»   » ഉദ്ഘാടനത്തിനിടയിലെ കൂടിക്കാഴ്ച, വിഷ്ണുവിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് സംസ്കൃതി ഷേണോയ് !!

ഉദ്ഘാടനത്തിനിടയിലെ കൂടിക്കാഴ്ച, വിഷ്ണുവിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് സംസ്കൃതി ഷേണോയ് !!

Posted By: Nihara
Subscribe to Filmibeat Malayalam

വിവാഹത്തോടെ സിനിമയോട് ബൈ പറയുന്നവരാണ് അഭിനേത്രികള്‍ എന്നതാണ് പൊതുവിലെ ധാരണ. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന പലതാരങ്ങളും ഇത്തരത്തില്‍ വിവാഹ ജീവിതത്തിന് ശേഷം അപ്രത്യക്ഷരാകാറുണ്ട്. തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരമായ സംസ്‌കൃതി ഷേണോയി വിവാഹിതയാവുകയാണ്. തൃക്കാക്കര സ്വദേശി വിഷ്ണു എസ് നായരാണ് സംസ്‌കൃതിക്ക് കൂട്ടായെത്തുന്നത്. വിവാഹത്തോടെ താരവും സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുമോയെന്നുള്ള ആശങ്കയിലാണ് ആരാധകര്‍.

നൃത്തത്തില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് സംസ്‌കൃതി. 19 കാരിയായ താരം ഇതിനോടകം തന്നെ തെന്നിന്ത്യന്‍ സിനിമകളിലെല്ലാം അഭിനയിച്ചു കഴിഞ്ഞു. നിര്‍മ്മാതാവായ രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത ബ്ലാക്ക് ബട്ടര്‍ഫ്‌ളൈയിലൂടെയാണ് താരം മലയാള സിനിമയിലേക്കെത്തിയത്. കെജി അനില്‍ കുമാര്‍ സംവിധാനം ചെയ്ത വേഗത്തില്‍ വിനീത് കുമാറിന്റെ നായികയായതോടെയാണ് സംസ്‌കൃതിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. പിന്നീട് ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. അനാര്‍ക്കലി, മരുഭൂമിയിലെ ആന തുടങ്ങിയ ചിത്രങ്ങളിലെ സംസ്‌കൃതിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശ്രദ്ധിക്കപ്പെട്ട തുടങ്ങിയത്

അഭിനേത്രിയെന്ന നിലയില്‍ അനാര്‍ക്കലിയിലൂടെയാണ് സംസ്‌കൃതി ഷേണോയ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായി മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. സഹോദര സ്‌നേഹത്തിനു മുന്നില്‍ സ്വന്തം പ്രണയം വേണ്ടെന്നു വയ്‌ക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു സിനിമയിലേത്. എന്നാല്‍ സ്വന്തം ജീവിതത്തില്‍ അത്തരം അവസ്ഥയൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് താരം പറയുന്നു.

ഉദ്ഘാടനത്തിന് പോയത് വഴിത്തിരിവായി

സിനിമയിലെപ്പോലെയായിരുന്നില്ല ജീവിതത്തിലെ പ്രണയമെന്ന് താരം പറയുന്നു. വിഷ്ണുവിന്റെ ബിസിനസ്സ് സംരംഭങ്ങളിലൊന്ന് ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ മുതല്‍ തുടങ്ങിയ സൗഹൃദമാണ് പ്രണയത്തില്‍ കലാശിച്ചത്.

സൗഹൃദത്തില്‍ നിന്നും പ്രണയത്തിലേക്ക്

സൗഹൃദമായി തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. വിവാഹത്തെക്കുറിച്ച് വീട്ടില്‍ സംസാരിച്ചപ്പോഴും എതിര്‍പ്പുകളൊന്നുമില്ലായിരുന്നവെന്നും താരം പറയുന്നു.

നൃത്തപഠനം തുടരും

ഭരതനാട്യത്തില്‍ ഡിപ്ലോമയെടുക്കുകയാണ് സംസ്‌കൃതി ഇപ്പോള്‍. ഇതിനു ശേഷം മാസ്റ്റര് ഡിഗ്രിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. അഭിനയവും നൃത്തജീവിതവും ഒരുമിച്ച് കൊണ്ടുപോകാനാണ് താരം തീരുമാനിച്ചിട്ടുള്ളത്.

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു

നൃത്തത്തില്‍ നിന്നും സിനിമയിലേക്കെത്തിയ സംസ്‌കൃതി ഷേണോയ് പരസ്യ ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. നൃത്തം പശ്ചാത്തലമാക്കിയുള്ള സിനിമയില്‍ അഭിനയിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് എന്ന് മുന്‍പ് താരം അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

വിവാഹ ശേഷം സിനിമയോട് ബൈ പറയുമോയന്ന് ആരാധകര്‍

വിവാഹ ശേഷം സംസ്‌കൃതി ഷേണോയ് സിനിമയോട് വിട പറയുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് താരം പ്രതികരിച്ചിട്ടില്ല. പ്ലസ് ടു കഴിഞ്ഞതിന് ശേഷമാണ് താരം സിനിമയില്‍ അരങ്ങേറിയത്.

English summary
Two years ago, Samskruthy Shenoy put on a memorable performance in Anarkali as a medical student who had to choose between being with her brother or her love interest. In real life though, the actress had no doubts as she said an emphatic yes to her boyfriend and entrepreneur Vishnu S Nair to get engaged on Sunday in Kochi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam