»   » അമേരിക്കന്‍ ജങ്ഷനില്‍ നടക്കുന്നത്

അമേരിക്കന്‍ ജങ്ഷനില്‍ നടക്കുന്നത്

Posted By:
Subscribe to Filmibeat Malayalam
Tini Tom
തോമസ് തോപ്പില്‍ക്കുടി ഒരുക്കുന്ന കമോഡി ചിത്രമാണ് ഇന്‍ അമേരിക്കന്‍ ജങ്ഷന്‍. ഹാസ്യ പരിപാടികള്‍ അവതരിപ്പിക്കുന്ന ഒരു സംഘത്തിന്റെ നാല്‍പതു ദിവസം നീളുന്ന അമേരിക്കന്‍ യാത്രയും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും ഹാസ്യരൂപത്തില്‍ അതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നെത്തുന്നവരാണ് സംഘത്തിലെ കലാകാരന്മാരും കലാകാരികളും, അതുകൊണ്ടുതന്നെ ഒരു ദിവസം പണക്കാരായിമാറുന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ഇത്തരം സ്വപ്‌നങ്ങളുമായി പരിപാടി അവതരിപ്പിക്കാനായി ഇവര്‍ അമേരിക്കയിലെത്തുമ്പോഴേയ്ക്കും അവിടെയുള്ള സ്‌പോണ്‍സര്‍ മരിയ്ക്കുകയാണ്.

പിന്നീട് സഹായിക്കാന്‍ ആരുമില്ലാതെയായപ്പോള്‍ ഭക്ഷണം കഴിയ്ക്കാനും മറ്റും വേണ്ടി അവിടെ ഒരു റോഡ് ഷോ നടത്താന്‍ ഇവര്‍ തീരുമാനിയ്ക്കുകയാണ്. തുടര്‍ന്ന് ഒരു അമേരിക്കന്‍ മലയാളി ഇവരുടെ രക്ഷയ്‌ക്കെത്തുന്നു. ഇയാള്‍ സംഘാംഗങ്ങള്‍ക്കെല്ലാം ജോലികള്‍ തരപ്പെടുത്തിക്കൊടുക്കുന്നു. ശാലിനിയെന്നൊരു പെണ്‍കുട്ടിയെ സംരക്ഷിക്കലായിരുന്നു ഇവര്‍ക്ക് നല്‍കപ്പെട്ട പ്രധാനപ്പെട്ട ജോലി. കുറച്ചുദിവസം കഴിയുമ്പോള്‍ ശാലിനി മാനസികരോഗിയാണെന്ന് ഇവര്‍ തിരിച്ചറിയുന്നു. തുടര്‍ന്ന് ഇവര്‍ നടത്തുന്ന അന്വേഷണത്തില്‍ ഇവര്‍ പലകാര്യങ്ങളും തിരിച്ചറിയുകയും സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്താന്‍ ശ്രമിക്കുകയും ചെയ്യുകയാണ്.

ശ്രുതി ലക്ഷ്മി, ശ്രുതി നായര്‍, നയന, ശിവദാസ് മട്ടന്നൂര്‍, ബിജു കലാഭവന്‍, ജോബി കലാഭവന്‍, ടിനി ടോം, സലിം കുമാര്‍ തുടങ്ങിയവരെല്ലാമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ഫോര്‍ എവര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ജേക്കബ് പറമ്പത്ത്, മെല്‍വിന്‍ കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

English summary
In Amercian Junction' is a comedy film, directed by Thomas Thoppilkudi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam