»   » പെരുന്നാളിന് കുടുംബവഴക്ക്‌

പെരുന്നാളിന് കുടുംബവഴക്ക്‌

Posted By:
Subscribe to Filmibeat Malayalam

ഒരു ഭാഗത്ത് അച്ഛനും മകനും പരസ്പരം മല്‍സരിക്കുമ്പോള്‍ മറ്റൊരുഭാഗത്ത് അച്ഛനെ നായകനാക്കി മകന്‍ ചിത്രമൊരുക്കുന്നു. പെരുന്നാളിന് മലയാളികള്‍ കാണാന്‍ പോകുന്ന പൂരത്തിന്റെ വിശേഷമാണ് പറഞ്ഞുവരുന്നത്. മംഗ്ലീഷുമായി മമ്മൂട്ടിയെത്തുമ്പോള്‍ അതിനോടു മല്‍സരിക്കുന്നത് മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന വിക്രമാദിത്യനാണ്. അതേസമയം നടന്‍ ലാലിനെ നായകനാക്കി മകന്‍ ജീന്‍ പോള്‍ ലാല്‍ ഒരുക്കുന്ന ഹായ് അയാം ടോണിയും ഈ മല്‍സരത്തില്‍ പങ്കെടുക്കുന്നു. അച്ഛന്‍-മകന്‍ വിശേഷങ്ങളാണ് എടുത്തുപറയേണ്ട പ്രത്യേകത.

മമ്മൂട്ടി മാലിക് ഭായി ആയി എത്തുന്ന ചിത്രമാണ് സലാം ബാപ്പുവിന്റെ മംഗ്ലീഷ്. ഇംഗഌഷ് അറിയാത്ത അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഇംഗ്ലിഷ് മാത്രമറിയുന്ന വിദേശ വനിത കടന്നുവരുന്നതാണ് പ്രമേയം. സലാം ബാപ്പുവിന്റ രണ്ടാമത്തെ ചിത്രമാണിത്. ലാല്‍ജോസിന്റെ ശിഷ്യനായ സലാം ബാപ്പുവിന്റെ ചിത്രത്തോടു മല്‍സരിക്കുന്നത് ഗുരുവിന്റെ ചിത്രം തന്നെയാണ്. ഗുരു കൂടെ കൂട്ടിയിരിക്കുന്നത് സലാം ബാപ്പുവിന്റെ നായകന്റെ മകനെയും.

hi-iam-tony-manglish

വിക്രമാദിത്യനില്‍ അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരും ദുല്‍ക്കറിനൊപ്പം തുല്യപ്രാധാന്യത്തില്‍ അഭിനയിക്കുന്നു. നമിതാ പ്രമോദ് ആണ് നായിക. ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് കഥയും തിരക്കഥയും. എല്‍ജെ ഫിലിംസിന്റെ ബാനറില്‍ ലാല്‍ജോസ് തന്നെയാണ് നിര്‍മിക്കുന്നത്. 25 വര്‍ഷത്തെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്.

അച്ഛനും മകനും പരസ്പരം പോരടിക്കുമ്പോള്‍ മറ്റൊരു അച്ഛനും മകനും ചേര്‍ന്ന് ഇവരോടു മല്‍സരിക്കാനെത്തുന്നു. ബാംഗ്ലൂരിന്റെ പശ്ചാത്തലത്തില്‍ ജീന്‍ പോള്‍ ഒരുക്കുന്ന ചിത്രത്തില്‍ ലാല്‍, ആസിഫ് അലി, ബിജു മേനോന്‍ എന്നിവരാണ് അഭിനയിക്കുന്നത്. സൈക്കോ ത്രില്ലറാണ് ചിത്രം. മിയയാണ് നായിക.

ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന അവതാരവും ഈ പോരാട്ടത്തിലുണ്ട്. ആക്ഷനും സെന്റിമെന്റ്‌സും കോമഡിയുമെല്ലാം ചേര്‍ത്തൊരു ചിത്രമാണിത്. ലക്ഷ്മി മേനോനാണ് നായിക. പെരുന്നാള്‍ പോരാട്ടത്തില്‍ അച്ഛനോ മകനോ അച്ഛനും മകനും ചേര്‍ന്നോ ജയിക്കുന്നതെന്നു കാണാം.

English summary
This Ramzan release Malayalam films.
Please Wait while comments are loading...

Malayalam Photos

Go to : More Photos