TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പറന്ന കിളിയെ കൂട്ടിലാക്കാൻ മൂന്നാമതും!! നയൻ കാണാനായി ആരാധകൻ, ആശംസയുമായി പൃഥ്വി
വലിയ രീതിയിലുള്ള പ്രെമോഷനോ ആളോ ബഹളമോയില്ലാതെ പുറത്തു വന്ന പൃഥ്വിരാജ് ചിത്രമാണ് നയൻ. സിനിമ തിയേറ്ററുകളിൽ എത്തുന്നതുവരെ സിനിമയുമായി ബന്ധപ്പെട്ട അധികം വിവരങ്ങൾ പുറത്തു വന്നിരുന്നില്ല . സയൻസ് ഫിക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണെന്ന് മാത്രമാണെന്ന് മാത്രമാണ് നയനിനെ കുറിച്ച് ആദ്യം പുറത്തു വന്നത്.

രക്തസാക്ഷിയായ അഭിമന്യുവിന്റെ ജീവിതം ഇവിടെ തുടങ്ങുന്നു!! നാൻ പെറ്റ മകൻ പോസ്റ്റര്‍ പുറത്ത്...
അധികം ഐഡിയയില്ലാതെ പുറത്തു വന്ന ചിത്രമായതു കൊണ്ട് തന്നെ സിനിമയ്ക്ക് മുൻപും ശേഷവും ചെറിയ തരത്തിലുളള സംശയങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ രൂപപ്പെട്ടിരുന്നു. എഹ്കിൽ കൂടെയും ചിത്രത്തെ ഇത് നെഗറ്റീവായി ബാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരി 7 നായിരുന്നു ചിത്രം പുറത്തു വന്നത്. ഇപ്പോഴും തിയേറ്ററുകൾ ചിത്രം വിജയകരമായി ഓടുന്നുണ്ട്. കണ്ടുമടുക്കാത്ത് പ്രമേയവും ഹേളിവുഡ് മാതൃകയിലുളള അവതരണ ശൈലുയുമായി ചിത്രത്തിന്റെ പ്രത്യേക ആകാർഷണം. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ചിത്രത്തിനെ കുറിച്ചുളള സംശങ്ങൾ ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് ഒരു പ്രേക്ഷകൻ പൃഥ്വിയോട് തന്നെ ചോദിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിനുളള താരത്തിന്റെ രസകരമായ മറുപടിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. ഇപ്പോൾ വീണ്ടും വൈറലാകുന്നത് ആ പ്രേക്ഷകനും പൃഥ്വിയും തമ്മിലുള്ള രസകരമായ ട്വീറ്റ്...
ചിത്രത്തിന്റെ ക്ലൈമാക്സ്
സയൻസ് ഫിക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് നയൻ. ചിത്രത്തിന്റെ ക്ലൈമാക്സാണ് കുഴക്കിയത്. കണ്ട് മടുത്ത സയൻസ് ഫിക്ഷൻ ചിത്രങ്ങളെക്കാലും വ്യത്യസ്തമായ പ്രമേയത്തിലാണ് നയൻ ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ സിനിമ പ്രേക്ഷകരുടെ ഇടയിൽ ആകാംക്ഷ ജനപ്പിക്കുന്നുണ്ട്. തങ്ങൾക്കുളളിലെ സംശയം പ്രേക്ഷകർ പൃഥ്വിയോട് തന്നെ പങ്കുവെയ്ക്കുകയാണ്. സിനിമ കണ്ടുവെന്നും എന്നാൽ ക്ലൈമാക്സ് മനസ്സിലായിട്ടില്ലെന്നും. ഒന്ന് വിശദീകരിക്കാമോ എന്നും ഇയാൾ താരത്തിനോട് ചോദിച്ചിരുന്നു. ഇതിന് പൃഥ്വി അന്ന് തന്നെ കൃത്യമായ മറുപടിയും നൽകിയിരുന്നു.
പോയ കിളിയെ തിരിച്ചു പിടിക്കാം
ട്വിറ്ററിലൂടെയായിരുന്നു ഇവരുടെ സംഭാഷണം. ആരാധകന്റെ ചോദ്യത്തിന് താരം നർമത്തിന്റെ അകമ്പടിയോടെയാണ് മറുപടി നൽകിയത്. ഒന്നു കൂടി കണ്ടാൽ പോയ കിളി തിരിച്ചു വരുമെന്ന് താരം പറഞ്ഞു. കൂടാതെ സിനിമ കണ്ടതിനും അഭിപ്രായം അറിയിച്ചതിനുമുളള നന്ദിയും അന്ന് അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള കമന്റുകൾ പ്രത്യക്ഷപ്പെടുകയാണ്. എന്നാൽ ആരാധകരുടെ ഇത്തരത്തിലുളള രസകരമായ കമന്റ് താരം ഏറെ ആസ്വദിക്കുന്നുണ്ട്.
പോയ കിളിയെ തിരിച്ചു പിടിക്കാം
ട്വിറ്ററിലൂടെയായിരുന്നു ഇവരുടെ സംഭാഷണം. ആരാധകന്റെ ചോദ്യത്തിന് താരം നർമത്തിന്റെ അകമ്പടിയോടെയാണ് മറുപടി നൽകിയത്. ഒന്നു കൂടി കണ്ടാൽ പോയ കിളി തിരിച്ചു വരുമെന്ന് താരം പറഞ്ഞു. കൂടാതെ സിനിമ കണ്ടതിനും അഭിപ്രായം അറിയിച്ചതിനുമുളള നന്ദിയും അന്ന് അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള കമന്റുകൾ പ്രത്യക്ഷപ്പെടുകയാണ്. എന്നാൽ ആരാധകരുടെ ഇത്തരത്തിലുളള രസകരമായ കമന്റ് താരം ഏറെ ആസ്വദിക്കുന്നുണ്ട്.
മൂന്നാമത് കിളിയെ പിടിക്കാൻ പോയി
ചിത്രം ഒന്നും രണ്ടും തവണയും കണ്ട് മനസിലാകാതെ മൂന്നാമതും കാണാന്‍ പോയ ആരാധകനാണ് ഇപ്പോളത്തെ താരം. ‘പറന്ന കിളിയെ തിരിച്ചുവിളിക്കാന്‍ പോയതാ, കിളി പിന്നെയും പറന്നു. ഇത് മൂന്നാമത്തെ ശ്രമം ആണ്. പറന്ന കിളിയെ ഇനി പിടിച്ച് കൂട്ടിലാക്കും. എന്ന് പൃഥ്വിരാജിനെ ടാഗ് ചെയ്തു കൊണ്ട് ആരാധകൻ കുറിച്ചു.
ജാസിര്‍ എന്ന അക്കൗണ്ടില്‍ നിന്നായിരുന്നുമ ട്വീറ്റ്. തന്റെ വാക്ക് കേട്ട് വീണ്ടും സിനിമയ്ക്ക് പോയ ആരാധകന്റെ് ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ട് പൃഥ്വിരാജ് വിജയാശംസകളും താരം നേർന്നിട്ടുണ്ട്.
9 ദിവസത്തെ കഥ
9 ദിവസത്തെ കഥ 9 ദിവസത്തെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഭൂമിയെ കടന്നു പോകുന്ന ഒരു വാൽ നക്ഷത്രത്തിന്റെ കാന്തികതരംഗങ്ങൾ കാരണം ഒൻപത് ദിവസത്തേയ്ക്ക് ഭൂമിയിലെ ഇലക്ട്രോണിക് ഉപകരണങ്ങളൊക്കെ നിശ്ചലമാകുന്നു.പവർ, ഫോൺ, ഭൂരിഭാഗം വാഹനങ്ങളുടേയും പ്രവർത്തനം നിശ്ചലമാകുന്നു. ഇതിനെ കുറിച്ച് ഫീച്ചർ തയ്യാറാക്കാൻ പോകുന്ന ഭൗമ ശാസ്ത്രജ്ഞൻ ആൽബർട്ടും മകനൻ ആദമിനുമുണ്ടാകുന്ന വിചിത്ര അനുഭവമാണ് ചിത്രത്തിന്റെ പറയുന്നത്.
— Prithviraj Sukumaran (@PrithviOfficial) February 10, 2019
