»   » ടൊവിനോ വീണ്ടും, തീവണ്ടിയുടെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ടൊവിനോ വീണ്ടും, തീവണ്ടിയുടെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്ത്

Written By:
Subscribe to Filmibeat Malayalam

ടൊവിനോ തോമസിനെ നായകനാക്കി ആഗസ്ത് സിനിമാസ് നിര്‍മിക്കുന്ന തീവണ്ടിയുടെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ഫെലിനിയാണ് സംവിധായകന്‍.

തിരക്കഥയെഴുതുന്നത് വിനി വിശ്വലാലാണ്. സെക്കന്റ് ഷോ, കൂതറ എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനാണ് വിനി. ചാന്ദിനിയാണ് ചിത്രത്തിലെ നായിക. സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ റോളിലാണ് ചാന്ദിനിയെത്തുന്നതെന്ന് സൂചനയുണ്ട്. ഗൗതം ശങ്കറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കൈലാസ് മേനോന്റെതാണ് സംഗീതം. നേരത്തെ പകര്‍ന്നാട്ടം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Theevandi Movie

ബിനീഷ് എന്ന തൊഴില്‍ രഹിതന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ആക്ഷേപ ഹാസ്യ രീതിയില്‍ തയ്യാറാക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവര്‍ അഭിനയിക്കുന്നുണ്ട്. കോഴിക്കോട്ടെ പയ്യോളിയായിരിക്കും ഷൂട്ടിങ് ലൊക്കേഷനെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


English summary
Theevand Movie First Motion Picture Out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam