»   » മുരുകനോട് മത്സരിച്ച തോപ്പില്‍ ജോപ്പന്റെ 21 ദിവസത്തെ ആകെ കലക്ഷന്‍; ഇത് മോശമാണോ?

മുരുകനോട് മത്സരിച്ച തോപ്പില്‍ ജോപ്പന്റെ 21 ദിവസത്തെ ആകെ കലക്ഷന്‍; ഇത് മോശമാണോ?

Posted By: Rohini
Subscribe to Filmibeat Malayalam

നവമി ദിനത്തില്‍ സൂപ്പര്‍സ്റ്റാരും മെഗാസ്റ്റാറും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ജയവും പരാജയവും പറയുക വയ്യ. കലക്ഷന്റെ കാര്യത്തില്‍ പുലിമുരുകന്‍ മുന്നിട്ടു നിന്നാലും ഒരു സാധാരണ ചിത്രമെന്ന നിലയില്‍ തോപ്പില്‍ ജോപ്പന്‍ ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല.

മമ്മൂട്ടിയുടെ ചരിത്ര നേട്ടം മോഹന്‍ലാല്‍ തിരുത്തുന്നു; മമ്മൂട്ടി അതിന് സമ്മതിയ്ക്കുമോ??


ജോണി ആന്റണിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ തോപ്പില്‍ ജോപ്പന്‍ കുടുംബ പ്രേക്ഷകര്‍ക്ക് സംതൃപ്തി നല്‍കി തന്നെയാണ് പ്രദര്‍ശനം തുടരുന്നത്. 21 ദിവസത്തെ ചിത്രത്തിന്റെ കലക്ഷന്‍ എത്രയാണെന്ന് നോക്കാം


ഇത് മോശം കലക്ഷനാണോ

21 ദിവസം കൊണ്ട് തോപ്പില്‍ ജോപ്പന്‍ ആകെ നേടിയ കലക്ഷന്‍ 12.4 കോടി രൂപയാണ്. ഇന്ത്യയ്ക്ക് പുറത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഒരു സാധാരണ ചിത്രമെന്ന നിലയില്‍ ഈ കലക്ഷന്‍ ഒട്ടും മോശമല്ല എന്നാണ് ട്രേഡ് അനലൈസ് റിപ്പോര്‍ട്ട്.


നെറ്റും, ഷെയറും

21 ദിവസത്തെ പ്രദര്‍ശനത്തിലൂടെ 10.03 കോടി രൂപ നെറ്റ് കലക്ഷന്‍ വഴിയും 5.68 കോടി രൂപ ഷെയറിലൂടെയുമാണ് തോപ്പില്‍ ജോപ്പന്‍ നേടിയത്.


മികച്ച തുടക്കം

പുലിമുരുകനെ പോലെ ഒരു ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പം റിലീസ് ചെയ്ത തോപ്പില്‍ ജോപ്പന്‍ ആദ്യ ദിവസം തന്നെ 1.55 കോടി രൂപ കലക്ഷന്‍ നേടിയിട്ടുണ്ട്. ഇപ്പോഴും ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.


ജോണി ആന്റണി - മമ്മൂട്ടി കൂട്ടുകെട്ട്

ജോണി ആന്റണി - മമ്മൂട്ടി കൂട്ടുകെട്ടിന്റെ തിരിച്ചുവരവായിട്ടാണ് തോപ്പില്‍ ജോപ്പനെ കാണുന്നത്. തുടക്കത്തില്‍ തന്നെ തുറുപ്പുഗുലാന്‍ പോലൊരു ഹിറ്റ് നല്‍കിയ ഈ കൂട്ടുകെട്ടിന്റെ പട്ടണത്തില്‍ ഭൂതം, താപ്പാന എന്നീ ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. തോപ്പില്‍ ജോപ്പന്‍ ഒരിക്കലും നിരാശപ്പെടുത്തുന്ന ചിത്രമല്ല.


English summary
Thoppil Joppan, the Mammootty starrer is performing well at the theatres. Read the 21 days Kerala box office collection report here

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam