»   » തിയറ്റര്‍ മാഫിയ ഇപ്പോഴും ശക്തം!!! പുതിയ സംഘടനയ്ക്ക് പുല്ലുവില? ദീലീപ് അറിയുന്നുണ്ടോ???

തിയറ്റര്‍ മാഫിയ ഇപ്പോഴും ശക്തം!!! പുതിയ സംഘടനയ്ക്ക് പുല്ലുവില? ദീലീപ് അറിയുന്നുണ്ടോ???

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയെ സൂചിമുനയില്‍ നിറുത്തിയ തിയറ്റര്‍ സമരത്തിന് അറുതി വരുത്തിയത് നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപം കൊണ്ടതോടെയാണ്. മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷകളുള്ള ഒരു ഉത്സവകാലമാണ് തിയറ്റര്‍ സമരത്തിലൂടെ നഷ്ടമായത്. ഒന്നരമാസത്തോളം പുതിയ റിലീസുകളൊന്നും ഉണ്ടായില്ല. നിര്‍മാതാക്കളേയും വിതരണക്കാരേയും അനിശ്ചിതത്വത്തില്‍ നിറുത്തി തങ്ങളുടെ ആവശ്യം നേടിയെടുക്കാം എന്ന കണക്കു കൂട്ടലില്‍ ആയിരുന്നു തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍.

ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ചുക്കാന്‍ പിടിച്ച സമരം പക്ഷെ അവര്‍ക്ക് കൈവിട്ടു പോയി. നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന വന്നു. ഫെഡറേഷന്‍ പിളര്‍ന്നു. ഒടുവില്‍ ലിബര്‍ട്ടി ബഷീറിന്റെ തിയറ്ററില്‍ പുതിയ സിനിമകളില്ലാതെയായി. ഒടുവില്‍ തിയറ്റര്‍ പൊളിച്ച് ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാനുള്ള നീക്കത്തിലാണ് അദ്ദേഹം. പക്ഷെ തിയറ്റര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ലെന്നാണ് പുതിയ വിവരം. നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും എതിരായ സമരവും പ്രശ്‌നങ്ങളും അവസാനിച്ചെങ്കിലും തിയറ്റര്‍ ഉടമകള്‍ക്കുള്ളിലെ പൊളിറ്റിക്‌സ് ശക്തമായിരിക്കുകയാണ്.

തിയറ്റര്‍ സമരം അവസാനിച്ചെങ്കിലും പുതിയ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുകയാണ്. തിയറ്ററുകള്‍ തമ്മിലാണ് പുതിയ തര്‍ക്കങ്ങള്‍. പുതിയ സംഘടന രൂപം കൊണ്ടെങ്കിലും തിയറ്റര്‍ മാഫിയ ഇപ്പോഴും ശക്തമാണ്. മാഫിയ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ പുതിയ സംഘടനയ്ക്കും ശക്തമായ നിലപാടെടുക്കാന്‍ കഴിയുന്നില്ല. മുന്‍ നിശ്ചയിച്ചതിന് വിപരീതമായി തിയറ്ററുകള്‍ സിനിമകള്‍ റിലീസ് ചെയ്യുന്നുവെന്ന ആരോപണവുമായി തൃശൂര്‍ ഗിരിജ തിയറ്ററിന്റെ ഉടമ ഡോ. ഗിരിജ രംഗത്തെത്തി. അങ്കമാലി ഡയറീസിന്റെ തൃശൂര്‍ റിലീസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍.

പുതിയ അസോസിയേഷന്റെ നിര്‍ദേശപ്രകാരം അങ്കമാലി ഡയറീസ് റിലീസ് ചെയ്യേണ്ടിയിരുന്നത് തൃശൂര്‍ ഗിരിജ തിയറ്ററില്‍ മാത്രമായിരുന്നു. രാംദാസ് തിയറ്റര്‍ ചിത്രത്തിനായ് നീക്കം ആരംഭിച്ചതോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗിരിജ തിയറ്റര്‍ ഉടമ ഡോ. ഗിരിജ കെപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തോടെയാണ് വിവരങ്ങള്‍ പുറത്തറിയുന്നത്.

പുതിയ ചിത്രത്തിന് അവര്‍ ആവശ്യം ഉന്നയിച്ചതോടെ രവികൃഷ്ണ തിയറ്ററിനേയും പടം കളിക്കാന്‍ അനുവദിച്ചു. തങ്ങള്‍ക്ക് ആരോടും മത്സരമില്ലെന്ന് ഡോ. ഗിരിജ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എന്നാല്‍ പിന്നീട് അസോസിയേഷന്റെ നിര്‍ദേശം ലംഘിച്ച് രാംദാസും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ആരംഭിച്ചു. പുതിയ അസോസിയേഷന്‍ രവി കൃഷ്ണയില്‍ മാത്രമേ അവര്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയിരുന്നൊള്ളു.

തൃശൂര്‍ ഗിരിജയെ ലക്ഷ്യം വച്ചുള്ള നീക്കമാണ് അവരുടെ ഭാഗത്ത് നിന്നും നടക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫെഡറേഷന്‍ വിട്ട് തിയറ്ററുകള്‍ പുതിയ അസോസിയേഷനില്‍ ചേര്‍ന്നെങ്കിലും അവരുടെ മാഫിയ നിലപാടുകളില്‍ മാറ്റമില്ല. അസോസിയേഷനെ ഗൗനിക്കാതെ തങ്ങളേപ്പോലുള്ള തിയറ്ററുകളെ അവര്‍ ഒതുക്കുകയാണെന്നും ഗിരിജ തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഈ തിയറ്റര്‍ മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ ഏറെ ബുദ്ധിമുട്ടിക്കുണ്ട്. എങ്കിലും തൃശൂരിലെ ജനങ്ങള്‍ തന്റെ ഒപ്പമുള്ളപ്പോള്‍ താന്‍ വിട്ടുകൊടുക്കില്ലെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു സ്ത്രീയെ ലക്ഷ്യംവച്ച് മത്സരിക്കാന്‍ ഈ തിയറ്ററുകള്‍ക്ക് നാണമില്ലേയെന്നും അവര്‍ ചോദിക്കുന്നു.

തൃശൂര്‍ ഗിരിജ തിയറ്റര്‍ ഉടമ ഡോ. ഗിരിജ കെപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

English summary
Thrissur Girija theater owner against theater mafia. They have raised the allegation that They still try to suppress theaters like us. And They can't listen to the new association.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam