»   » ഹേയ് ജൂഡിലൂടെ മലയാളത്തിലേക്ക്, ശ്യാമപ്രസാദിനെക്കുറിച്ച് ത്രിഷ പറയുന്നത് !!

ഹേയ് ജൂഡിലൂടെ മലയാളത്തിലേക്ക്, ശ്യാമപ്രസാദിനെക്കുറിച്ച് ത്രിഷ പറയുന്നത് !!

By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരസുന്ദരി ത്രിഷ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമായ ഹേയ് ജൂഡിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. വളരെ മുന്‍പ് തന്നെ താരം മലയാളത്തില്‍ അഭിനയിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളായിരുന്നു അവയൊക്കെയും. നിവിന്‍ പോളി നായകനാകുന്ന ചിത്രം ശ്യാമപ്രസാദാണ് സംവിധാനം ചെയ്യുന്നത്. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിനും തൃഷയും നല്ല സുഹൃത്തുക്കളാണ് . ഫിലിം ഫെയര്‍ പുരസ്‌കാര ചടങ്ങില്‍ നിവിന് കൂട്ടായെത്തിയതും തൃഷയായിരുന്നു.

15 ദിവസമാണ് തൃഷ തന്റെ മലയാള ചിത്രത്തിനായി മാറ്റി വെച്ചിട്ടുള്ളത്. സിനിമയുടെ പൂജ വ്യാഴാഴ്ചയാണ് നടത്തിയത്. തൃഷയും നിവിന്‍ പോളിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രത്തിന്റെ സംവിധായകനെക്കുറിച്ച് വാചാലയാവുകയാണ് ത്രിഷ. മൂന്ന് തവണ ദേശീയ അവാര്‍ഡ് ലഭിച്ച സംവിധായകന്‍, ഏഴ് തവണ സംസ്ഥാന അവാര്‍ഡും ലഭിച്ച സംവിധായകനോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് ത്രിഷ പറയുന്നു.

Hey jude

അവാര്‍ഡ് സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശ്യാമപ്രസാദ്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ തുടങ്ങിയവരെല്ലാം ഇന്ന് മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. പ്രേക്ഷകര്‍ വളരെയേറെ പ്രതീക്ഷയോടെയാണ് ഹേയ് ജൂഡിന് വേണ്ടി കാത്തിരിക്കുന്നത്. തെന്നിന്ത്യന്‍ താരറാണിക്കൊപ്പം യുവതാരം നിവിന്‍ പോളിയും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് ഇരുവരുടേയും ആരാധകര്‍ അവകാശപ്പെടുന്നത്.

English summary
"Blessed to work with d best 🙏🏻 My 3 time National award n 7 time State award winning director," she wrote, with the picture.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam