»   »  കുരുക്കഴിഞ്ഞു; തിരുവമ്പാടി തമ്പാന്‍ 25ന്

കുരുക്കഴിഞ്ഞു; തിരുവമ്പാടി തമ്പാന്‍ 25ന്

Posted By:
Subscribe to Filmibeat Malayalam

നിയമക്കുരുക്കളില്‍ നിന്നും വിടുതല്‍ തേടി തിരുവമ്പാടി തമ്പാന്‍ തിയറ്ററുകളിലേക്ക്. ജയറാമിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത തിരുവമ്പാടി തമ്പാന്റെ റിലീസിങ് പ്രതിസന്ധിയ്ക്കാണ് പരിഹാരമായത്. കഴിഞ്ഞദിവസം സെന്‍സറിങ് നടന്ന ചിത്രം മെയ് 25ന് തിയറ്ററുകളിലെത്തിയ്ക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.

Thiruvambadi Thamban

ആനിമല്‍ വെല്‍വെയര്‍ ബോര്‍ഡിന്റെ അനുമതി ലഭ്യമായതോടെ ചിത്രം ഈമാസം 25ന് റിലീസ് ചെയ്യും. ആനയെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ചിത്രീകരണത്തിന് ഉപയോഗിച്ചു, ഇന്ത്യയിലെ കുപ്രസിദ്ധമായ സോനേപൂര്‍ ആന മേളയെ മഹത്വവത്കരിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ചിത്രത്തിനെതിരെ ആനപ്രേമികള്‍ രംഗത്തെത്തിയത്. എ്‌നാല്‍ തിരുവമ്പാടി തമ്പാനെ ആനപ്രേമികള്‍ വിവാദത്തില്‍ ചാടിച്ചത് ഗൂഢ ഉദ്ദേശ്യത്തോടെയായിരുന്നുവെന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളിയായ ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ രാജാ കോ റാണി സേ പ്യാര്‍ ഹോഗയാ യില്‍ ആനക്കുട്ടിയെ പീഡിപ്പിച്ചുവെന്നു പറഞ്ഞ് ഒരു ദേശീയ നേതാവ് ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. ഒടുവില്‍ വന്‍ തുക പറ്റിക്കൊണ്ടാണ് നേതാവ് പരാതി പിന്‍വലിച്ചതും ചിത്രം റിലീസ് ചെയ്യാനായതും.

സമാനമായ ചില നീക്കങ്ങളാണ് തിരുവമ്പാടി തമ്പാനെതിരെ നടക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തര്‍ പറഞ്ഞിരുന്നു. എസ് സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം അലക്‌സാണ്ടര്‍ ജോണ്‍ ആണ് നിര്‍മിച്ചത്. തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരു സംഘം ആനപ്രേമികളുടെ കഥപറയുന്ന ചിത്രത്തില്‍ കന്നഡ താരം ഹരിപ്രിയയാണ് നായിക. ജയറാമിനൊപ്പം നെടുമുടി വേണുവും ജഗതി ശ്രീകുമാറും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

English summary
The jumbo-sized problem faced by the makers of Thiruvambadi Thamban is finally over and the film will grace the theatres on May 25

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam