»   » പ്രതീക്ഷകളുയര്‍ത്തിക്കൊണ്ട് ഡേവിഡ്ആന്റ് ഗോലിയാത്ത്

പ്രതീക്ഷകളുയര്‍ത്തിക്കൊണ്ട് ഡേവിഡ്ആന്റ് ഗോലിയാത്ത്

Posted By: Staff
Subscribe to Filmibeat Malayalam

മൂന്നുചിത്രങ്ങള്‍ ഫെബ്രുവരി 22 വെള്ളിയാഴ്ച തിയേറ്ററുകളിലെത്തി. രാജീവ്‌നാഥിന്റെ ഡേവിഡ് ആന്റ് ഗോലിയാത്ത്, ജോയ് മാത്യുവിന്റെ ഷട്ടര്‍, മനു സുധാകരന്റെ 10.30എഎം ലോക്കല്‍ കോള്‍ എന്നിവയാണ് പുത്തന്‍ റിലീസുകള്‍. നടന്‍ അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ഡേവിഡ് ആന്റ് ഗോലിയാത്ത് സല്‍റോസ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് തയ്യാറാക്കിയിരിക്കുന്നത്. ജയസൂര്യയ്‌ക്കൊപ്പം അനൂപ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അഹം, പകല്‍നക്ഷത്രങ്ങള്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ രാജീവ് നാഥിന്റെ ഈചിത്രവും ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിയ്ക്കാം.

ചില ചലച്ചിത്രോത്സവങ്ങളിലെ പ്രദര്‍ശനത്തെത്തുടര്‍ന്ന് പ്രശംസകള്‍ ഏറെ നേടിയ ചിത്രമാണ് ജോയ് മാത്യുവിന്റെ ഷട്ടര്‍. ലാല്‍, ശ്രീനിവാസന്‍, വിനയ് എന്നിവരാണ് ചിത്രത്തില്‍പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഭ്ര ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ബിസിനസ് രംഗത്തുനിന്നും ചലച്ചിത്രനിര്‍മ്മാണമേഖലയിലേയ്‌ക്കെത്തുന്ന പ്രിയ പിള്ളയുടെ ആദ്യ സംരംഭമാണ് 10.30എഎം ലോക്കല്‍ കോള്‍ എന്ന ചിത്രം. മനു സുധാകരനാണ് ചിത്രത്തിന്റെ സംവിധായകന്‍. നാല്‍, നിഷാല്‍, ശ്രിത ശിവദാസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ലോക്കല്‍ കോള്‍ വന്നതോടെ ആല്‍ബി എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

English summary
Rajeevnaths David & Goliath, Joy Mathews Shutter and Manu Sudhakarans 10.30 am Local Call are the three films released by February 22nd,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam