»   » വിഡ്ഢിത്തമാണെന്ന് പലരും പറഞ്ഞു, ഹരിഹരന്‍ പിന്മാറിയില്ല; വടക്കന്‍ വീരഗാഥയിലെ ആ കഥാപാത്രം

വിഡ്ഢിത്തമാണെന്ന് പലരും പറഞ്ഞു, ഹരിഹരന്‍ പിന്മാറിയില്ല; വടക്കന്‍ വീരഗാഥയിലെ ആ കഥാപാത്രം

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു സിനിമയുടെ വിജയത്തിന് പിന്നില്‍ പാത്ര സൃഷ്ടി വളരെ പ്രധാനമാണ്. ആദ്യ കാലത്തൊക്കെ സംവിധായകനും നിര്‍മാതാവും എഴുത്തുകാരുമൊക്കെ കൂടിയാലോചിച്ചാണ് കഥാപാത്രങ്ങളെ നിശ്ചയിക്കുന്നത്. പലപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്.

'മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അഭിനയിക്കേണ്ട'


അങ്ങനെ ഒരുപാട് എതിര്‍പ്പുകള്‍ നേരിട്ട് ഒരു കഥാപാത്രമാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ഒരു വടക്കന്‍ വീരഗാഥയിലെ അരിങ്ങോടര്‍.


എംടി മനസ്സില്‍ കണ്ടത്

എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ അരിങ്ങോടര്‍ എന്ന കഥാപാത്രമായി മനസ്സില്‍ കണ്ടത് അഭിനയകുലപതി തിലകനെ ആയിരുന്നു.


ഹരിഹരന്റെ അഭിപ്രായം

എന്നാല്‍, ചുരിക തുമ്പിനെക്കാള്‍ മൂര്‍ച്ചയുള്ള ചന്തുവിന്റെ മുന്നില്‍ നെടുന്തൂണായി നിവര്‍ന്നു നില്‍ക്കാന്‍ നല്ല ഉയരമുള്ള ഒരാള്‍ വേണമെന്നായിരുന്നു സംവിധായകന്‍ ഹരിഹരന്റെ അഭിപ്രായം


ക്യാപ്റ്റന്‍ രാജു വന്നപ്പോള്‍

അരിങ്ങോടര്‍ എന്ന കഥാപാത്രത്തിന് വേണ്ടി പലരെയും പരിഗണിച്ച ശേഷം ഒടുവിലാണ് ക്യാപ്റ്റന്‍ രാജുവില്‍ എത്തുന്നത്. തിലകനെ പോലെ റേഞ്ചുള്ള ഒരു അഭിനേതാവ് ചെയ്യേണ്ട വേഷം ക്യാപ്റ്റന്‍ രാജുവിന് കൊടുക്കുന്നതിനെതിരെ പലരും എതിര്‍ത്തു. വിഡ്ഢിത്തമാണെന്ന് വരെ പറഞ്ഞു. പക്ഷെ ഹരിഹരന്‍ പിന്മാറിയില്ല


രാജു അവിസ്മരണീയമാക്കി

ഹരിഹരന്റെ വിശ്വാസം ക്യാപ്റ്റന്‍ രാജു തെറ്റിച്ചില്ല. മറ്റൊരു നടനെയും അരിങ്ങോടനായി സങ്കല്‍പിക്കാന്‍ കഴിയാത്ത വിധം ഗംഭീരമായിരുന്നു ചിത്രത്തില്‍ ക്യാപ്റ്റര്‍ രാജുവിന്റെ അഭിനയം. ഉറുമിയുമായി വരുന്ന പോരാളിയെ വെറും കയ്യാല്‍ തറ പറ്റിക്കാന്‍ കരുത്തുള്ള അരിങ്ങോടര്‍ രാജുവിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.


English summary
Thilakan was the first choice for Aringodar in Oru Vadakkan Veeragatha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam