»   » അഭിപ്രായം സൂപ്പര്‍, പക്ഷെ പ്രകടനമോ? ബോക്‌സ് ഓഫീസില്‍ നിരാശപ്പെടുത്തിയോ 'തൊണ്ടിമുതല്‍'?

അഭിപ്രായം സൂപ്പര്‍, പക്ഷെ പ്രകടനമോ? ബോക്‌സ് ഓഫീസില്‍ നിരാശപ്പെടുത്തിയോ 'തൊണ്ടിമുതല്‍'?

Posted By: Karthi
Subscribe to Filmibeat Malayalam

ഒരിടവേളയ്ക്ക് ശേഷം ഫഹദ് ഫാസില്‍ ശക്തമായി തിരിച്ചെത്തിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. വന്‍ വിജയമായി മാറിയ ചിത്രത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിച്ച ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദിന്റെ മികച്ച പ്രകടനം ചിത്രത്തിന് മുതല്‍ക്കൂട്ടായി. 

'ഞണ്ടുകളോട്' ഇഞ്ചോടിഞ്ച് പൊരുതി ഏട്ടന്റെ 'ഇടിക്കുള'! എട്ടന്‍ വീഴും? 'പുള്ളിക്കാരന്‍' കളത്തിലേ ഇല്ല..

അവസരം കിട്ടാന്‍ കിടക്ക പങ്കിടണോ? ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനേക്കുറിച്ച് ദില്‍വാലേ നായിക...

മഹേഷിന്റെ പ്രതികാരം പോലെ എല്ലാത്തരം പ്രേക്ഷകരേയും ഒരേ പോലെ കൈയിലെടുക്കാന്‍ ചിത്രത്തിന് സാധിച്ചില്ല എന്നൊരു അഭിപ്രായം ചിത്രത്തേക്കുറിച്ച് പ്രചിരിച്ചിരുന്നു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ അത്ര മോശമാക്കിയില്ല ഈ ചിത്രം.

മഹേഷിന്റെ പ്രതികാരത്തിന് ശേഷം

ജൂലൈ പതിനാലിന് തിയറ്ററില്‍ എത്തിയ ചിത്രമാണ് തൊണ്ടിമുതും ദൃക്‌സാക്ഷിയും. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദ് കേന്ദ്രകഥാപാത്രമായി തിയറ്ററിലെത്തുന്ന ആദ്യ ചിത്രമായിരുന്നു. മാര്‍ച്ച് 23ന് തിയറ്ററിലെത്തിയ ടേക്ക് ഓഫീല്‍ ഫഹദ് ആയിരുന്നില്ല കേന്ദ്രകഥാപാത്രം.

75 ദിവസങ്ങള്‍

തിയറ്ററില്‍ എഴുപത്തി അഞ്ച് ദിവസങ്ങള്‍ പിന്നിട്ട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പ്രദര്‍ശനം അവസനാപ്പിച്ചു. കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ പുറത്ത് വന്നു. 18.1 കോടിയാണ് ചിത്രത്തിന്റെ ആകെ കളക്ഷന്‍.

സജീവ് പാഴൂരിന്റെ തിരക്കഥ

മഹേഷിന്റെ പ്രതികാരത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ശ്യാം പുഷ്‌കരന്‍ ക്രിയേറ്റീവ് ഡയറക്ടറായി മാറിയപ്പോള്‍ തൊണ്ടിമുതലിന് തിരക്കഥ ഒരുക്കിയത് സജീവ് പാഴൂരാണ്. ശ്യാം പുഷ്‌കരനും കൂടെ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയത്.

ആരാണ് നായകന്‍

സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഫഹദ് ഒരു കള്ളന്റെ വേഷത്തിലാണ് എത്തുന്നത്. നെഗറ്റീവ് ഷേഡുള്ളതാണ് ഫഹദിന്റെ കഥാപാത്രം. ചിത്രത്തിലെ യഥാര്‍ത്ഥ നായകന്‍ സുരാജ് തന്നെയാണ്. എന്നാല്‍ ഫഹദ് അവിസ്മരണീയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

പുതുമുഖ നായിക

മഹേഷിന്റെ പ്രതികാരത്തിലൂടെ അപര്‍ണ ബാലമുരളിയെ നായികയായി അവതരിപ്പിച്ച ദിലീഷ് പോത്തന്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും നായികയായി അവതരിപ്പിച്ചത് മുംബൈ മലയാളിയായ നിമിഷ സജയനെയാണ്.

കള്ളനാകേണ്ടിയിരുന്നത് സൗബിന്‍

സുരാജിന്റെ വേഷത്തിലായിരുന്നു ആദ്യം ഫഹദിനെ കാസ്റ്റ് ചെയ്തിരുന്നത്. കള്ളനായി സൗബിന്‍ സാഹിറിനെയായിരുന്നു. എന്നാല്‍ പറവയുമായി സൗബിന്‍ തിരക്കലായതോടെയാണ് സുരാജിന് നറുക്ക് വീഴുന്നത്. അതോടെ കള്ളന്റെ വേഷം ഫഹദിലേക്ക് എത്തുകയായിരുന്നു.

റിയലിസ്റ്റിക് സിനിമ

മഹേഷിന്റെ പ്രതികാരം പോലെ ഒരു റിയലിസ്റ്റിക് സിനിമ തന്നെയായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. പോലീസ് സ്‌റ്റേഷന്‍ പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തില്‍ അഭിനയിച്ച പോലീസുകാരും യഥാര്‍ത്ഥ പോലീസുകാരായിരുന്നു.

Thondimuthalum Driksakshiyum Collection Report | Filmibeat Malayalam
English summary
Thondimuthalum Driksakshiyum Final Estimated Kerala Gross is 18.1 crore.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam