»   » ദിലീപ് എന്നും ഓര്‍ക്കുന്ന മൂന്ന്ചാലക്കുടിക്കാര്‍; അവരാണ് തന്റെ വളര്‍ച്ചയെ പാകപ്പെടുത്തിയതെന്നു നടന്‍

ദിലീപ് എന്നും ഓര്‍ക്കുന്ന മൂന്ന്ചാലക്കുടിക്കാര്‍; അവരാണ് തന്റെ വളര്‍ച്ചയെ പാകപ്പെടുത്തിയതെന്നു നടന്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

അന്തരിച്ച അതുല്യ നടന്‍ കലാഭവന്‍ മണിയുമായി ബന്ധപ്പെട്ടാണ് ചാലക്കുടി എന്ന സ്ഥലപ്പേര് മലയാളികള്‍ക്കിടയില്‍ ഏറെ പ്രചാരം .എന്നാല്‍ നടന്‍ ദിലീപിനും ചാലക്കുടിയുമായി ഒഴിച്ചു കൂടാനാവാത്ത ബന്ധമുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ഒരു ഉദ്ഘാടനച്ചടങ്ങിലാണ് താനെന്ന അഭിനേതാവിനെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ച ചാലക്കുടിക്കാരായ മൂന്നു പേരെ കുറിച്ച് ദിലീപ് പറഞ്ഞത്...

കോര്‍ണിയ ട്രാന്‍സ്പ്ലാന്റ് സെന്ററിന്റെ ഉദ്ഘാടനം

ദിലീപിന്റെകൂടി ഉടമസ്ഥതയിലുള്ള ഐ വിഷന്‍ കണ്ണാശുപത്രിയില്‍ ആരംഭിച്ച കോര്‍ണിയ ട്രാന്‍സ്പ്ലാന്റ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലാണ് ദിലീപ് സിനിമാ രംഗത്തുളള താനെന്ന അഭിനേതാവിനെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ച ആ മൂന്നു പ്രമുഖരെ കുറിച്ചു സംസാരിച്ചത്.

ആ മൂന്നു പേരിവരാണ്

അകാലത്തില്‍ പൊലിഞ്ഞ മലയാളികളുടെ പ്രിയനടന്‍ കലാഭവന്‍ മണി, സംവിധായകന്‍ സുന്ദര്‍ ദാസ്, അന്തരിച്ച പ്രശസ്ത സംവിധായകന്‍ ലോഹിതദാസ് എന്നിവരെ കുറിച്ചാണ് ദിലീപ് സൂചിപ്പിച്ചത്.

ചാലക്കുടിയോട് ആത്മബന്ധം

തന്നെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച ചാലക്കുടിയോട് തനിക്ക് ആത്മബന്ധമാണുള്ളതെന്നും മലയാള സിനിമാ രംഗത്തെ പ്രശസ്തരായ ഈ മൂന്നു പേരാണ് തന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചതെന്നും നടന്‍ പറഞ്ഞു. പല അഭിമുഖങ്ങളിലും ദിലീപ് ഇവരെ പരാമര്‍ശിച്ചു സംസാരിക്കാറുണ്ട്.

സൗജന്യമായി ശസ്ത്രക്രിയ

അച്ഛന്റെ സ്മരണയ്ക്കായി ദിലീപ് ആരംഭിച്ച ജിപി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും നൂറു പേര്‍ക്കു കോര്‍ണിയ മാററിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നുണ്ട്. ഈ പദ്ധതിയുടെ ഉദ്ഘാ
ടനം കൂടിയാണ് കഴിഞ്ഞ ദിവസം നടന്നത്.

English summary
they are inevitable part of my life; dileep

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam