»   » തന്റെ കരിയറിലെ എറ്റവും മികച്ച സിനിമകളിലൊന്നാണിതെന്ന് തമന്ന: ഏതാണെന്നറിയേണ്ടെ! കാണാം

തന്റെ കരിയറിലെ എറ്റവും മികച്ച സിനിമകളിലൊന്നാണിതെന്ന് തമന്ന: ഏതാണെന്നറിയേണ്ടെ! കാണാം

Written By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മുന്‍നിര നടിമാരിലൊരാളാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുളള നടി സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയിട്ടുണ്ട്. തമന്നയുടെ കരിയറില്‍ ലഭിച്ച ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നായിരുന്നു ബാഹുബലി. ബാഹുബലിയുടെ ആദ്യ ഭാഗത്തില്‍ പ്രഭാസിന്റെ നായികയായി മികച്ച പ്രകടനമാണ് തമന്ന കാഴ്ചവെച്ചിരുന്നത്.

പഞ്ചവര്‍ണ്ണ തത്തയ്‌ക്കൊപ്പം ജയറാമും ചാക്കോച്ചനും: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

ചാന്ദ് സേ റോഷന്‍ ചെഹ്ര എന്ന ചിത്രത്തിലൂടെയാണ് തമന്ന സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. തുടര്‍ന്ന് തെന്നിന്ത്യന്‍ സിനിമകളിലേക്ക് ചുവടുമാറ്റിയ തമന്ന തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങള്‍ ചെയ്തു.ഹാപ്പി ഡെയ്‌സ്, കല്ലൂരി തുടങ്ങിയ ചിത്രങ്ങളാണ് തമന്നയുടെ കരിയറിന്റെ തുടക്കത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമാണ് നടി അഭിനയിച്ചിരുന്നത്. തമിഴില്‍ വിജയ്, സൂര്യ അജിത്ത്, വിക്രം എന്നിവര്‍ക്കൊപ്പമെല്ലാം തമന്ന അഭിനയിച്ചിരുന്നു.

thamanna

സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ തനിക്ക് പ്രാധാന്യമുളള വേഷങ്ങള്‍ മാത്രമേ തിരഞ്ഞെടുക്കുവെന്ന് തമന്ന പറഞ്ഞിരുന്നു. തന്റെ കഥാപാത്രം സിനിമയിലുടനീളമുണ്ടാവണമെന്ന ആഗ്രഹം നടിക്ക് ഉളളതിനാല്‍ അത്തരത്തിലുളള കഥാപാത്രങ്ങള്‍ ലഭിക്കാന്‍ പ്രതിഫലത്തില്‍ ഇളവ് നല്‍കാറുളള നടിയാണ് തമന്ന.അടുത്തിടെ തന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നിനെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി.

thamanna

ഉദയനിധി സ്റ്റാലിന്‍ നായകനാവുന്ന കണ്ണെ കലൈമാനെ എന്ന ചിത്രം തന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കുമെന്നാണ് തമന്ന മനസു തുറന്നിരിക്കുന്നത്. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ചിത്രത്തില്‍ ഉദയനിധിയുടെ കഥാപാത്രവും പ്രകടനവും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നും തമന്ന പറഞ്ഞു. വിജയ് സേതുപതി നായകനായ ധര്‍മ്മദൂരൈയ്ക്കു ശേഷം സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണെ കലൈമാനെ.

ആരാധകരില്‍ ആവേശം നിറച്ച് പൃഥ്വിരാജ് ചിത്രം രണത്തിന്റെ മൂന്നാം ടീസര്‍: വീഡിയോ കാണാം

മമ്മൂട്ടിയുടെ മാമാങ്കം ഗംഭീരമാവും, ചിത്രത്തിന്റെ ടൈറ്റില്‍ ലോഗോ വൈറലാവുന്നു!

English summary
this movie is the best in my career;says thamana

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X