»   » തുടര്‍ച്ചയായി മൂന്ന് മമ്മൂട്ടി ചിത്രങ്ങള്‍

തുടര്‍ച്ചയായി മൂന്ന് മമ്മൂട്ടി ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
Mammootty
ഏകദേശം ഒരുമാസത്തിന്റെ ഇടവേളയില്‍ മൂന്നു മമ്മൂട്ടി ചിത്രങ്ങളാണ് തിയറ്ററിലെത്താന്‍പോകുന്നത്. രഞ്ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടി, സലിം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കട, മാര്‍ത്താണ്ഡന്റെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്. മൂന്നുചിത്രത്തിലും മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് സിനിമയുടെ പേരായി എത്തുന്നത് എന്നൊരു പ്രത്യേകതയുമുണ്ട്.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാത്തുക്കുട്ടിയാണ് ആദ്യം തിയറ്ററിലെത്തുന്നത്. പെരുന്നാളിനും ഓണത്തിനും ഇടയിലാണ് ചിത്രമെത്തുക. ബാലചന്ദ്രമേനോന്‍, സിദ്ദീഖ്, ടിനി ടോം, മുത്തുമണി എന്നിവരാണ് പ്രധാന താരങ്ങള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജര്‍മനിയിലേക്കു കുടിയേറിയ മാത്തുക്കുട്ടിയായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മോഹന്‍ലാല്‍, ദിലീപ്, ജയറാം എന്നിവര്‍ അതിഥി താരങ്ങളായി അഭിനയിക്കുന്നുണ്ട്.

ഓണത്തോടനുബന്ധിച്ച് സലിം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കട തിയറ്ററിലെത്തും.നൈലയാണ് നായിക. സലിം കുമാര്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. കുഞ്ഞനന്തന്റെ കടയാണ് ആദ്യം ചിത്രീകരണം തുടങ്ങിയതെങ്കിലും പൂര്‍ത്തിയാകാന്‍ വൈകി. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ റെക്കോര്‍ഡിങ് ചെയ്യുന്നത്.

ഇതിനു ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം കഌറ്റസ് എത്തും. ഇതില്‍ നാടകക്കാരനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഹണി റോസ് ആണ നായിക.

English summary
Three Mammootty films ready for release between one month gap.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam