Just In
- 2 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 3 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 3 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 3 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
സൗദിയിൽ കൊവിഡ് വാക്സിനേഷന് മികച്ച പ്രതികരണം: മലയാളികളും രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ചു തുടങ്ങി
- Finance
നിര്‍മാണ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചു, മാരുതി കാറുകള്‍ക്ക് വില വര്‍ധിച്ചു, 34000 രൂപ വരെ!!
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അടുത്ത 'തിര'യടിക്കാന്‍ അല്പം വൈകും
വിനീത് ശ്രീനിവാസന്റെ തിര തിയേറ്ററിലെത്തി നല്ല അഭിപ്രായങ്ങള്‍ നേടിത്തുടങ്ങിയപ്പോള്‍ തന്നെ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു. അതിന് ആരാധകരെ കുറ്റം പറയാന്‍ കഴിയില്ല. സിനിമ ഇറങ്ങിയതിന് ശേഷം തന്നെ അതിന് രണ്ടും മൂന്നും ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് അറിയിച്ചത് വിനീത് ശ്രീനിവാസന് തന്നെയാണ്. പക്ഷേ ആരാധകര്‍ തിടുക്കം കൂട്ടുന്നതെന്തിന്?
വിനീത് തിരയുടെ രണ്ടാം ഭാഗം ഒരുക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍തന്നെ നായകനെ പ്രേക്ഷകരങ്ങോട്ട് തീരുമാനിക്കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാനെയാണ് അതിന് വേണ്ടി കണ്ടു വച്ചത്. എന്നാല്‍ ഒരു സത്യം അറിയുക. വിനീത് തിരയുടെ രണ്ടും മൂന്നും ഭാഗങ്ങളൊരുക്കും. പക്ഷേ അത് പെട്ടന്നുണ്ടാകില്ല. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. ദുല്‍ഖര്‍ ചിത്രത്തിന്റെ ഭാഗമാകുമോ എന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്നാണ് വിനീതിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
മൂന്ന് ചിത്രങ്ങളിലൂടെ സംവിധാനത്തിലും നല്ല പേര് സംബന്ധിച്ച വിനീത് ഇനി പാട്ടിന്റെയും അഭിനയത്തിന്റെയും മേഖലയില്‍ കൂടെ സജീവമാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. രണ്ട് മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചതിനു ശേഷമേ ഇനി സംവിധാനത്തെ കുറിച്ച് ചിന്തിക്കുന്നുള്ളൂ. അങ്ങനെ അഭിനയം കഴിഞ്ഞ് സംവിധാനത്തിലേക്ക് വീണ്ടും തിരിയുമ്പോള്‍ ആദ്യം എടുക്കുന്ന ചിത്രം തിരയുടെ രണ്ടാം ഭാഗം തന്നെ ആകണമെന്ന് നിര്‍ബന്ധവുമില്ല.
വീണ്ടും ആ തിരയടിക്കും. പ്രേക്ഷകര്‍ പ്രതീക്ഷിച്ച ചലനങ്ങളൊക്കെ ആ തിരിയില്‍ കരയിലേക്കടഞ്ഞേക്കാം. പക്ഷേ ധൃതിവയ്ക്കാന് ആയില്ല. ഈ തിരയുടെ പുകിലൊന്ന് കെട്ടടങ്ങട്ടെ. ഇപ്പോള്‍ നിവിന്‍ പോളി നായകനാകുന്ന ഓംശാന്തി ഓശാനയില്‍ വിനീത് ഒരു ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അങ്ങനെ അഭിനയിത്തിലും കുറച്ചൂകൂടെ താരം സജീവമാകട്ടെ.