»   » ഗോപികയുടെ കല്യാണത്തിന് വിളിച്ചില്ല, പിന്നില്‍ ദിലീപാണെന്ന ആരോപണവുമായി സംവിധായകന്‍ !!

ഗോപികയുടെ കല്യാണത്തിന് വിളിച്ചില്ല, പിന്നില്‍ ദിലീപാണെന്ന ആരോപണവുമായി സംവിധായകന്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെയാണ് ആരോപണങ്ങളുമായി സിനിമാരംഗത്തെ പലരും രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിക്കുന്നത്. സഹപ്രവര്‍ത്തകര്‍ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സഹപ്രവര്‍ത്തകര്‍ പോലും പ്രതീക്ഷിക്കാത്തത്ര കാര്യമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംശയമുനകള്‍ ദിലീപിന് നേരെ നീളുമ്പോഴും പിന്തുണയുമായി സഹതാരങ്ങള്‍ കൂടെയുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

ദിലീപിനെതിരെ ആരോപണവുമായി സംവിധായകന്‍

മായപ്പൊന്‍മാന്‍, ദോസ്ത് തുടങ്ങിയ ദിലീപ് ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയായ തുളസീദാസാണ് ദിലീപിനെതിരെ ആരോപണവുമായി രംഗത്തു വന്നിട്ടുള്ളത്. ദിലീപ് കാരണം അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചാണ് സംവിധായകന്‍ വിവരിച്ചിട്ടുള്ളത്.

എട്ടുവര്‍ഷം മുന്‍പ് നടന്ന സംഭവം

എട്ടുവര്‍ഷം മുന്‍പ് നിര്‍മ്മാതാവിന്റെ കൈയ്യില്‍ നിന്നും സംവിധായകന്‍ ദിലീപിന് 40 ലക്ഷം രൂപ വാങ്ങിക്കൊടുത്തിരുന്നു. കുട്ടനാടന്‍ എക്‌സ്പ്രസ് എന്ന ചിത്രത്തിനിടയിലായിരുന്നു ഈ സംഭവം. എന്നാല്‍ പിന്നീട് അത്ര നല്ല കാര്യങ്ങളായിരുന്നില്ല സംഭവിച്ചിരുന്നത്.

നിബന്ധകള്‍ വെച്ചു തുടങ്ങി

ദിലീപ് ഡേറ്റ് നല്‍കിയതിനു ശേഷമാണ് സംവിധായകന്‍ നിര്‍മ്മാതാവില്‍ നിന്നും കാശ് വാങ്ങി നല്‍കിയത്. എന്നാല്‍ പിന്നീട് ദിലീപ് സിനിമയുടെ കൂടുതല്‍ കാര്യങ്ങളിലേക്ക് അനാവശ്യമായി ഇടപെടാന്‍ തുടങ്ങിയെന്നും സംവിധായകന്‍ പറയുന്നു. നായികയെ മാറ്റണം, ക്യാമറമാന്‍ പോര, അത്തരത്തിലുള്ള അഭിപ്രായങ്ങളായിരുന്നു ദിലീപ് പ്രകടിപ്പിച്ചിരുന്നത്.

അനാവശ്യമായ ഇടപെടലുകള്‍ പോത്സാഹിപ്പിച്ചില്ല

സിനിമയുടെ കൂടുതല്‍ കാര്യങ്ങളിലേക്ക് ആവശ്യമില്ലാതെ ദിലീപ് ഇടപെട്ടതിന് ശേഷമാണ് സംവിധായകന്‍ താരത്തെ നിയനന്ത്രിച്ചത്. തിരക്കുള്ള സംവിധായകനായി സിനമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് തന്നോട് ദിലീപ് ഇത്തരത്തില്‍ സംസാരിച്ചിരുന്നതന്നും അദ്ദേഹം പറയുന്നു.

നിര്‍മ്മാതാവിനെയും സംവിധായകനെയും മാറ്റി

തന്നോട് ആഞ്ജാപിക്കരുതെന്ന് സംവിധായകന്‍ പറഞ്ഞതിനെത്തുടര്‍ന്ന ദിലീപ് രഹസ്യമായി ആ ചിത്രം മറ്റൊരു സംവിധായകനെ ഏല്‍പ്പിച്ചു. നിര്‍മ്മാതാവിനെയും കണ്ടെത്തി സിനിമ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഇതൊന്നും താനറിഞ്ഞിരുന്നില്ലെന്ന് തുളസീദാസ് പറയുന്നു.

ഫോണ്‍ എടുത്തില്ല

ഇക്കാര്യത്തെക്കുറിച്ച് ചോദിക്കുന്നതിനായി ദിലീപിനെ വിളിച്ചപ്പോഴൊന്നും താരം ഫോണ്‍ എടുത്തിരുന്നില്ലെന്ന് സംവിധായകന്‍ പറഞ്ഞു. ഇക്കാര്യം മാക്ടയുമായി പങ്കുവെച്ചപ്പോള്‍ പരാതി കൊടുക്കനായിരുന്നു അവര്‍ നിര്‍ദേശിച്ചത്. പരാതി കൊടുത്ത് ഏറെക്കഴിയുന്നതിനിടയില്‍ തന്നെ ആ സംഘടന രണ്ടായി പിളരുകയും ചെയ്തു.

ശത്രുവിനെപ്പോലെ കാണാന്‍ തുടങ്ങി

ഈ സംഭവത്തിനു ശേഷം പല താരങ്ങളും സിനിമാപ്രവര്‍ത്തകരും സംവിധായകന് മുഖം കൊടുക്കാതെയായി. ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പലരും വിമുഖത പ്രകടിപ്പിച്ചു. അക്കാര്യം തനിക്ക് ഏറെ വിഷമമുണ്ടാക്കിയെന്നും സംവിധായകന്‍ പറഞ്ഞു.

ഗോപിക കല്ല്യാണത്തിന് വിളിച്ചില്ല

തുളസീദാസ് ചിത്രമായ പ്രണയമണിത്തൂവലിലൂടെയായിരുന്നു ഗോപിക മലയാള സിനിമയില്‍ അരങ്ങേറിയത്. ഗോപികയുടെ കല്യാണത്തെക്കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്ന് സംവിധായകന്‍ പറഞ്ഞു.

English summary
Thulasidas's aleegation against Dileep.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam