»   » മുണ്ടും മടക്കിക്കുത്തി നെഞ്ചും വിരിച്ച് ഒരു വരവാ... മാസ് എന്ന് പറഞ്ഞാ പോര.. മരണ മാസ്; കാണൂ

മുണ്ടും മടക്കിക്കുത്തി നെഞ്ചും വിരിച്ച് ഒരു വരവാ... മാസ് എന്ന് പറഞ്ഞാ പോര.. മരണ മാസ്; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

താപ്പാന എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. 17 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ മംമ്ത മോഹന്‍ദാസ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന തോപ്പില്‍ ജോപ്പന്‍ എന്ന കഥാപാത്രത്തെ വര്‍ണ്ണിയ്ക്കുന്ന രംഗമാണ് ഉള്ളത്.

കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ സംഭവിച്ചത് ശരിയ്ക്കും സംഭവിച്ചു!!


മമ്മൂട്ടി വീണ്ടും അച്ചായന്‍ വേഷത്തിലെത്തുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിയ്ക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനും മികച്ച സ്വീകരണം പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നു.


മമ്മൂട്ടിയുടെ വേഷം

ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും അച്ചായന്‍ കഥാപാത്രവുമായി എത്തുകയാണ്. കബടി കളി കമ്പമുള്ള തോപ്പില്‍ ജോപ്പന്‍ എന്ന ഹാസ്യം നിറഞ്ഞ കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്.


നായികമാര്‍

മംമ്ത മോഹന്‍ദാസിനെ കൂടാതെ തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ ജെര്‍മിയയും ചിത്രത്തില്‍ നായികയായെത്തുന്നു. ആദ്യമായാണ് ആന്‍ഡ്രിയ ഒരു മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്


മറ്റ് കഥാപാത്രങ്ങള്‍

ഹരിശ്രീ അശോകന്‍, സലിം കുമാര്‍, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, അലന്‍സിയര്‍, സാജു നവോദയ, ജൂഡ് ആന്റണി ജോസഫ്, ബേബി അക്ഷര എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.


നിര്‍മാണം

ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദ് ജീവനാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബര്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


ടീസര്‍ കാണാം

17 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ടീസര്‍ കാണാം


English summary
Thoppil Joppan Official Teaser out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X