»   » മൂന്ന് ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക്

മൂന്ന് ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Fahad Fazil
ന്യൂജനറേഷന്റെ സിനിമകളുടെ മാത്രമല്ല പ്രേക്ഷകരുടെയും നായകനായി ഫഹദ് ഫാസില്‍ മാറുന്നതിനാണ് 2012 സാക്ഷ്യം വഹിച്ചത്. 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക് ലേസ്, ഫ്രൈഡേ.. ഫഹദിന് പേരും പെരുമയും നേടിക്കൊടുത്ത സിനിമകളായിരുന്നു ഇതെല്ലാം.

ഈ വിജയക്കുതിപ്പ് അടുത്ത വര്‍ഷവും തുടരാനുള്ള ശ്രമത്തിലാണ് ഫാസില്‍ പുത്രന്‍. 2013ല്‍ ആദ്യമാസത്തില്‍ തന്നെ മൂന്ന് ഫഹദ് ഫാസില്‍ ചിത്രങ്ങളാണ് തിയറ്ററുകളിലെത്തുക.

രാജീവ് രവിയുടെ അന്നയും റസൂലും, വികെ പ്രകാശിന്റെ നത്തോലി ചെറിയ മീനല്ല, ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന ആമേന്‍. മലയാള സിനിമയ്ക്ക് വമ്പന്‍ പ്രതീക്ഷികള്‍ നല്‍കുന്ന ഈ മൂന്ന് സിനിമകളും ഫഹദിനും നിര്‍ണായകമാണ്. ഇത് വിജയിച്ചാല്‍ മോളിവുഡിന്റെ യുവനിരയില്‍ മുമ്പിലെത്താന്‍ നടന് എളുപ്പത്തില്‍ സാധിയ്ക്കും.

മോഹന്‍ലാലിനെ നായകനാക്കി സലാം സംവിധാനം ചെയ്യുന്ന റെഡ് വൈനാണ് ഫഹദിന് പ്രതീക്ഷ നല്‍കുന്ന മറ്റൊരു ചിത്രം. ഒളിപ്പോര്്, റെഡ് കാര്‍പ്പെറ്റ്, ഹണിബീ എന്നീ സിനിമകളും ഫഹദിന്റേതായി അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.

English summary
Actor Fahadh Faasil has become some kind of a sensation after the success of films like Chappa Kurishu, 22 Female Kottayam and Diamond Necklace.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam