»   » പ്രണയിക്കുന്ന നിക്കി, പ്രണയം ആഗ്രഹിക്കുന്ന കനിഹ, പ്രണയിക്കപ്പെട്ട ശ്വേത

പ്രണയിക്കുന്ന നിക്കി, പ്രണയം ആഗ്രഹിക്കുന്ന കനിഹ, പ്രണയിക്കപ്പെട്ട ശ്വേത

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ സത്രീ കഥാപാത്രങ്ങള്‍ പൊതുവെ ഒരു അവഗണന നേരിടുന്നുണ്ട്. സ്ത്രീപക്ഷ ചിത്രങ്ങള്‍ ഇറങ്ങിയാലും കഥാപാത്രങ്ങളില്‍ ഒരു പൈങ്കിളി ടച്ച് അറിഞ്ഞോ അറിയാതെയോ കടന്നുവരും.

എന്നാല്‍ ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്ത രുദ്രസിംഹാസനം എന്ന ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ അങ്ങനെ ചുമ്മാ സ്‌ക്രീനില്‍ വന്നു പോയവരല്ല. പ്രണയിക്കുന്ന സ്ത്രീ, പ്രണയം ആഗ്രഹിക്കുന്ന സ്ത്രീ, പ്രണയിക്കപ്പെട്ട സ്ത്രീ അങ്ങനെ മൂന്ന് ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ രുദ്ര സിംഹാസനത്തിലുണ്ട്. തന്റെ ചിത്രത്തിലെ മൂന്ന് സ്ത്രീകഥാപാത്രങ്ങളെയും കുറിച്ച് തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ പറയുന്നത്,


പ്രണയിക്കുന്ന നിക്കി, പ്രണയം ആഗ്രഹിക്കുന്ന കനിഹ, പ്രണയിക്കപ്പെട്ട ശ്വേത

പ്രണയിക്കുന്ന സ്ത്രീ, പ്രണയം ആഗ്രഹിക്കുന്ന സ്ത്രീ, പ്രണയിക്കപ്പെട്ട സ്ത്രീ അങ്ങനെ മൂന്ന് ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ രുദ്ര സിംഹാസനത്തിലുണ്ട്. ശ്വേത മേനോനും നിക്കി ഗല്‍റാനിയും കനിഹയുമാണ് ആ സ്ത്രീ കഥാപാത്രങ്ങളായി എത്തുന്നത്


പ്രണയിക്കുന്ന നിക്കി, പ്രണയം ആഗ്രഹിക്കുന്ന കനിഹ, പ്രണയിക്കപ്പെട്ട ശ്വേത

നിക്കി ഗല്‍റാണി അവതരിപ്പിയ്ക്കുന്ന ഹൈമാവതിയാണ് പ്രണയിക്കുന്ന സ്ത്രീ. ഒരാളോട് തോന്നുന്ന പ്രണയം, ആ പ്രണയത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറാകുന്ന സ്ത്രീയാണ് ഹൈമാവതി


പ്രണയിക്കുന്ന നിക്കി, പ്രണയം ആഗ്രഹിക്കുന്ന കനിഹ, പ്രണയിക്കപ്പെട്ട ശ്വേത

കനിഹ അവതരിപ്പിയ്ക്കുന്ന മോഹിനി ചിറ്റ എന്ന കഥാപാത്രം പ്രണയം ആഗ്രഹിക്കുന്ന സ്ത്രീയാണ്. അവള്‍ അതിനായി ജീവിതം ബലിയര്‍പ്പിച്ചവളാണ്.


പ്രണയിക്കുന്ന നിക്കി, പ്രണയം ആഗ്രഹിക്കുന്ന കനിഹ, പ്രണയിക്കപ്പെട്ട ശ്വേത

പ്രണയിക്കപ്പെടുകയും ഒടുവില്‍ അത് നഷ്ടപ്പെടുകയും ചെയ്ത കഥാപാത്രമാണ് ശ്വേത മേനോന്‍ അവതരിപ്പിയ്ക്കുന്ന ഉമയമ്മ എന്ന കഥാപാത്രം. സ്ത്രീയുടെ മുമ്പില്‍ മുട്ടുമടക്കാത്ത പുരുഷനെ ആഗ്രഹിക്കുന്നവളാണ് ഉമയമ്മ


English summary
Three strong female lead in Rudra Simhasanam
Please Wait while comments are loading...

Malayalam Photos

Go to : More Photos