»   » തമിഴകത്ത് തുപ്പാക്കി കൊയ്തത് 45കോടി

തമിഴകത്ത് തുപ്പാക്കി കൊയ്തത് 45കോടി

Posted By:
Subscribe to Filmibeat Malayalam
Thuppakki
വിജയ് ചിത്രം തുപ്പാക്കി ആദ്യ വാരം തമിഴകത്ത് നിന്ന് മാത്രം കൊയ്തത് 45.60 കോടി. നവംബര്‍ 13ന് റിലീസ് ചെയ്ത ചിത്രം ആറു ദിവസങ്ങള്‍ക്കിടെയാണ് ഈ നേട്ടമുണ്ടാക്കിയത്. ലോകമെമ്പാടുമുള്ള 1,000 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രത്തിന് കേരളത്തിലും നല്ല വരവേല്‍പ്പാണ് ലഭിച്ചത്.

ഒറ്റദിവസത്തിനുള്ളില്‍ തന്നെ മൂന്നരക്കോടിയോളം രൂപയാണ് ചിത്രം മലയാളക്കരയില്‍ നിന്ന് വാരിയത്. വിജയ് ചിത്രത്തിന് ലഭിച്ച വരവേല്‍പ്പ് മലയാള സിനിമാനിര്‍മ്മാതാക്കളെ പോലും ഞെട്ടിച്ചിരുന്നു. കേരളത്തിലെ 126 തീയേറ്ററുകളിലാണ് ചിത്രം നിറഞ്ഞോടിയത്.

ചിത്രത്തിനെതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയെങ്കിലും ഇതൊന്നും തുപ്പാക്കിയുടെ വിജയത്തെ ബാധിച്ചില്ല.

കാജല്‍ അഗര്‍വാള്‍ നായികയായ ചിത്രത്തില്‍ മലയാള നടന്‍ ജയറാമും ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതം നല്‍കിയത് ഹാരിസ് ജയരാജ് ആണ്.

English summary

 Vijay's 'Thuppakki' in the first week and has managed to collect a whopping Rs.45.60 crore within in the first week of its release in Tamil Nadu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam