»   » മംമ്ത മോഹന്‍ദാസിനും ജയറാമിനെ വേണ്ട, സലിം കുമാര്‍ ചിത്രത്തില്‍ ഇനി നായിക ആര്?

മംമ്ത മോഹന്‍ദാസിനും ജയറാമിനെ വേണ്ട, സലിം കുമാര്‍ ചിത്രത്തില്‍ ഇനി നായിക ആര്?

Posted By: Rohini
Subscribe to Filmibeat Malayalam

തുടര്‍ച്ചായി കരിയറില്‍ പരാജയങ്ങള്‍ നേരിട്ടതോടെ ജയറാമിനൊപ്പം അഭിനയിക്കാന്‍ ചില നായികമാര്‍ വിസമ്മതം കാണിച്ചിരുന്നു. ജുവല്‍ മേരി ആടുപുലിയാട്ടം എന്ന ചിത്രത്തില്‍ നിന്ന് പിന്മാറിയതൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മംമ്ത മോഹന്‍ദാസും ജയറാം ചിത്രത്തില്‍ നിന്ന് പിന്മാറിയതായി വാര്‍ത്തകള്‍. അതേ സമയം പിന്മാറ്റത്തിന്റെ കാരണം വ്യക്തമല്ല.

ജയറാമിനെ നായകനാക്കി സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചിരുന്നത് മംമ്ത മോഹന്‍ദാസിനെയായിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന ചിത്രത്തില്‍ മംമ്ത ഇല്ല എന്ന്.

mamta-anusree

മംമ്തയ്ക്ക് പകരും അനുശ്രീ ചിത്രത്തില്‍ നായികയായെത്തും. ജയറാമിന്റെ ഭാര്യയായ നിര്‍മല എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് ഇനി അനുശ്രീ ആയിരിയ്ക്കും. വില്ലേജ് എക്‌സ്‌ടെന്‍ഷന്‍ ഓഫീസറായ കെ കുമാറായിട്ടാണ് ജയറാം ചിത്രത്തിലെത്തുന്നത്.

ജയറാമിനെയും അനുശ്രീയെയും കൂടാതെ നെടുമുടി വേണുവും ശ്രീനിവാസനും ചിത്രത്തില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സലിം കുമാര്‍ തന്നെ തിരക്കഥ എഴുതിയ പക്ക കോമഡി എന്റര്‍ടൈന്‍മെന്റാണ് ദൈവമേ കൈതൊഴാം കെ കുമാറാകണം. ഒക്ടോബര്‍ 11 ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പാലായിലും ഈരാറ്റുപേട്ടയിലുമായി ചിത്രീകരണം പുരോഗമിയ്ക്കുകയാണിപ്പോള്‍.

English summary
According to the latest reports, Mamtha Mohandas is not a part of the project and popular actress Anusree has replaced her in this Jayaram-Salim Kumar movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam