»   » വെള്ളിയാഴ്ച സിനിമാപ്രേമികള്‍ക്ക് ചാകര

വെള്ളിയാഴ്ച സിനിമാപ്രേമികള്‍ക്ക് ചാകര

Posted By:
Subscribe to Filmibeat Malayalam

സിനിമാ പ്രേമികളെ സംബന്ധിച്ച് ജൂണ്‍ 13 വെള്ളിയാഴ്ച ചാകരയാണ് ഇതിനകം തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്ത മൂന്ന് ചിത്രങ്ങള്‍ വെള്ളിയാഴ്ച പ്രദര്‍ശനത്തിനത്തുകയാണ്. സൂപ്പര്‍താര ചിത്രങ്ങളല്ലെങ്കിലും മൂന്ന് ചിത്രങ്ങളും പലപ്രത്യേകതകള്‍ കാരണം ഇതിനകം തന്നെ പ്രശസ്തിനേടിയവയാണ്.

അരുണ്‍ കുമാര്‍ അരവിന്ദിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വികെ പ്രകാശിന്റെ താങ്ക് യു, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ എബിസിഡി എന്നിവയാണ് വെള്ളിയാഴ്ച റിലീസാകുന്ന ചിത്രങ്ങള്‍. മൂന്ന് ചിത്രങ്ങളും യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചവയാണ്. കോക്ടെയില്‍, ഈ അടുത്തകാലത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ഇന്ദ്രജിത്തും മുരളി ഗോപിയുമാണ് ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ABCD-Thank You

മുരളി ഗോപിതന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിന് പ്രാധാന്യമുള്ള കുടുംബചിത്രമാണിത്. രമ്യ നമ്പീശന്‍, ലെന തുടങ്ങിയവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയാണ് ചിത്രത്തിന്റെ വിതരണക്കാര്‍. വികെ പ്രകാശ് ഒരുക്കുന്ന ഫാമിലി ത്രില്ലറാണ് താങ്ക് യു. ജയസൂര്യയുടെ പേരില്ലാത്ത കഥാപാത്രമാണ് ചിത്രത്തിലെ പ്രധാന സവിശേഷത.

സാറ്റലൈറ്റ് ഉള്‍പ്പെടെയുള്ള അവകാശങ്ങളിലൂടെ ചിത്രം റിലീസിന് മുമ്പേ മുടക്കുമുതല്‍ തിരിച്ചുപിടിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അരുണ്‍ ലാലാണ് താങ്ക് യുവിന് തിരക്കഥ രചിച്ചിരിക്കുന്നത്. തമിഴകത്തെ ശ്രദ്ധേയനായ നടന്‍ സേതു, ഹണി റോസ്, സൈജു കുറുപ്പ്, ടിനി ടോം, കൈലാസ് തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്. കുറെനാളത്തെ ഇടവേളയ്ക്കുശേഷമെത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് എബിസിഡി(അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി).

മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ബെസ്റ്റ് ആക്ടര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഇത് ശ്രദ്ധനേടിയിട്ടുണ്ട്. നവാഗതരായ സൂരജ്-നീരജ് കുട്ടൂകെട്ടാണ് ഈ ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ദുല്‍ഖറിനൊപ്പം അക്കരക്കാഴ്ചകള്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ ജേക്കബ് ഗ്രിഗറിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അപര്‍ണ ഗോപിനാഥ് അമേരിക്കന്‍ താരം സവാന സ്‌കെച്ചര്‍ എന്നിവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ന്യൂയോര്‍ക്കുള്‍പ്പെടെയുള്ള ലൊക്കേഷനുകളും ദുല്‍ഖര്‍ ആലപിച്ച ഗാനവും ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്.

English summary
Dulquar Salman's ABCD, Indrajith's Left Right Left and Jayasurya's Thank You to hit on theaters by June 14the Friday

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam