»   » ഞങ്ങളുടെ പ്രണയം സിനിമാറ്റിക്കല്ല, ആദ്യ സിനിമയുടെ സംവിധായകനെ തന്നെ കെട്ടിയതിനെ കുറിച്ച് ഗൗതമി

ഞങ്ങളുടെ പ്രണയം സിനിമാറ്റിക്കല്ല, ആദ്യ സിനിമയുടെ സംവിധായകനെ തന്നെ കെട്ടിയതിനെ കുറിച്ച് ഗൗതമി

By: Rohini
Subscribe to Filmibeat Malayalam

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് രാജേന്ദ്രന്‍ എന്ന സംവിധായകനും ഗൗതമി എന്ന നായികയും സിനിമാ ലോകത്ത് എത്തിയത്. താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ സിനിമാ പ്രവേശനവും ഈ ചിത്രത്തിലൂടെയായിരുന്നു. ഒടുവില്‍ നായകനെ മാറ്റി, ചിത്രത്തിന്റെ സംവിധായനും നായികയും വിവാഹിതരായി.

സ്വകാര്യ ചടങ്ങുകള്‍ മാത്രം, നടി ഗൗതമിയും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നടി ഗൗതമിയുടെയും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്റെയും വിവാഹം. ഞങ്ങളുടെ പ്രണയത്തിലും വിവാഹത്തിലും സിനിമാറ്റിക് ആയത് ഒന്നുമില്ല എന്ന് ഗൗതമി പറയുന്നു...

നല്ല സുഹൃത്തുക്കള്‍

സെക്കന്റ് ഷോ മുതല്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. എന്നും തുറന്ന് സംസാരിയ്ക്കും. ഒരിക്കല്‍ പോലും പ്രണയമോ വിവാഹമോ ഞങ്ങളുടെ വിഷയമായിരുന്നില്ല. അതിനെ കുറിച്ചൊന്നും സംസാരിച്ചിരുന്നതേയില്ല..

വിവാഹത്തിലേക്ക്

ഒരിക്കല്‍ സംസാരിക്കുന്നതിനിടയിലാണ് ഈ സൗഹൃദം ജീവിതകാലം മുഴുവന്‍ കൊണ്ടു പോയാലോ എന്ന ആലോചന വന്നത്. ഏറ്റവും അടുത്ത സുഹൃത്തിനെ തന്നെ ജീവിത പങ്കാളിയായി കിട്ടുന്നതിലും വലിയ ഭാഗ്യം എന്താണ് എന്ന് ഗൗതമി ചോദിയ്ക്കുന്നു.

സിനിമാറ്റിക്ക് ആയിരുന്നില്ല

ഞങ്ങളുടെ പ്രണയത്തിലോ വിവാഹത്തിലോ സിനിമാറ്റിക് ആയി ഒന്നുമില്ലായിരുന്നു. പരസ്പരം പ്രപ്പോസ് ചെയ്യുക പോലും ഉണ്ടായിട്ടില്ല. പരസ്പരം മനസ്സിലാക്കിയ സുഹൃത്തുക്കളാണ് ഞങ്ങള്‍ - ഗോതമി പറഞ്ഞു.

വിവാഹം

ഏപ്രില്‍ 2 ന് ആലപ്പുഴയില്‍ വച്ചാണ് ഗൗതമിയും ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായത്. വളരെ ലളിതമായിരുന്നു ചടങ്ങുകളെല്ലാം. വിവാഹത്തിന് ശേഷം നടന്ന സത്കാരത്തില്‍ സിനിമയിലെ അടുത്ത സുഹൃത്തുക്കളെല്ലാം പങ്കെടുത്തു.

ഗൗതമി സിനിമയില്‍

സെക്കന്റ് ഷോ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായിട്ടാണ് എത്തിയത് എങ്കിലും ശ്രദ്ധിക്കപ്പെട്ടത് ലാല്‍ ജോസ് സംവിധാനം ചെയ്ച ഡയമണ്ട് നക്ലൈസ് എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്ന് ചാപ്‌റ്റേഴ്‌സ്, കൂതറ, കാമ്പസ് ഡയറി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ക്ലിക്കായില്ല.

ശ്രീനാഥ് രാജേന്ദ്രന്‍ സിനിമ

ദുല്‍ഖര്‍ സല്‍മാനെയും ഗൗതമിയെയും സണ്ണി വെയിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സെക്കന്റ് ഷോ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ശ്രീനാഥ് രാജേന്ദ്രന്റെ അരങ്ങേറ്റം. തുടര്‍ന്ന് ഭരത്, സണ്ണി വെയിന്‍, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൂതറ എന്ന ചിത്രമെടുത്തു. ഇതിലും ഗൗതമി ഉണ്ടായിരുന്നു.

English summary
There Is Nothing 'Filmy' In Our Love Story : Gauthami Nair
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam