»   » തീവ്രം കോപ്പിയടിയല്ല

തീവ്രം കോപ്പിയടിയല്ല

Posted By:
Subscribe to Filmibeat Malayalam
Theevram
രണ്ട് തകര്‍പ്പന്‍ ഹിറ്റുകളുമായി അരങ്ങേറ്റം ഗംഭീരമാക്കിയ ദുല്‍ഖര്‍ സല്‍മാന്റെ ഇനി വരാനിയ്ക്കുന്ന ചിത്രം തീവ്രമാണ്. നവാഗതനായ രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന തീവ്രം ഒരു ആക്ഷന്‍ പാക്കഡ് ത്രില്ലറാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സിനിമയുടെ കിടിലന്‍ പോസ്റ്ററുകളും പുറത്തുവന്നതോടെ പലരിലും ഒരു സംശയമുണര്‍ന്നു. ഇതേത് വിദേശ സിനിമയുടെ കോപ്പിയാണെന്നായിരുന്നു അവരുടെ ചോദ്യം. പോസ്റ്റര്‍ വച്ച് സിനിമയുടെ ഒറിജിനലേതെന്ന് പറയുന്ന വിരുതന്മാര്‍ ഇതിനിടെ പലതും തട്ടിവിടുകയും ചെയ്തു. അവരെ കുറ്റം പറഞ്ഞിട്ടു കാര്യവുമില്ല. മലയാളത്തില്‍ ഇപ്പോള്‍ കോപ്പിയടിയുടെ സുവര്‍ണകാലമാണ്. ഹോളിവുഡ് മാത്രമല്ല, കൊറിയനും യൂറോപ്യന്‍ സിനിമകളുമെല്ലാം ഈച്ച കോപ്പിയടിയ്ക്കുന്നതാണ് ഇപ്പോഴത്തെ സ്‌റ്റൈല്‍.

എന്തായാലും ഇത്തരക്കാരോട് പഴയ ജൂനിയര്‍ ആടുതോമയ്ക്ക് പറയാനുള്ളത് ഒന്നുമാത്രമാണ്. തന്റെ സിനിമ കോപ്പിയടിയല്ലെന്നും ഇന്ത്യയിലുണ്ടായ യഥാര്‍ത്ഥ സംഭവങ്ങളും ഫിക്ഷനും കൂട്ടിച്ചേര്‍ത്താണ് തീവ്രം ഒരുക്കുന്നതെന്നാണ് രൂപേഷ് വിശദീകരിയ്ക്കുന്നത്.

വിദേശ സിനിമകളുടെ ഷോട്ടുകള്‍ പോലും ഒരുളുപ്പുമില്ലാതെ കോപ്പിയടിയ്ക്കുന്നവര്‍ക്കിടയില്‍ രൂപേഷ് പോള്‍ വ്യത്യസ്തനാവുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം. അത്തരം പ്രതിഭകളെയാണ് മലയാള സിനിമ കാത്തിരിയ്ക്കുന്നതും.

ദ്രുതഗതിയില്‍ ഷൂട്ടിങ് പുരോഗമിയ്ക്കുന്ന തീവ്രം നവംബറില്‍ തിയറ്ററില്‍ എത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിയ്ക്കുന്നത്. ചിത്രം വിജയമായാല്‍ അരങ്ങേറ്റ വര്‍ഷം മൂന്ന് ഹിറ്റുകള്‍ സ്വന്തമാക്കിയ നടനെന്ന ബഹുമതി ദുല്‍ഖറിനെ തേടിയെത്തും.

English summary
Theevram is based on true events happened in India and it is mixed with fiction to make it a full on entertainer.”

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam