അതേസമയം തിയ്യേറ്ററുകളില്‍ സിനിമ കാണാന്‍ സാധിക്കാത്തതിന്റെ നിരാശയും പ്രേക്ഷകര്‍ പ്രകടിപ്പിക്കുന്നുണ്ട്. മാസങ്ങളായി തിയ്യേറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് കാരണം കോടികളുടെ നഷ്ടമാണ് ഉടമകള്‍ക്ക് ഉണ്ടായിരിക്കുന്നത്. പുതിയ സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിന് എതിരെ നേരത്തെ നിരവധി തിയ്യേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിരുന്നു.

    അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ തിയ്യേറ്ററുകള്‍ തുറക്കുന്നത് ഇനിയും നീളാനാണ് സാധ്യത. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാകും ഈ തീരുമാനം ഉണ്ടാവുക. മാര്‍ച്ച് മാസം മുതലായിരുന്നു രാജ്യത്ത് തിയ്യേറ്ററുകള്‍ അടിച്ചിടാന്‍ തുടങ്ങിയത്. നിരവധി ബിഗ് ബഡ്ജറ്റ് സിനിമകളുടെ റിലീസ് തിയ്യേറ്ററുകള്‍ അടച്ചത് കാരണം മാറ്റിവെച്ചിരുന്നു. ലോക് ഡൗണ്‍ കാരണം തിയ്യേറ്ററുകളില്‍ കുറച്ച് ദിവസങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ച സിനിമകള്‍ പിന്നീട് ഒടിടിയിലും ടെലിവിഷന്‍ ചാനലുകളിലും എത്തിയിരുന്നു.

    Read more about: coronavirus
    English summary
    Theatres Shall Be Allowed To Reopen In August, Recommends Ministry of Information and Broadcasting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X