»   » ലാല്‍ ജോസിന് വീണ്ടും നായികമാര്‍ മൂന്ന്

ലാല്‍ ജോസിന് വീണ്ടും നായികമാര്‍ മൂന്ന്

Posted By:
Subscribe to Filmibeat Malayalam

ഡയമണ്ട് നെക്‌ളേസിന്റെ വിജയത്തിന് ശേഷം ലാല്‍ അടുത്ത സിനിമയുടെ തിരക്കുകളിലേക്ക് കടക്കുന്നു. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന പേരിടാത്ത ചിത്രത്തില്‍ മൂന്നു നായികമാരാണുള്ളത്. സംവൃത, റിമ കല്ലിങ്ങല്‍, രമ്യാനമ്പീശന്‍.

മലയാളത്തില്‍ മിനിമം ഗ്യാരന്റിയുള്ള സംവിധായകരില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ലാല്‍ജോസ് സ്പാനിഷ് മസാലയുടെ പരാജയത്തിലൂടെ മാറുന്ന മലയാളസിനിമയുടെ മുഖം അതിവേഗം തിരിച്ചറിയാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് വജ്രമാലയിലൂടെ പ്രേക്ഷകര്‍ കണ്ടത്. കൃത്യമായ ഒരു കഥ പറഞ്ഞ് നായകന്‍-നായിക ദ്വന്ദ്വത്തിലൂടെ കയറിപോകുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായ പ്രമേയവും പരിചരണരീതിയും കൊണ്ട് ഡയമണ്ട് നെക്‌ളേസ് ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞോടുന്ന ഈ ചിത്രം സംവിധായകന്‍ എന്ന നിലയില്‍ തിരിച്ചറിവിന്റെ സൂചനയാണ് ലാല്‍ ജോസ് നല്കുന്നത്. ദിലീപ് എന്ന ജനപ്രിയ നായകനെ വെച്ച് സ്‌പെയിനിലെ മനോഹാരിത മുഴുവന്‍ കാണിച്ചിട്ടും സുന്ദരിയായ സ്‌പെയിന്‍ നായിക നിറഞ്ഞു നിന്നിട്ടും സ്പാനിഷ് മസാല വിജയം കണ്ടില്ല.

കാരണം സ്‌പെയിന്‍ സുന്ദരിയും ആ നാടുമല്ലാതെ മറ്റൊരു പുതുമയും ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ല കണ്ടു മടുത്ത പ്രമേയവും. അത് വളരെ വേഗം എഴുതിതള്ളുന്നിടത്തേക്ക് കാര്യങ്ങള്‍ മാറി. മാറിയ സിനിമയുടെ മുമ്പില്‍ പതറുന്ന സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ വഴിയില്‍ പൊളിച്ചെഴുത്ത് ആരംഭിച്ചു കഴിഞ്ഞു. മമ്മൂട്ടിയെ നായകനാക്കിയുള്ള ഇമ്മാനുവല്‍ എന്ന ചിത്രവും ലാല്‍ ജോസ് ഈ വര്‍ഷം പൂര്‍ത്തിയാക്കും.

English summary
This yet to be titled project will feature Prithviraj and Rima Kallingal in lead roles
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam