»   » വര്‍ഷം മൂന്ന് സിനിമ മതിയെന്ന് പാര്‍വ്വതി

വര്‍ഷം മൂന്ന് സിനിമ മതിയെന്ന് പാര്‍വ്വതി

Posted By:
Subscribe to Filmibeat Malayalam
Parvathy Menon
ചെന്നൈ: ഒരു വര്‍ഷത്തില്‍ മൂന്ന് ചിത്രങ്ങളില്‍ മാത്രം അഭിനയിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് നടി പാര്‍വ്വതി. പൂ , സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങളിലെ അഭിനേത്രിയാണ് പാര്‍വ്വതി മേനോന്‍.

ഒരു വര്‍ഷം പല ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനെക്കാള്‍ നല്ലത് മൂന്ന് ചിത്രങ്ങളില്‍ അഭിനയിക്കുന്നതാണെന്ന് പറയാന്‍ പാര്‍വ്വതിക്ക് പല കാരണങ്ങളുണ്ട്. ഒരു സമയം ഒരു ചിത്രത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കണം എന്നാണ് നടിയുടെ വാദം.

തിരക്കിട്ട് സിനിമ ചെയ്യാന്‍ നടന്നാല്‍ ഒരിയ്ക്കലും ഒരു കഥാപാത്രത്തേയും പൂര്‍ണമായി ഉള്‍ക്കൊള്ളാനോ നീതിയുക്തമായി അവതരിപ്പിക്കാനോ കഴിയില്ല എന്നാണ് പാര്‍വ്വതി പറയുന്നത്.

ഈ കാര്യം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തുകമാക്കുന്നു എന്നതാണ് പാര്‍വ്വതിയില്‍ കാണുന്ന മറ്റൊരു സവിശേഷത.2012 ല്‍ പാര്‍വ്വതി അഭിനയിച്ചത് മൂന്ന് ചിത്രങ്ങളിലാണ്. 'അന്തര്‍ ബാഹര്‍' എന്ന കന്നട ചിത്രത്തിലും 'ചെന്നൈയില്‍ ഒരു നാള്‍' , 'മാരിയാന്‍' എന്നീ തമിഴ് ചിത്രങ്ങളിലും.


തന്റെ ഇതു വരെയുളള സിനിമാ ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും ശകതമായ കഥാപാത്രമാണ് മാരിയാനിലെ പനിമലര്‍ എ്ന്ന കഥാപാത്രമെന്നും പാര്‍വ്വതി പറഞ്ഞു. ചിത്രം തന്റെ കരിയറിലെ ബിഗ് ബജറ്റ് പ്രോജക്ട് കൂടിയാണെന്നും നടി അഭിപ്രായപ്പെടുന്നു.ധനുഷാണ് ചിത്രത്തിലെ നായകന്‍.

ഭരത് ബാലയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗാനങ്ങളൊരുക്കിയിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്. യുവന്‍ ശങ്കര്‍ ചിത്രത്തില്‍ ഗാനം ആലപിച്ചിട്ടുണ്ട.

സിറ്റി ഓഫ് ഗോഡിലെ തന്റെ കഥാപാത്രം വളരെ നല്ല രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞു എന്ന് ആത്മ വിശ്വാസം ഉള്ളതായും നായിക പറഞ്ഞു.

English summary
Three films a year is already too much for a actor. Said by actress Parvathy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam