twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവാംശമായി എന്റേതു തന്നെ!! ഈ ഈണത്തിനു പിന്നിൽ ഒരു കഥയുണ്ട്, കൈലാസ് മേനോൻ പറയുന്നു

    അധികം കേട്ട് വരാത്ത മൂടിലുളള ഒരു ഗാനമായിരുന്നു ജീവാംശമായി. അതിലെ വരികളും സംഗീതവും പ്രേക്ഷകരെ പാട്ടിലേയ്ക്ക് അടുപ്പിച്ചു.

    |

    ദേശഭാഷ ഭേദമില്ലാതെ എല്ലാ ഭാഷക്കാരും നെഞ്ചിലേറ്റി മൂളി നടക്കുന്ന ഗാനമാണ് ടൊവിനോ ചിത്രം തീവണ്ടിയിലെ ജീവാംശമായി എന്നു തുടങ്ങുന്ന ഗാനം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഗാനത്തിന് ലഭിച്ചത്. കൈലാസ് മേനോൻ ഇണം നൽകിയ ഗാനം ശ്രേയ ഘോഷാലും ഹരി ശങ്കറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ പാട്ട് ജനങ്ങളുടെ ഇടയിൽ ഒരു വിപ്ലവം സൃഷ്ടിച്ചിരുന്നു.

     വിക്രമിന്റെ മകൻ ധ്രുവിന് പിന്നാലെ വിജയുടെ മകനും!! ഹ്രസ്വ ചിത്രത്തിന്റെ ‍ ടീസർ വൈറലാകുന്നു വിക്രമിന്റെ മകൻ ധ്രുവിന് പിന്നാലെ വിജയുടെ മകനും!! ഹ്രസ്വ ചിത്രത്തിന്റെ ‍ ടീസർ വൈറലാകുന്നു

    അധികം കേട്ട് വരാത്ത മൂടിലുളള ഒരു ഗാനമായിരുന്നു ജീവാംശമായി. അതിലെ വരികളും സംഗീതവും പ്രേക്ഷകരെ പാട്ടിലേയ്ക്ക് അടുപ്പിച്ചു. ഗാനം ആലപിച്ചതിനു ശേഷം ശ്രേയാ ഘോഷാൻ തന്നെ പാട്ടിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇപ്പോഴും റെക്കോഡുകൾ ഭേഭിച്ച് ഗാനം മുന്നോട്ട് നീങ്ങുകയാണ് . ഈ അവസരത്തിൽ വെളിപ്പെടുത്തലുമായി സംഗീത സംവിധായകൻ കൈലാസ് മോനോൻ രംഗത്തെത്തിയിട്ടുണ്ട്.

    ആ രംഗത്തിൽ ഡ്യൂപ്പ് വേണ്ട!! സംവിധായകൻ ഡ്യൂപ്പായി, എല്ലാവരേയും ഞെട്ടിച്ച് ലില്ലിയുടെ സംവിധായകൻ, കാണാംആ രംഗത്തിൽ ഡ്യൂപ്പ് വേണ്ട!! സംവിധായകൻ ഡ്യൂപ്പായി, എല്ലാവരേയും ഞെട്ടിച്ച് ലില്ലിയുടെ സംവിധായകൻ, കാണാം

     എല്ലാവരും നെഞ്ചിലേറ്റിയ ഗാനം

    എല്ലാവരും നെഞ്ചിലേറ്റിയ ഗാനം

    ഏറെ നാളുകൾക്ക് ശേഷം എല്ലാവരും മൂളി നടക്കുന്ന ഗാനമായി ജീവംശമായി മാറിയിരിക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷമാണ് ഇത്തരത്തിലുള്ള ഒരു അത്ഭുതം നടക്കുന്നത്. പുതിയ സിനിമകളിലായി നിരവധി മനോഹരമായ ഗാനങ്ങൾ പുറത്തിറങ്ങുന്നുണ്ട്. അവയ്ക്കൊന്നും ലഭിക്കാത്ത ഒരു സ്വീകാര്യതയാണ ഈ പാട്ടിന് ലഭിച്ചിരിക്കുന്നത്.

    പാട്ട് കോപ്പിയടി

    പാട്ട് കോപ്പിയടി

    ഒരു പാട്ട് ഹിറ്റായാൽ കോപ്പിയടി പരാമർശങ്ങൾ അതിനെ ചുറ്റിപ്പറ്റി പ്രചരിക്കാറുണ്ട്. എനനാൽ ജീവാംശമായി എന്ന ഗാനത്തിന്റെ ഇണത്തിനെ കുറിച്ച് സംഗീത സംവിധായകൻ കൈലാസ് മേനോൻ തന്നെ തുറന്നു പറയുകയാണ്. ഇതും കോപ്പിയടി തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

    ലുലുവിന്റെ പരസ്യ ചിത്രം

    ലുലുവിന്റെ പരസ്യ ചിത്രം

    അഞ്ച് വർഷം മുൻപ് ലുലുവിന്റെ പരസ്യ ചിത്രത്തിനു വേണ്ടി ഒരുക്കിയ ഈണമാണ് ജീവാംശമായി. ഇത് തന്നെയാണ് ചിത്രത്തിൽ അവതരിപ്പിച്ചതും. ആ പരസ്യ ചിത്രത്തിന് ഈണമിട്ടതും താൻ തന്നെയാണ്. എന്നെങ്കിലും ഒരു ചിത്രം ചെയ്യുമ്പോൾ ഈ ട്യൂൺ പാട്ടായി ചെയ്യണമെന്നുണ്ടായിരുന്നു എന്നും കൈലാസ് മേനോൻ പറഞ്ഞു. പോസ്റ്റിനോടൊപ്പം ആ പഴയ പരസ്യ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ...ഇത് ഞാന്‍ തന്നെയാണ്! 5 വര്‍ഷം മുമ്പ് ലുലുവിനു വേണ്ടി ചെയ്ത ഒരു മ്യൂസിക്. എവിടെയെങ്കിലും കേട്ടതായി തോന്നുന്നുണ്ടോ സൂര്‍ത്തക്കളെ? അന്ന് ഇത് ചെയ്യുമ്പോള്‍ ഓര്‍ത്തിരുന്നു, എന്നെങ്കിലും ഒരു സിനിമയില്‍ ഒരു പാട്ടായി ഈ ട്യൂണ്‍ അവതരിപ്പിക്കണം എന്ന്. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു .

     സിനിമയിൽ പാട്ട് പിറന്നത്

    സിനിമയിൽ പാട്ട് പിറന്നത്

    തീവണ്ടിയിൽ പാട്ട് പിറന്നതിനെ കുറിച്ച് മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ഐ മീ മൈ സെൽഫിൽ കൈലാസ് മോനോൻ പറഞ്ഞിരുന്നു. ഈണം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തുറന്നു പറയുന്ന ആളാണ് ഫെല്ലിനി. എന്നാൽ വളരെ ആത്മവിശ്വാസത്തോടെയാണ് ഈ ട്യൂൺ കേൾകപ്പിച്ചത്. കേട്ടപ്പാടെ തന്നെ സിനിമയിലെ എല്ലാവർക്കും ആ ഗാനം ഇഷ്ടമാകുകയായിരുന്നു. മലയാളിത്തമുളള ഈണമെന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ മറ്റൊരു പാട്ടു കൂടി ഇതേ സന്ദറ്‍ഭത്തിനായി തയ്യാറാക്കിവെച്ചിരുന്നു. എന്നാൽ എല്ലാവർക്കും ഇഷ്ടമായത് ഈ ഈണമായിരുന്നു.

     ശ്രേയ ഘോഷാലും ഹരി ശങ്കറും

    ശ്രേയ ഘോഷാലും ഹരി ശങ്കറും

    കിസ്മത്തിലെ നിളമണൽത്തരികളിൽ എന്ന ഗാനം കേട്ടപ്പോൾ തന്നെ ഹരി ശങ്കറിന്റെ ആലാപനം തനിയ്ക്ക് ഇഷ്ടമാകുകയായിരുന്നു. തന്റെ സുഹൃത്തും ഗിത്താറിസ്റ്റുമായ പരമേശ്വറണ് ഈ ഗാനം ഈണമിട്ടത്. തന്നെ പോലെ വർഷങ്ങളായി അഭിനയ രംഗത്തുള്ള ആളാണ് ഹരിശങ്കർ. എന്നാൽ അദികം പാട്ടുകൽ പാടിയിട്ടുമില്ല. പാടിയ പാട്ടുകൾ കേട്ടാൽ അറിയാം അദ്ദേഹത്തിന് പാട്ടിനോടുള്ള പ്രാഗത്ഭ്യത്തെ കുറിച്ച്. നല്ല ആത്മവിശ്വാസത്തോടെയാണ് സങ്കീര്‍ണമായ പാട്ടുകളൊക്കെ അയാള്‍ ഫെയ്‌സ്ബുക്കിലും മറ്റും പാടുന്നത്.

    English summary
    theevandi movie song jeevashmayi is coppy says music dircetor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X