»   » മായാബസാറിനു ശേഷം സാന്താക്ലോസുമായി തോമസ്

മായാബസാറിനു ശേഷം സാന്താക്ലോസുമായി തോമസ്

Posted By:
Subscribe to Filmibeat Malayalam
Mammootty
മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കിയാണ് തോമസ് സെബാസ്റ്റിയന്‍ സിനിമാരംഗത്തേക്കു വരുന്നത്. മായാബസാര്‍ എന്ന ചിത്രം വന്‍ പരാജയമായപ്പോള്‍ തോമസ് സെബാസ്റ്റിയന്‍ ഫീല്‍ഡില്‍ നിന്ന് അല്‍പകാലം അകന്നു നിന്നു. എന്നാല്‍ പൂര്‍വാധികം ശക്തിയോടെയാണ് ഇക്കുറി അദ്ദേഹം വരുന്നത്.

ഓര്‍ഡിനറി എന്ന ചിത്രത്തിനു തിരക്കഥയെഴുതിയ നിഷാദ് കോയയുടെ തിരക്കഥയില്‍ തോമസ് സംവിധാനം ചെയ്യുന്ന സാന്താക്ലോസ് ഉടന്‍ ചിത്രീകരണം തുടങ്ങും. മമ്മൂട്ടിയാണ് ഈ ചിത്രത്തിലും നായകന്‍. പൂര്‍ണമായും ഗള്‍ഫിലാണ് ചിത്രീകരണം. വേള്‍ഡ് വൈഡ് പ്രൊഡക്ഷന്‍ ദുബായ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ടി.എ.റസാസ് ആയിരുന്നു മായാബസാറിന്റെ തിരക്കഥ. മമ്മൂട്ടി ഇരട്ടവേഷത്തില്‍ അഭിനയിച്ച ചിത്രത്തിന്റെ പരാജയ കാരണം തിരക്കഥയുടെ പാളിച്ചയായിരുന്നു. പാളിച്ചകളൊന്നുമില്ലാതെ സാന്താക്‌ളോസ് ഒരുക്കാനാണ് തോമസിന്റെ തീരുമാനം. തലതൊട്ടപ്പന്‍ എന്ന ചിത്രത്തിനു തിരക്കഥയെഴുതികൊണ്ടിരിക്കുകയാണ് നിഷാദ് കോയയിപ്പോള്‍. ഓര്‍ഡിനറിയില്‍ കൂടെയുണ്ടായിരുന്നു മനുപ്രസാദും ഇതില്‍ കൂടെയുണ്ട്. എന്നാല്‍ സാന്താക്ലോസില്‍ നിഷാദ് മാത്രമാണ് തിരക്കഥയെഴുതുന്നത്.

English summary
Director Thomas Sebastian's debut film is Mayabazaar. Its didnt get much attention, After a gap, thomas coming with a new movie called Santaclaus, hero the same Mammootty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam