»   » പുതിയ ശൈലിയില്‍ രൂപപ്പെടുത്തിയ പാട്ടിനും പഴയ പാട്ടിന്റെ ഈണം!!! ഗോപി സുന്ദര്‍ പിന്നേം പെട്ടു???

പുതിയ ശൈലിയില്‍ രൂപപ്പെടുത്തിയ പാട്ടിനും പഴയ പാട്ടിന്റെ ഈണം!!! ഗോപി സുന്ദര്‍ പിന്നേം പെട്ടു???

Posted By: Karthi
Subscribe to Filmibeat Malayalam

ഗോപി സുന്ദര്‍ ഈണം നല്‍കുന്ന ഗാനങ്ങള്‍ പുറത്തിറങ്ങിയാല്‍ അതിനെ ചൊല്ലി വിവാദങ്ങളും ആരോപണങ്ങളും പതിവാണ്. ട്രോളര്‍മാര്‍ക്ക് ആഘോഷത്തിന് ആവശ്യലധികം വക നല്‍കുന്നവയാണ് ഓരോ ഗാനങ്ങളും. ജയറാം നായകനായി ഇറങ്ങിയ സത്യയായിരുന്നു ഒടുവില്‍ ട്രോളര്‍മാര്‍ ആഘോഷമാക്കി മാറ്റിയ ഗാനം. ഇപ്പോഴിതാ ഫഹദ് ഫാസില്‍ നായകനാകുന്ന റോള്‍മോഡല്‍സിലെ തേപ്പ് ഗാനവും കോപ്പിയടി ആരോപണം നേരിട്ടിരിക്കുകായാണ്. 

വില്ലനിലെ വില്ലന്റെ ലുക്ക് ഇതാ... ഒപ്പം നായകനൊപ്പമുള്ള സെല്‍ഫിയും!!! വൈറലാകുന്ന ചിത്രങ്ങള്‍!!!

ഒന്നിലധികം നായികമാര്‍ നിര്‍ബന്ധം!!! പുതിയ ചിത്രത്തിലും ദുല്‍ഖറിന് നാല് നായികമാര്‍, ഗെറ്റപ്പും മാറും?

യൂടൂബില്‍ റിലീസ് ചെയ്ത് ഒരു ദിവസം പിന്നിട്ടപ്പോഴേക്കും ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഗോപി സുന്ദറിന്റെ തേപ്പ് പാട്ട്. തേപ്പ് പാട്ടിനെതിരെ തുടക്കത്തില്‍ തന്നെ പ്രേക്ഷകരില്‍ നിന്നും നെഗറ്റീവ് കമന്റുകള്‍ ഉയര്‍ന്നിരുന്നു. പലരും അത് യൂടൂബില്‍ കമന്റായി രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ ഗോപി സുന്ദര്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. 'ചിത്രത്തിന്റെ പരിചരണം പുതിയതാണ്. പുതിയ കാര്യങ്ങള്‍ അംഗീകരിക്കാന്‍ സമയമെടുക്കും. പുതിയ ശൈലിയാലാണ് ഗാനം ചിട്ടപ്പെടുത്തിയത്' എന്നായിരുന്നു ഗോപി സുന്ദറിന്റെ വിശദീകരണം. 

Gopi Sunder

എന്നാല്‍ പുതിയ ശൈലിയില്‍ ഗോപി സുന്ദര്‍ രൂപപ്പെടുത്തിയ പുതിയ ഗാനം ഒരു പഴയ ഗാനം കോപ്പിയടിച്ചതാണെന്നാണ് ഇപ്പോഴത്തെ ആരോപണം. അതും പ്രിയദര്‍ശന്‍ ചിത്രമായ കാക്കകുയിലിലെ ഗാനത്തിന്റെ ആദ്യ ഭാഗം അതിവിദഗ്ദമായി കോപ്പിയടിച്ച് അതേ ശൈലിയാണ് ഗോപി സുന്ദര്‍ തേച്ചില്ലേ പാട്ടിലും സ്വീകരിച്ചിരിക്കുന്നതും. ഇതിന് തെളിവായി ഇരുഗാനങ്ങളും ചേര്‍ത്തൊരുക്കിയ വീഡിയോയും യൂടൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോപ്പിയടിയുടെ ആശാനായ പ്രിയദര്‍ശന്റെ ചിത്രത്തിലെ ഗാനം കോപ്പിയടിച്ച ഗോപി സുന്ദറിനെ ട്രോളര്‍മാരും വിടാതെ പിടികൂടിയിട്ടുണ്ട്. 

കാക്കകുയിലിലെ 'പാടാം വനമാലി...' എന്ന ഗാനത്തിന്റെ ആദ്യം കവിയൂര്‍ പൊന്നമ്മയുടെ കഥാപാത്രം പാടുന്ന ഭാഗമാണ് തന്റെ പുതിയ പരിചരണത്തിനായി ഗോപി സുന്ദര്‍ ചുരണ്ടിയിരിക്കുന്നതെന്നാണ് ട്രോളര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഓരോ തവണ കോപ്പിയടി ആരോപണം ഉയരുമ്പോഴും അവയെ ഗൗനിക്കാതെ ഉറച്ച് നില്‍ക്കുന്ന വ്യക്തിയാണ് ഗോപി സുന്ദര്‍. സംഗതി കോപ്പിയാണെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ട് ഗാനം യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതാണ്.

വീഡിയോ കാണാം...

English summary
Theppu song by Gopi Sunder is copied from priyadarsan movie Kakkakuyil, says social media. The song is trending in youtube.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam