»   » പത്തേമാരി; മൂന്ന് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്

പത്തേമാരി; മൂന്ന് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി വിജയകരമായി മൂന്ന് ദിവസം പൂര്‍ത്തിയാക്കുന്നു. പ്രവാസി ജീവിതത്തിന്റെ നീറുന്ന കാഴ്ചകളെ വരച്ചുകാട്ടിയ ചിത്രത്തെ കുറിച്ച് നാല് ദിക്കില്‍ നിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിയ്ക്കുന്നത്.

ഒക്ടോബര്‍ 9 ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം പിന്നിടുമ്പോള്‍ 1.13 കോടിരൂപ ഗ്രോസ് കളക്ഷന്‍ നേടിക്കഴിഞ്ഞു. ആദ്യ ദിവസം അവാര്‍ഡ് സിനിമ എന്ന് പറഞ്ഞ് പലരും മുഖം തിരിച്ചെങ്കിലും പിന്നീടുള്ള രണ്ട് ദിവസം ഹൗസ് ഫുള്‍ ആയിട്ടാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

Also Read: നിരൂപണം: പത്തേമാരി ഒരു അനുഭവം

പത്തേമാരി; മൂന്ന് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്

സലിം അഹമ്മദ് ചിത്രം എന്നതുകൊണ്ട് തന്നെ മികവുണ്ടാവും എന്നറിയാമെങ്കിലും അവാര്‍ഡ് ടൈപ്പ് എന്ന് പറഞ്ഞ് പലരും പത്തേമാരിയെ അകറ്റി നിര്‍ത്തുകയായിരുന്നു. ആദ്യ ദിവസം മിക്കയിടങ്ങളിലും ആളും കുറഞ്ഞു.

പത്തേമാരി; മൂന്ന് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്

എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നു തുടങ്ങിയതോടെ തിയേറ്ററില്‍ ആളുകള്‍ കൂടി. ഹൗസ് ഫുള്‍ ആയിട്ടാണ് ഇപ്പോള്‍ ചിത്രം പ്രദര്‍ശനം തുടരുന്നത്.

പത്തേമാരി; മൂന്ന് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്

മോശമായിരുന്ന തുടക്കമായിരുന്നിട്ടുകൂടെ ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസം ആകുമ്പോളേക്കും 1.13 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടിക്കഴിഞ്ഞു.

പത്തേമാരി; മൂന്ന് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്

പ്രേക്ഷക പ്രശംസ ഒരുപാട് നേടിയ / നോടുന്ന ആര്‍ എസ് വിമല്‍ - പൃഥ്വരാജ് കൂട്ടുകെട്ടിലെ എന്ന് നിന്റെ മൊയ്തീനൊപ്പമാണ് പത്തേമാരിയുടെ മത്സരം.

പത്തേമാരി; മൂന്ന് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്

സിനിമയെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. അഞ്ചില്‍ നാല്, പത്തില്‍ ഒമ്പത് എന്ന കണക്കെയാണ് ചിത്രത്തിന് റേറ്റിങ് നല്‍കുന്നത്.

പത്തേമാരി; മൂന്ന് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്

പ്രവാസി ജീവിതത്തിന്റെ നീറുന്ന ജീവിതം പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ നാല് ഘട്ടങ്ങളിലൂടെ കാണിക്കുകയാണ് പത്തേമാരി എന്ന ചിത്രം. സിനിമ കാണുന്ന പല പ്രവാസികള്‍ക്കും തോന്നിപ്പോകും, ഇതെന്റെ ജീവിതമാണെന്ന്. അത്രയേറെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നു പള്ളിക്കല്‍ നാരായണനും പത്തേമാരിയും

English summary
Three days box office collection of Pathemari

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam