»   »  കോട്ടയം കുഞ്ഞച്ചനല്ല തോപ്പില്‍ ജോപ്പന്‍, രണ്ട് പേര്‍ക്കും വ്യത്യാസങ്ങളുണ്ട്

കോട്ടയം കുഞ്ഞച്ചനല്ല തോപ്പില്‍ ജോപ്പന്‍, രണ്ട് പേര്‍ക്കും വ്യത്യാസങ്ങളുണ്ട്

By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി നായകനായി എത്തുന്ന തോപ്പല്‍ ജോപ്പന്‍ ഇന്ന് (ഒക്ടോബര്‍ 7) തിയേറ്ററുകളിലെത്തുകയാണ്. മമ്മൂട്ടി വീണ്ടും കോട്ടയത്തുകാരന്‍ അച്ചായനായി എത്തുന്നു എന്ന് കേട്ടപ്പോള്‍ പലരുടെയും മനസ്സില്‍ തെളിഞ്ഞ മുഖം കോട്ടയം കുഞ്ഞച്ചന്റേതാണ്.

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലും മമ്മൂട്ടിയും ഏറ്റുമുട്ടി, ജയിച്ചതാര് ?


മമ്മൂട്ടിയ്ക്ക് ഒരു ഹാസ്യ നായകന്‍ പരിവേഷം കൊടുത്ത ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. കോട്ടയം കുഞ്ഞച്ചന് ശേഷം അതായി മലയാളത്തിന്റെ അച്ചായന്‍ സങ്കല്‍പം. പക്ഷെ പിന്നെയും ഒരുപട് അച്ചായന്‍ കഥാപാത്രങ്ങള്‍ മെഗാസ്റ്റാര്‍ അവതരിപ്പിച്ചുവെങ്കിലും അതിനൊന്നും കുഞ്ഞച്ചന്‍ സ്റ്റൈല്‍ ഇല്ലായിരുന്നു.


തോപ്പില്‍ ജോപ്പനോ?

എന്നാല്‍ തോപ്പില്‍ ജോപ്പന് കോട്ടയം കുഞ്ഞച്ചന്റെ ചില സാമ്യതകളൊക്കെ കാണുന്നുണ്ട് എന്ന് ടീസറും ട്രെയിലറും ഇറങ്ങിയതുമുതല്‍ ആരാധകര്‍ പറയുന്നു. മറ്റൊന്നുമല്ല കോട്ടയം കുഞ്ഞച്ചനെ പോലെ തോപ്പില്‍ ജോപ്പനും ഹാസ്യ നായക കഥാപാത്രമാണ്.


ബന്ധമില്ല എന്ന് എഴുത്തുകാരന്‍

എന്നാല്‍ കോട്ടയം കുഞ്ഞച്ചനുമായ തോപ്പില്‍ ജോപ്പനെ ഒരു തരത്തിലും സാമ്യപ്പെടുത്താന്‍ കഴിയില്ല എന്ന് എഴുത്തുകാരന്‍ നിഷാദ് കോയ പറയുന്നു. രണ്ട് കഥാപാത്രങ്ങളും കോട്ടയത്തുകാരന്‍ അച്ചായനാണെന്നതൊഴിച്ചാല്‍ ഒരു സാമ്യവും ഇല്ലെന്നാണ് നിഷാദ് പറയുന്നത്.


മമ്മൂട്ടി ഏറ്റെടുക്കാന്‍ തന്നെ കാരണം

ശുദ്ധ നര്‍മ്മ രസമുള്ള, കൗതുകകരമായ ഒരു കഥാപാത്രമാണ് തോപ്പില്‍ ജോപ്പന്‍. കോമഡി പറയുന്നതിന്റെ സ്റ്റൈല്‍ പോലും വേറിട്ടു നില്‍ക്കുന്നു. അത് തന്നെയാണ് മമ്മൂട്ടിയെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. രണ്ടാമത് ഒരാലോചന നടത്താതെയാണ് മമ്മൂട്ടി ഈ പ്രൊജക്ടില്‍ ഒപ്പുവച്ചത്.


ആരാണ് തോപ്പില്‍ ജോപ്പന്‍?

ഇടുക്കി ജില്ലയിലെ തൊപ്രാംകുടിയില്‍ തോട്ടമുടമസ്ഥനായ മധ്യവയസ്‌കനാണ് തോപ്പില്‍ ജോപ്പന്‍. അത്യാവശ്യം കബടിക്കമ്പമുണ്ട്. ഇടുക്കി സ്ലാങിലാണ് മമ്മൂട്ടി സംസാരിക്കുന്നത്. വളരെ യാഥാര്‍ത്ഥ്യമായി, യാതൊരു അമാനുഷികയതയും ഇല്ലാത്ത സാധാരണ കഥാപാത്രമാണ് തോപ്പില്‍ ജോപ്പന്‍ എന്ന് നിഷാദ് കോയ പറഞ്ഞു.മമ്മുക്കയുടെ ഫോട്ടോസിനായി

English summary
Thoppil Joppan, the Mammootty starrer will hit the theatres on October 7. In a recent interview given to a popular online media, writer Nishad Koya revealed some interesting details about Thoppil Joppan. The writer, who assured that the movie is a complete fun package, says that Thoppil Joppan cannot be compared with Mammootty's yesteryear blockbuster Kottayam Kunjachan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam