»   » വള്ളം കളിയ്ക്ക് തയ്യാറെടുത്തോളൂ... കോപ്പയിലെ കൊടുങ്കാറ്റ് ആദ്യ ഗാനം റിലീസ് ചെയ്തു

വള്ളം കളിയ്ക്ക് തയ്യാറെടുത്തോളൂ... കോപ്പയിലെ കൊടുങ്കാറ്റ് ആദ്യ ഗാനം റിലീസ് ചെയ്തു

Written By:
Subscribe to Filmibeat Malayalam

പുന്നമടക്കായലില്‍ നെഹറു ട്രോഫി വള്ളം കളി തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. ആ ആവേശം നിറച്ചുകൊണ്ട് ഇതാ കോപ്പയിലെ കൊടുങ്കാറ്റ് എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തിരിയ്ക്കുന്നു.

സിദ്ധാര്‍ത്ഥ് ഭരതനെ നായകനാക്കി സൗജന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കോപ്പയിലെ കൊടുങ്കാറ്റ്. മിഥുന്‍ ഈശ്വര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച തിര തിര എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിയ്ക്കുന്നത്. മിഥുന്‍ തന്നെ ആലപിച്ചിരിയ്ക്കുന്ന പാട്ടിന് വരികളെഴുതിയിരിയ്ക്കുന്നത് റോയി പുരമാടമാണ്.

koppayile-kodumgattu

വാഹനാപകടം കഴിഞ്ഞുള്ള വിശ്രമ ജീവിതത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും കോപ്പയിലെ കൊടുങ്കാറ്റിനുണ്ട്. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട മലയാളി താരം പാര്‍വ്വതി നായരാണ് സിദ്ധാര്‍ത്ഥിന്റെ നായികയായി ചിത്രത്തിലെത്തുന്നത്.

ഇവരെ കൂടാതെ നിശാന്ത് സാഗര്‍, ഷൈന്‍ ടോം ചാക്കോ, ശാലിന്‍ സോയ, നൈറ ബാനര്‍ജി തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. കുടുംബത്തിനും സൗഹൃദ ബന്ധങ്ങള്‍ക്കും പ്രണയത്തിനുമൊക്കെ പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത് നൗഷാദാണ്.

English summary
Thira Thira Song From Koppaiyile Kodumkattu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam