»   » അങ്ങനെ ദുല്‍ഖര്‍ സല്‍മാന്റെ ആ കാമുകിയുടെ വിവാഹവും കഴിഞ്ഞു, ചിത്രം കാണൂ...

അങ്ങനെ ദുല്‍ഖര്‍ സല്‍മാന്റെ ആ കാമുകിയുടെ വിവാഹവും കഴിഞ്ഞു, ചിത്രം കാണൂ...

Posted By: Rohini
Subscribe to Filmibeat Malayalam

അടുത്തിടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ നായിക ഗൗതമി നായരുടെ വിവാഹം നടന്നത്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറും ഗൗതമിയും അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിന്റെ സംനവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനെ തന്നെയാണ് ഗൗതമി വിവാഹം ചെയ്തതും.

സിദ്ധിഖിനോട് മമ്മൂട്ടി പറഞ്ഞു, നീ അതിന് ദുല്‍ഖറിനെ പുകഴ്ത്താനൊന്നും പോകണ്ട

ഇപ്പോഴിതാ ദുല്‍ഖറിന്റെ മറ്റൊരു നായികയുടെ കൂടെ വിവാഹം കഴിഞ്ഞിരിയ്ക്കുന്നു. ദുല്‍ഖറിന്റെ മൂന്നാമത്തെ ചിത്രമായ തീവ്രത്തിലെ നായിക ശിഖ നായരുടെയും നിഖിലിന്റെയും വിവാഹം നടന്ന കാര്യമാണ് പറയുന്നത്.

ദുല്‍ഖറിന്റെ നായികയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു, പ്രചരിപ്പിച്ചതാര് ?

ലളിതം സുന്ദരം

വളരെ ലളിതമായിട്ടാണ് നിഖില്‍ ശിഖയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഫോട്ടോ ഫേസ്ബുക്കില്‍ വൈറലായപ്പോഴാണ് ആരാധകര്‍ പോലും അറിഞ്ഞത്.

തീവ്രത്തിലെ നായിക

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ തീവ്രം എന്ന ചിത്രത്തിലെ നായികയാണ് ശിഖ. രൂപേഷ് പീതാംബരന്‍ ആദ്യമായി സംവിധാനം ചെയ്ത ഈ ഒരു ഒറ്റ ചിത്രത്തില്‍ മാത്രമാണ് ശിഖ അഭിനയിച്ചത്. വേഷം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പിന്നീട് അവസരങ്ങള്‍ വന്നില്ല.

മോഡലിങ് രംഗത്ത് നിന്ന്

യുഎഇയില്‍ പഠിച്ച് വളര്‍ന്ന ശിഖ മോഡലിങ് രംഗത്തൂടെയാണ് സിനിമയില്‍ എത്തിയത്. എന്നാല്‍ പഠനത്തിരക്കുകള്‍ കാരണം തുടര്‍ന്ന് അഭിനയിക്കാന്‍ ശിഖയ്ക്ക് സാധിച്ചില്ല. ഉന്നത പഠനത്തിനായി യുഎഇലേക്ക് പോയ ശിഖ പിന്നെ സിനിമയിലേക്ക് മടങ്ങി വന്നതുമില്ല.

തമിഴ് സിനിമയില്‍

തീവ്രത്തിന് ശേഷം ശിഖയ്ക്ക് തമിഴ് സിനിമയില്‍ നിന്നും ധാരാളം അവസരങ്ങള്‍ വന്നിരുന്നുവത്രെ. ഒരു സിനിമ ചെയ്‌തെങ്കിലും അത് റിലീസാകാതെ പോയി. പഠനത്തിന് പ്രാധാന്യം നല്‍കിയത് കാരണം പിന്നീടൊരു തിരിച്ചുവരവ് സിനിമയിലേക്ക് ഉണ്ടായതുമില്ല

യെദ്യൂരപ്പയുടെ രാഷ്ട്രീയ ഷോ; ദളിത് വീട്ടിലെത്തി കഴിച്ചത് ഹോട്ടല്‍ ഭക്ഷണം, ബിജെപിയുടെ ജാതി അധിക്ഷേപം!

English summary
Theevram Actress Shikha Nair got Married to Nikhil

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam