»   » തുപ്പിയത് പിവി സിന്ധുവിനെയല്ലെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ! പിന്നെയാരെ ?

തുപ്പിയത് പിവി സിന്ധുവിനെയല്ലെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ! പിന്നെയാരെ ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പിവി സിന്ധുവിനെതിരെ ഫേസ്ബുക്കില്‍ കടുത്ത വിമര്‍ശനങ്ങളുന്നയിച്ച സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തന്റെ നിലപാട് വ്യക്തമാക്കുന്നു. എല്ലാവരും സിന്ധുവിനെ ആഘോഷിക്കുകയാണല്ലോ എന്നാല്‍ ഞാനൊന്നു തുപ്പിയാലോ എന്നായിരുന്നു സനലിന്റെ പോസ്റ്റ്.

സനലിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയയില്‍ ഒട്ടേറെ അഭിപ്രായങ്ങളുയര്‍ന്നു. താന്‍ പിവി സിന്ധുവിനെ വിമര്‍ശിച്ചല്ല പോസ്റ്റിട്ടതെന്നു സനല്‍ വ്യക്തമാക്കിയിരുന്നെങ്കിലും തുപ്പിയത് ആര്‍ക്കുനേരെയാണെന്നും ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല.. സനല്‍ പറയുന്നു...

സനല്‍കുമാര്‍ ശശിധരന്‍

മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് സനലിനു ലഭിച്ചിട്ടുണ്ട്. സനലിന്റെ ഒഴിവുദിവസത്തെ കളി എന്ന ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്.

പിവി സിന്ധുവിനെതിരെയുള്ള പോസ്റ്റ്

പിവി സിന്ധുവിനെതിരെ കടുത്ത ആക്ഷേപമാണ് സനല്‍ തന്റെ എഫ് ബി പോസ്റ്റില്‍ ഉന്നയിച്ചത്. എല്ലാവരും സിന്ധുവിനെ ആഘോഷിക്കുകയാണല്ലോ, എന്നാല്‍ ഞാനൊന്നു തുപ്പിയാലോ ,ഓ ഇതിലൊക്കെ എന്തിരിക്കുന്നു ഇത്ര ആഘോഷിക്കാന്‍ എന്നായിരുന്നു സനലിന്റെ പോസ്റ്റ്. ദേശീയ മാധ്യമങ്ങളടക്കമുളളവ ഇത് ആഘോഷിക്കുകയും ചെയ്തു.

സുഹൃത്തുക്കളും വിമര്‍ശനവുമായെത്തി

തന്റെ എഫ് ബി പോസ്റ്റിനെ വിമര്‍ശിച്ച് തന്റെ സുഹൃത്തുക്കളും രംഗത്തെത്തിയതാണ് തന്നെ വിഷമിപ്പിച്ചതെന്ന് സനല്‍ പറഞ്ഞിരുന്നു. പക്ഷേ തന്നെ അടുത്തറിയുന്നവര്‍ അനുകൂലിച്ചു. കോടിക്കണക്കിനു ജനങ്ങളുടെ അഭിമാനമായ ഒരു കായിക താരത്തെ താന്‍ ആക്ഷേപിക്കേണ്ട കാര്യമില്ലെന്നവര്‍ക്കറിയാം. പോസ്റ്റിലൂടെ താന്‍ ഉദ്ദേശിച്ച കാര്യം മറ്റൊന്നായിരുന്നെന്നും സനല്‍ പറയുന്നു

തെറ്റായി വ്യഖ്യാനിച്ചു

സിന്ധുവും സാക്ഷിയുമെല്ലാം റിയോയിലെത്തിയത് എട്ടു മണിക്കുശേഷം പുറത്തിറങ്ങുന്ന പെണ്ണ് വേശ്യയാണെന്ന കാഴ്ച്ചപ്പാടുളളവരുടെ നാട്ടില്‍ നിന്നാണ്. അവരുടെ വലിയ നേട്ടത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നവരെ ഉദ്ദേശിച്ചായിരുന്നു ആ പോസ്റ്റ്. ആക്ഷേപഹാസ്യ രൂപത്തില്‍ ഇട്ട പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും സനല്‍ പറയുന്നു.

English summary
That's exactly what I've been asking — why would I? Anyone who knows me or my body of work, will understand my post differently, director sanal says.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam